💓കൊച്ചു കൊച്ചു സന്തോഷങ്ങൾ 02💓 [പോഗോ]

Posted by

കൊച്ചു കൊച്ചു സന്തോഷങ്ങൾ 02

Kochu Kochu Santhoshangal  Part 2 | Author : PoGo | Previous Part

 

ആദ്യഭാഗം  വായിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും  ചെയ്ത എല്ലാ വായനക്കാർക്കും നന്ദി… ഇനിയുള്ള  ഭാഗങ്ങക്കും  നിങ്ങളുടെ എല്ലാവിധ  പ്രോത്സാഹനങ്ങളും  പ്രതീക്ഷിച്ചു കൊണ്ട്  തുടങ്ങുന്നു….           ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ  രണ്ടാം ഭാഗം…!!!!’

ഞാൻ ഡൈനിങ് റൂമിലേയ്ക്ക് കയറി ചെല്ലുമ്പോൾ ടേബിനു പുറത്ത് ചോറും കറികളുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്… അമ്മയും ഇരിപ്പുണ്ട്…

 

“””എന്താടാ… ഇന്നോഫീസിന്നു വന്നിട്ട് കണ്ടേയില്ലല്ലോ…??? എന്തുപറ്റി…???””” അമ്മ കുശലമെന്നോണം ചോദിച്ചു…

 

“””അവനിപ്പോളതിനൊന്നും സമയങ്കിട്ടീന്നു വരില്ല… ചെക്കൻ വലുതായി… ഉടനെ പിടിച്ചു കെട്ടിക്കണം…!!!””” അടുക്കളയിൽ നിന്നെന്തോ കറിയെടുത്തു വന്ന് ടേബിളിൽ വെയ്ക്കുന്നതിനിടയിൽ ഏട്ടത്തി പറഞ്ഞു… എന്റെ കണ്ണുകൾ ഞാൻ പോലുമറിയാതെ ഏട്ടത്തിയിലേക്ക് പാഞ്ഞു… ഒന്നും അമ്മയോട് പറയല്ലേയെന്ന അർത്ഥത്തിൽ ഞാൻ കണ്ണുകൾ കൊണ്ടു കെഞ്ചി…

 

“””അതെന്താടീ… ഇരുപത്തിനാല് വയസ്സെന്നു പറയുന്നത് അത്ര വലിയ വയസ്സാണോ… പെണ്ണുകെട്ടിക്കാൻ….??? “”” അമ്മ ഏട്ടത്തിയെ നോക്കി… ഏട്ടത്തി എന്നെയും… ആ കണ്ണുകളിൽ എന്നോടുള്ള സകല കലിപ്പുമുണ്ടായിരുന്നു… ഞാനാ നോട്ടത്തിൽ നിന്നും രക്ഷപ്പെടാനൊരു വഴിതേടിയ സമയത്താണ് അമ്മുവിന്റെ വരവ്…

 

“””പെണ്ണിനെ കെട്ടിക്കാറായി… എന്നിട്ടും എവളുടെ നടപ്പു കാണുമ്പോഴാണ് എനിക്ക് പെരുത്തു കേറുന്നേ…!!!””” അമ്മ അമ്മുവിനെ നോക്കി… അപ്പോഴേയ്ക്കും അവൾ നേരത്തെയിട്ടിരുന്ന ചുരിദാറൊക്കെ മാറ്റി ഒരു ടൈറ്റ് ബനിയനും മുട്ടോളമിറക്കമുള്ള ഒരു പാവാടയുമിട്ടിരുന്നു…

 

“””എടീ പെണ്ണേ… നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഇമ്മാതിരി തുണിയുമുടുത്തോണ്ട് നടക്കരുതെന്ന്… അല്ലെങ്കിത്തന്നെ….!!!””” ഏട്ടത്തി എന്നെയൊന്നു നോക്കിയ ശേഷം പറയാൻ വന്ന വാക്കുകൾ മുറിച്ചു…

ഇനിയും അവിടെയിരിക്കുന്നത് ബുദ്ധിയല്ലെന്നു തോന്നിയപ്പോൾ ഞാൻ കഴിപ്പു നിർത്തി എഴുന്നേൽക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *