കൃഷ്ണ അവളെ പിടിച്ചു വിഷ്ണുവിനും കൃഷ്ണക്കും ഇടയിലായിരുത്തി
വിഷ്ണുവിന് എന്തോ പന്തികേട് മണത്തു
പദ്മിനി ആരെയും നോക്കാതെ ഗൗരവത്തിൽ ഭക്ഷണം കഴിക്കുകയായിരുന്നു, പദ്മിനിയുടെ മുഖം കടന്നൽ കുത്തിയ പോലെയുണ്ടായിരുന്നു
ആരും ഒന്നും മിണ്ടുന്നില്ല
“ഇതെന്താ അവാർഡ് പടമോ എല്ലാരേം നാക്ക് എങ്ങോട്ട് പോയി”
വിഷ്ണ ചോദിച്ചു.
“സംസാരിക്കാതെ കഴിക്കടാ”
പദ്മിനി ഗൗരവത്തിൽ പറഞ്ഞു
പിന്നെ ആരുമൊന്നും മിണ്ടാതെ ഭക്ഷണം കഴിച്ചെഴുന്നേറ്റു
വിഷ്ണു ഉമ്മറത്തു ഇരിക്കുമ്പോ പെട്ടെന്ന് ദേവിക വെപ്രാളത്തോടെ ഓടി വന്നു പറഞ്ഞു
“ഉണ്ണിയേട്ടാ ഒരു പ്രശ്നമുണ്ട്…”
“ങേ…എന്താ?
വിഷ്ണു ഞെട്ടലോടെ ചോദിച്ചു
അപ്പോഴേക്കും കൃഷ്ണ അവിടേക്ക് വന്നു
“എന്താ… രണ്ടുപേരും കൂടി രഹസ്യം പറച്ചിൽ…ങേ?”
അവൾ ചോദിച്ചുകൊണ്ട് വിഷ്ണുവിന്റെ അടുത്തിരുന്നു
“നിനക്ക് കേൾക്കാനൊന്നും ഇവിടെ പറഞ്ഞില്ല”
വിഷ്ണു ഗൗരവത്തിൽ പറഞ്ഞു
“ഞാനിറങ്ങുവാ ഉണ്ണിയേട്ടാ…”
ദേവിക പറഞ്ഞു
“ഒന്നവിടെ നിന്നേ…”
അകത്തുനിന്നും പദ്മിനി പറഞ്ഞുകൊണ്ട് ഉമ്മറത്തേക്കെത്തി, അമ്മയുടെ ഗൗരവം കണ്ട് എല്ലാരും മുഖത്തോട് മുഖം നോക്കി
“ഇതെത്രനാളായി തുടങ്ങിയിട്ട്…”
പദ്മിനി ഗൗരവത്തിൽ ചോദിച്ചു
“ഏത്…”
വിഷ്ണു അറിയാതെ ചോദിച്ചുപോയി
“നിങ്ങൾ രണ്ട് പേരുംകൂടിയുള്ള ഈ നാടകം”
പദ്മിനി വിഷ്ണുവിനെയും ദേവികയെയും മാറി മാറി നോക്കി
“എന്ത് നാടകം…”
വിഷ്ണു ചോദിച്ചു, ദേവിക നിലത്തേക്ക് നോക്കി നിന്നു
“ഈ നാടകം…”
വിഷ്ണു കൊടുത്ത മോതിരം ഉയർത്തി കൊണ്ട് പദ്മിനി ചോദിച്ചു
വിഷ്ണുവിന് എന്ത് പറയണമെന്ന് അറിയാതെ അന്തംവിട്ട് നിന്നു
“രണ്ടുപേർക്കും ഒന്നും പറയാനില്ലേ… ഇല്ലെങ്കിൽ ഞാനിന്ന് ഇവളുടെ വീട്ടിലേക്ക് ചെല്ലാം… എന്നിട്ട് ഇവളുടെ അച്ഛനോട് ചോദിക്കാം, എന്റെ മോനെ കയ്യും കണ്ണും കാണിച്ചു വളക്കാനാണോ മോളെ പഠിപ്പിച്ചിരിക്കുന്നതെന്നു”
പദ്മിനി ഗൗരവത്തിൽ തന്നെ പറഞ്ഞു
ഹിമകണം 3 [കണ്ണൻ]
Posted by