സ്ഥിരം നിരാശാ കാമുകൻ മാരെ കൂട്ടു ഞാനും ആയി.. കുടിച്ചും താടിയും മുടിയും വളർത്തിയും..
എല്ലാവരുടെയും പരിഹാസ കഥാപാത്രം ആയി..
***———-********—————**********———****
ആ ഞാൻ എന്നെ കുറിച്ച് പറഞ്ഞില്ലല്ലോ..
എന്റെ പേര് അർജുൻ..
വീട്ടിൽ അച്ഛനും അമ്മയും പിന്നെ ഒരു അനിയത്തി..
ശ്രുതി
അച്ഛൻ ഗവണ്മെന്റ് ജോലി.. അമ്മ ഹൌസ് വൈഫ്..
**——-*******———*********——–
ഇനി എനിക്ക് കിട്ടിയ തേപ്പിന്റെ കഥയിലേക്ക് വരാം..
ഞാനും അവളും ഒരേ കോളേജിൽ ആയിരുന്നു എഞ്ചിനീയറിങ് പഠിച്ചത്..
ഒരേ ക്ലാസ്സിലും ആയിരുന്നു കേട്ടോ..
പ്രിയ എന്നായിരുന്നു അവളുടെ പേര്..
ആദ്യ ദിവസം ക്ലാസ്സിൽ വന്നപ്പോ തന്നെ എനിക്ക് അവളെ ഇഷ്ടമായി.. എന്തിനു കൂടുതൽ പറയുന്നു ഒരു നല്ല ചക്കരക് സാദനം..
ഞാനും അത്ര മോശം ഒന്നും അല്ല കേട്ടോ..
ക്ലാസ്സ് തുടങ്ങി.. രണ്ട് ആഴ്ച ആരും അറിയാതെ അവളെ വായ് നോക്കി.. ഇടക്കൊക്കെ അവളും എന്നെ നോകുനുണ്ടായിരുന്നു..
എന്റെ ഫ്രണ്ട് നെ പറ്റി പറഞ്ഞില്ലല്ലോ..
ഹരി,, അതായിരുന്നു അവന്റെ പേര്..
പ്ലസ് ടു മുതൽ ഞങ്ങൾ ഒരുമിച്ചു ആണ്. എന്തിനും കൂടെ നിൽക്കുന്ന ഒരു ചങ്ക്..
അവനും ഇപ്പൊ എന്റെ കൂടെ എഞ്ചിനീയറിംഗ് എടുത്തു.. ഒരേ ബാച്ച്..
അവന്റെ അച്ഛനും അമ്മയും എല്ലാം ബാംഗ്ലൂർ സെറ്റിൽഡ് ആണ്. അവൻ ഇവിടെ അവന്റെ അമ്മുമ്മയുടെയും അപ്പുപ്പന്റെയും കൂടെ നില്കുന്നു..
ക്ലാസ്സിലെ വായിനോട്ടവും.. എല്ലാം തകൃതിയായി പൊയ്ക്കൊണ്ടിരുന്നു.. അതിന് ഇടക്ക് അവൾക്കും എന്നോട് ഒരു ചാഞ്ചാട്ടം ഉള്ള പോലെ തോന്നി.. തോന്നുക മാത്രം അല്ല അത് മനസിലാക്കുക കൂടി ചെയ്തു..
അത് എങ്ങനെയാ എന്നല്ലേ..
എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഹരി.. ആ തെണ്ടി എല്ലാവരുടെയും മുൻപിൽ എന്നെയും അവളെയും ചേർത്തു ഓരോന്നു പറഞ്ഞു കളിയാക്കി.. ഒരുകണക്കിന് അത് ഉപകാരവും ആയി,, അത്കൊണ്ട് ആണല്ലോ എനിക്ക് മനസിലായത് അവൾക്കും എന്നോട് ഒരു ചാഞ്ചാട്ടം ഉണ്ടന്നു ഉള്ളത്..
അങ്ങനെ ക്ലാസ്സ് തുടങ്ങി രണ്ടു മാസം കഴിഞ്ഞു,..
അവസാനം ഹരി യുടെ നിർബന്ധത്തിനു വഴങ്ങി അവളോട് ഒരു ദിവസം ഇഷ്ടമാണെന്നു അങ്ങ് പറഞ്ഞു..