“എന്താടാ ..”
എന്റെ നോട്ടം കണ്ടു അവൾ ദേഷ്യത്തോടെ കുരച്ചു ചാടി…
“ഒന്നുമില്ല…നീ എന്തിനാ കാര്യമില്ലാതെ ചൂടാവുന്നെ ..ഞാനൊരു തമാശ പറഞ്ഞതല്ലേ ചേച്ചീ ..”
ഞാൻ പതിയെ പറഞ്ഞുകൊണ്ട് എഴുനേറ്റു..
“നിനക്കൊക്കെ ഞാൻ തന്നെ വല്യ തമാശ ആണല്ലോ ”
അവൾ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് എന്നെ കടന്നു പോകാൻ തുനിഞ്ഞപ്പോൾ ഞാൻ മുന്നിലോട്ടു കയറി നിന്ന് തടസം സൃഷ്ടിച്ചു.
“മാറ് ..”
അവളെന്റെ മുഖത്ത് നോക്കാതെ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പതിയെ പറഞ്ഞു.
“ഇല്ല…”
ഞാൻ ചിരിയോടെ പറഞ്ഞു.
“ദീപു ..ഞാൻ കാര്യം ആയിട്ട…മാറ്…”
അവൾ ശബ്ദം ഉയർത്തികൊണ്ട് പറഞ്ഞു .
“ഇല്ലെന്നേ…നീ എന്നെ തല്ലുമോ ..എന്ന കാണട്ടെ..”
ഞാൻ ഉമ്മറ വാതില്ക്കല് മറച്ചു കൊണ്ട് അവൾക്കു മുൻപിൽ നിന്നു.
അവളെന്നെ മുഖം ഉയർത്തി നോക്കി.
ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട് അവളുടെ മുഖം.
ഞാൻ പെട്ടെന്ന് അവളുടെ കയ്യിൽ കയറി പിടിച്ചു .
“വല്യേച്ചി ..പ്ലീസ് ..നീ കൂൾ ആയെ…എനിക്ക് പേടി ആവുന്നുണ്ട് ട്ടോ ”
ഞാൻ അവളുടെ രണ്ടു കയ്യും പിടിച്ചുകൊണ്ട് പതിയെ പറഞ്ഞു.
“നീ വിടെടാ ..അവന്റെ ഒരു..”
അവൾ ഇത്തവണ ദേഷ്യപ്പെടാൻ ശ്രമിച്ചെങ്കിലും അതിലൊരു ചിരി ഉണ്ട്.സ്വല്പം അയഞ്ഞ മട്ടുണ്ട്.
“ഹാ..നീ എന്താ ഇങ്ങനെ…”
ഞാനവളെ പുറകിലേക്ക് ഉന്തിക്കൊണ്ട് കസേരയിലേക്കിരുത്തി.പിന്നാലെ ഞാനും വേറൊരു കസേര വലിച്ചിട്ട് ഇരുന്നു .
“പിന്നെ എങ്ങനെ വേണം…ഇപ്പൊ നീയും തുടങ്ങീട്ടുണ്ട്..ഈ കളിയാക്കൽ ”
അവൾ വിഷമത്തോടെ പറഞ്ഞു. ആ കണ്ണൊന്നു സ്വല്പം നിറഞ്ഞോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു !
“ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചിട്ടല്ല വല്യേച്ചി ..നീ എന്തൊക്കെയാ ഈ പറയുന്നെ ..ഞാനങ്ങനെ ചെയ്യോടി ?”
ഞാനവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. മാറി ഉടുക്കാനുള്ള വസ്ത്രങ്ങളും തോർത്തുമെല്ലാം അവളുടെ മടിയിൽ കിടപ്പുണ്ട് . ഒരു കൈകൊണ്ട് അവളതെല്ലാം ചുരുട്ടി പിടിച്ചിട്ടുണ്ട് .
“ഇനി നീ ഇതെങ്ങാനും പറയുന്നത് കേട്ടാൽ…ഞാൻ നല്ല അടി വെച്ചു തരും ”
അവൾ കലങ്ങിയ കണ്ണുകളിൽ സന്തോഷം വരുത്തികൊണ്ട് ചിരിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു.