“ഓഹ്.. എപ്പൊ??. എവിടെ വെച്ച്??”
“കുറച്ച് മുമ്പ്, മെയ്ൻ ഹൈവെയിൽ സ്കൂട്ടിയിൽ വരികയാർന്ന അവരെ പിന്നിൽ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു.. സ്പോട്ടിൽ മരണപെട്ടു.”..
” ഓഹ്… ഭയങ്കരമായിപോയില്ലെ..” ഞാൻ നെടുവീർപ്പിട്ടു..
“അൻവറെ, അടുത്തത് സാജിതയൊ കാവ്യയൊ ആയിരിക്കും..”
“ഇവരെയൊക്കെ സംരക്ഷിക്കേണ്ടത് നാലകത്ത് അൻവർ അലി യല്ലല്ലൊ”!! ആണൊ”?..
” അതല്ല…”
“എന്നാ പിന്നെ ഫോൺ വെക്ക്”..
ഞാൻ ഫോൺ വെച്ചു..
പിന്നെയും എന്തൊ. … അലോചിച്ചങ്ങനെയിരുന്നു…
പിന്നെ മൂന്നാലു ദിവസത്തേക്ക് ഞാൻ അധികം പുറത്തേക്കൊന്നും ഇറങ്ങിയില്ല.. വീട്ടിൽ തന്നെയിരുന്നു.. പാർട്ടി പരിപാടികൾ പലതിലും ഞാൻ പങ്കെടുത്തില്ല. മനസ്സ് കലങ്ങി മറിഞ്ഞിരിക്കുകയായിരുന്നു എന്റെ.
പിന്നീട്, ഒരു ദിവസം രാത്രി റൂമിലിരുന്നു മദ്യപിക്കുകയായിരുന്നു… ഞാൻ..
വല്ലിപ്പ എന്റെ റൂമിലേക്ക് വന്നു..എന്നോട്
“നാളെ നീ ഫ്രീയാണൊ?..
“ഞാനെന്നും ഫ്രീയല്ലെ..”.. ഞാൻ പറഞ്ഞു..
” നാളെ നമുക്കൊരു സ്തലം വരെ പോണം..”
“എന്താ കാര്യം..?”
“കാര്യമറിഞ്ഞാലെ നീ ഈ വല്ലിപ്പാടെ കൂടെ വരൂ..?
ഞാനൊന്നും മിണ്ടിയില്ല..
“നിന്റെ ഈ ദേഷ്യം ആരോടാ അൻവറെ..”
“ഈ എന്നോട് തന്നെ.. പോരെ”?.. കഴിഞ്ഞതൊന്നും എന്നെ ഓർമ്മിപ്പിക്കണ്ട..”
ഞാൻ പറഞ്ഞു..
കട്ടിലിൽ ഇരുന്നിരുന്ന വല്ലിപ്പയെണീറ്റു ജനലിനരികിൽ ചെന്ന് പുറത്തേക്ക് നോക്കികൊണ്ട്…
“ശരിയാ, ഒരു തെറ്റ് ഞങ്ങൾക്ക് പറ്റി.. അതിന്റെ പേരിൽ നീ നിന്റെ ജീവിതം ഇല്ലാതാക്കരുത് അൻവറെ”?..
” തെറ്റൊ??.. അതിനെ തെറ്റെന്ന് പറഞ്ഞാമതിയൊ വല്ലിപ്പ… ക്രൂരതയല്ലെ . … നിങ്ങളാ പെൺ കുട്ടിയോട് ചെയ്തത്??!..”
ഹും.. എന്നിട്ട് തെറ്റാണെത്രെ”!! പറഞ്ഞപ്പൊ വളരെ എളുപ്പം കഴിഞ്ഞു.. നിങ്ങളും കൂടിയാ അവളെ കൊന്നത്”!!.. ”
“അൻവറെ…”!!.. വല്ലിപ്പ നീട്ടിയൊന്ന് വിളിച്ചു..
” എന്തെ ശരിയല്ലെ ഞാൻ പറഞ്ഞത്”??
വല്ലിപ്പാക്ക് അതിലെന്തെങ്കിലും ന്യായം ഉണ്ടൊ പറയാൻ’?