“മ്മ്…ശരി ശരി നടക്ക് നടക്ക്”
ഞാനെഴുനേറ്റുകൊണ്ട് പറഞ്ഞു. അവൾ അതോടെ ചിരിച്ചുകൊണ്ട് എഴുനേറ്റു.
“താങ്ക്സ് ”
അവൾ പെട്ടെന്ന് കൂടെ എഴുന്നേറ്റ് എന്റെ കവിളിൽ പതിയെ ചുംബിച്ചുകൊണ്ട് പറഞ്ഞു . അവളിങ്ങനെ ഇടക്കു എന്നെ ഉമ്മ വെക്കുക ഒകെ ചെയ്യും . ചെറുപ്പം തൊട്ടേയുള്ള ശീലം ആണ് . പക്ഷെ അന്നെന്തോ ആ നനവാർന്ന ചുണ്ടുകൾ എന്നെ വല്ലാതെ ചുട്ടുപൊള്ളിച്ചു .
“അതെ…ഈ ഉമ്മ വെപ്പ് അത്ര വേണ്ടാട്ടോ ..ഞാനിപ്പോ വലുതായി ”
ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു.
"ഓ…പിന്നെ ഒരു വല്യ പുള്ളി .ഞാൻ ഇനീം വെക്കും ..”
അവളത്ര താല്പര്യമില്ലാത്ത മട്ടിൽ എന്റെ വാദം തള്ളിക്കളഞ്ഞു.
“ആണോ..എന്ന എന്റെ ചുണ്ടിലൊന്നു ഉമ്മ വെച്ചേ..കാണട്ടെ ”
ഞാൻ പെട്ടെന്ന് കളി ആയി പറഞ്ഞപ്പോൾ അവളുടെ മുഖം നാണംകൊണ്ട് ചുവന്നു..
“പോടാ…അത് വേറെ ഇത് വേറെ ”
അവൾ ചിരിയോടെ പറഞ്ഞു.
“പിന്നെ..കവിളില് വെക്കാമെങ്കി ചുണ്ടത്തും വെക്കാം ”
ഞാൻ ആദ്യമായി ഒന്ന് നമ്പർ ഇട്ടു നോക്കി.വല്യേച്ചിയുടെ മനസ്സൊന്നു വായിക്കാലോ !
ആചോദ്യം കേട്ടതും അവളുടെ മുഖം നാണം കൊണ്ട് വിടരുന്നത് ഞാൻ ഇടംകണ്ണിട്ട് നോക്കി .
“പോടാ…അതൊന്നും ശരി ആവില്ല ”
അവൾ പെട്ടെന്ന് പറഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് കൊണ്ട് മുറ്റത്തേക്കിറങ്ങി. ഞങ്ങൾ രണ്ടാളും കൂടി കിണറിനടുത്തുള്ള മോട്ടർ പരിശോധിക്കാനായി നടന്നു . ഞാൻ എനിക്കറിയാവുന്ന വിക്രസുകളൊക്കെ നടത്തി നോക്കിയെങ്കിലും ഫലം ഉണ്ടായില്ല.
അവൾ ആണെന്കി കുളിക്കാനുള്ള തോർത്തും മാറാനുള്ള ഡ്രെസ്ഉം ഒക്കെ കയ്യിൽ പിടിച്ചു ഞാൻ ഓസിൽ വെള്ളം നിറക്കുന്നതും മറ്റും നോക്കി നിൽപ്പുണ്ട്.
“വല്യേച്ചി…ഒരു രക്ഷയും കാണുന്നില്ല മോളെ ”
ഞാൻ ചിരിയോടെ മോട്ടറിനടുത്തു നിന്നും എഴുനേറ്റു.
“ശേ…പണ്ടാരം അടങ്ങാനായിട്ട് ..ഇനിയിപ്പോ എന്തോ ചെയ്യും ”
അവളെന്നെ നോക്കി.
“നിനക്ക് കോരി കുളിച്ചാലെന്താ ”
ഞാൻ ദേഷ്യത്തോടെ അവളെ നോക്കി.
“മടി ആണ്…”
അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു..
“ഒന്ന് പോ വല്യേച്ചി…പത്തു മുപ്പതു വയസായിട്ടും അവൾക്ക് മടി ..എന്ന കുളിക്കണ്ട അത്ര തന്നെ ”
ഞാൻ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.
“ഡാ ഡാ ..വല്യേച്ചീടെ മുത്തല്ലേ ..ഒന്ന് കോരി താടാ ”
അവൾ എന്നെ വിളിച്ചുകൊണ്ട് പറഞ്ഞു..
“എനിക്ക് വയ്യ…”