അവൾ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി. പിന്നാലെ മടിച്ചു മടിച്ചു ഞാനും.
“വല്യമ്മ എവിടെ ?”
ഞാൻ സംശയത്തോടെ തിരക്കി..
“രേഷ്മേടെ വീട്ടിൽ പോയി..”
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് ഞാൻ അകത്തു കടന്നപ്പോൾ മുൻവാതിൽ ചാരി കുറ്റി ഇട്ടു . അതോടെ എനിക്ക് ടെൻഷനായി . അന്നത്തെ ഇൻസിഡന്റിനു ശേഷം പേടികാരണം ഞാൻ അവളിൽ നിന്ന് മുങ്ങി നടക്കുകയാണ് .
ഇന്നിപ്പോ പെണ്ണ് കയ്യോടെ ലോക് ചെയ്തു !