ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 5 [സാദിഖ് അലി]

Posted by

അത് കണ്ട് ചങ്ക് തകർന്ന വല്ലിപ്പ മിറ്റത്തേക്കിറങ്ങി.. മാവിൻ ചുവട്ടിൽ പോയി നിന്നു.. എന്നെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാൻ ആരെയും അനുവദിക്കുമായിരുന്നില്ല വല്ലിപ്പ.

എന്റെ കണ്ണ് ചുവന്നു തുടുത്തു.. ഒലിച്ചിറങ്ങാൻ തയ്യാറെടുത്ത് കണ്ണീർ തളം കെട്ടി …..

വാതിൽ പടിയിൽ ഉമ്മയും ഇറയത്ത് ഷമീനയും അലീനയും മൂത്തുമ്മയും മൂത്താപ്പയും നിൽക്കുന്നു.. എല്ലാവരും കേൾക്കാൻ പാകത്തിനു ഞാൻ..

“പറയുന്ന വാക്കും ചെയ്യുന്ന പ്രവർത്തിയും അൻവർ അലിക്ക് ഒന്നേയുള്ളു.. എനിക്ക് തോന്നിയാൽ ഞാൻ അവൾടെ വീട്ടിൽ ചെന്ന് ആണുങ്ങളെ പോലെ ചോദിക്കും.. അല്ലാതെ ഈ വക എരപ്പത്തരം ഞാൻ കാണിക്കില്ല.. ”

ഞാൻ അതും പറഞ്ഞ് ഉള്ളിലേക്ക് പോകാൻ തുടങ്ങി.. പെട്ടന്ന് നിന്ന് തിരിഞ്ഞ് അവരോടായി ഞാൻ ..

“പിന്നെ, ഇതൊന്നും നിങ്ങളോട് ബോധിപ്പിക്കേണ്ട ഒരാവശ്യവും എനിക്കില്ല.. കുറച്ച് നാളായിട്ട് എന്റെ മനസ്സിനൊരു അയവ് വന്നിട്ട് പറഞ്ഞെന്ന് മാത്രം…. മക്കൾടെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്ത മാതാപിതാക്കൾക്ക് ഇതൊരു പാഠമാണു..”

അതും പറഞ്ഞ് ഞാൻ ഉള്ളിൽ പോയി ഷർട്ടിട്ട് തിരിച്ചിറങ്ങി..

“ഇക്കാക്കാ.. ” അലീന.. വിളിച്ചു..

“നാടുവിട്ടൊന്നും പോവുന്നല്ലെടി.. ”

അതും പറഞ്ഞ് ഞാൻ വണ്ടിയെടുത്തിറങ്ങി..

പാർട്ടി ഓഫീസ് പരിസരത്ത് എന്നെയും കാത്ത് അടുത്ത വല. ഷൗക്കത്ത് ആൻഡ് ടീം.

“ദേ അടുത്ത വല.. മൈരു.. വല്ല സമാധാനവും തരൊ ഈ മൈരോളു..”
അകലെ നിന്നുതന്നെ കണ്ട ഞാൻ മനസിൽ കരുതി..

വണ്ടി നിർത്തിയിറങ്ങി.. പാർട്ടി ഓഫീസിലേക്ക് കയറാൻ തുടങ്ങവെ.. ഷൗക്കത്ത് എന്റെയടുത്തേക്ക്..വന്ന് എന്നോട്..

“അൻവറെ, വഴക്കിനൊ വക്കാണത്തിനൊ വന്നതല്ല ഞാൻ.. അപേക്ഷിക്കാൻ വന്നതാണു… “..

സംശയഭാവത്തോടെ നോക്കിയ എന്നോട് അയാൾ തുടർന്നു..

” കഴിഞ്ഞ ഏട്ട് പത്ത് വർഷങ്ങളായിട്ടുള്ള ഇതൊക്കെ ഇനിയെങ്കിലും ഒന്ന് അവസാനിപ്പിക്കണം.. ഒരാളു പോയി.. ഇനിയുള്ള ഒരെണ്ണമെങ്കിലും നല്ലരീതിയിൽ ആവണമെന്നാ ആഗ്രഹം.. അത് നീയായിട്ട് ഇല്ലാതാക്കരുത്..”

“എന്റെ പൊന്നു സഹോദരാ ഈ ലോകത്ത് നിങ്ങൾ ക്ക് മാത്രെ പെങ്ങളൊള്ളൊ..? അല്ല അറിയാൻ വയ്യാത്തോണ്ട് ചോദിക്ക്യാ”!?

ദേഷ്യം കൊണ്ട് വിറച്ച് എന്റെ ശബ്ദം പരിതിയിൽ കൂടുതൽ ഉയർന്നു..

Leave a Reply

Your email address will not be published. Required fields are marked *