ഹിമകണം 3 [കണ്ണൻ]

Posted by

“എനിക്കെന്തായാലും അവളുടെ സ്വർണമൊന്നും വേണ്ട… ഇനി ഇവനെന്തേലും വേണേൽ അതവൻ അവൾക്ക് ഉണ്ടാക്കികൊടുത്തോളും… ഇല്ലെടാ?”
പദ്മിനി വിഷ്ണുവിനെ നോക്കിക്കൊണ്ട് പറഞ്ഞു
വിഷ്ണു ചമ്മലോടെ ചിരിച്ചു
“നേരത്തേ നിന്റെ പെണ്ണിനെ വഴക്കുപറഞ്ഞപ്പോൾ നൂറു നവായിരുന്നല്ലോ… ഇപ്പോഴെന്താ നിന്റെ നാവിറങ്ങിപ്പോയോ?”
പദ്മിനി ചിരിച്ചുകൊണ്ട് ചോദിച്ചു
വിഷ്ണു എന്തോ പറയാൻ തുടങ്ങിയപ്പോ അകത്തുനിന്നും ദീപ നാണുപിള്ളയെ വിളിച്ചു, കുറച്ചുനേരം അകത്തുപോയി രണ്ടുപേരും എന്തെക്കെയോ രഹസ്യം പറഞ്ഞു.
നാണുപിള്ള അവരുടെ അടുത്തെത്തി
“ദേവുമോൾ നാളെ വൈകുന്നേരം പോവുകയല്ലേ… അങ്ങനെയാണേൽ അടുത്തമാസം അവൾ വരുമ്പോൾ നമുക്കൊരു നിശ്ചയം നടത്തി വയ്ച്ചാലോ…?”
പദ്മിനി ചോദിച്ചു
“ആയിക്കോട്ടെ”
നാണുപിള്ളയും പറഞ്ഞു
കുറച്ചു കഴിഞ്ഞു കൃഷ്ണ അകത്തുനിന്നും അവരുടെ അടുത്ത് വന്നിരുന്നു
പുറകെ ദീപയും ദേവികയും ഉമ്മറത്തേക്ക് വന്നു
കുളിച്ചു കുറിതൊട്ട് ഒരു പിങ്ക് കളർ സാരിയുമുടുത്തു കയ്യിൽ ചായയുമായി ദേവിക നാണത്തോടെ ഉമ്മറത്തെത്തി, പിങ്കിൽ സ്വർണ വലിയ കസവുള്ള സാരിയിൽ അവൾ കൂടുതൽ സുന്ദരിയായിരുന്നു നെറ്റിയിൽ ഒരു ചന്ദനക്കുറി, കാതിൽ ചുവന്ന കല്ലുള്ള ജിമിക്കി കഴുത്തിൽ ഒരു സ്വർണ നെക്‌ളേസ്‌, കയ്യിൽ ഓരോ സ്വർണ വള വീതം,സമൃദ്ധമായ മുടി പിന്നിലേക്ക് വിടർത്തിയിട്ടിട്ടുണ്ട്, പതിയെ പതിയേ നടന്നുവന്നു ചായ അമ്മക്ക് കൊടുത്തു പിന്നെ നാണുപിള്ളക്കും കൃഷ്ണക്ക് കൊടുത്തപ്പോൾ കൃഷ്ണ അവളെ നോക്കി പുഞ്ചിരിച്ചിട്ട് കയ്യിലൊന്ന് നുള്ളി, ഏറ്റവും ഒടുവിൽ അവൾ വിഷ്ണുവിന്റെ അടുത്തെത്തി, അവർക്ക് രണ്ടുപേർക്കും മുഖത്തുനോക്കാൻ ചമ്മൽ ആയിരുന്നു, ദേവികയുടെ കൈകളും ചുണ്ടുകളും വിറക്കുന്നുണ്ടായിരുന്നു, നാണംകൊണ്ട് മുഖം ചുവന്നു, വിഷ്ണു ചായയെടുത്തു അതോടെ അവൾ പിന്നിലേക്ക് മാറി, ദീപ പലഹാരങ്ങൾ ടീപ്പോയിലേക്ക് കൊണ്ട് വച്ചു.
“ഇതെന്താ പെണ്ണുകാണലോ…”
പദ്മിനി ചിരിച്ചുകൊണ്ട് ചോദിച്ചു
“ഒരു ബന്ധം ഉറപ്പിക്കുമ്പോ അതിന്റെതായ ചടങ്ങുകൾ വേണ്ടേ”
നാണുപിള്ള പറഞ്ഞു.
വിഷ്ണു ഇടംകണ്ണിട്ട് ദേവികയെ നോക്കി
‘പെണ്ണിന് ഭംഗി കൂടിയോ’
അവൻ മനസ്സിൽ ചോദിച്ചു
ദേവിക നാണത്തോടെ അവനെ നോക്കി
ചായ കുടിയൊക്കെ കഴിഞ്ഞു എല്ലാരും പോകാനായി എഴുന്നേറ്റു പദ്മിനി ദേവികയുടെ അടുത്തുവന്നു വിഷ്ണുവിനെ അടുത്തേക്ക് വിളിച്ചു
“ദാ… ഇതവളുടെ കയ്യിലിട്ടുകൊടുക്ക്…”
മോതിരം വിഷ്ണുവിന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *