എന്റെ കണ്ണിൽ നിന്ന് ചുടു കണ്ണീർ ഒലിച്ചിറങ്ങി.. ഇടറിയ ശബ്ദത്തിൽ ഞാൻ തുടർന്നു..
“എല്ലാം ഉപേക്ഷിച്ച് വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് എന്നെ മാത്രം വിശ്വസിച്ച് ഈ വീട്ടിലേക്ക് വന്ന ഷാഹിനയെ, ഞാൻ വരാൻ പോലും കാത്തുനിക്കാതെ രാത്രിക്ക് രാത്രി നിങ്ങളെറെക്കിവിട്ടു.. പിറ്റേന്ന് ഞാൻ കാണുന്നത് അവളുടെ, പിച്ചിചീന്തി നശിപ്പിക്കപെട്ട് പുഴയിലെറിയപെട്ട മൃതദേഹം.. ആ ഞാൻ പിന്നെ എങ്ങെനെയാവണം”?? ഞാൻ വല്ലിപ്പാട് അലറി…
രണ്ട് കൈയും ചുമരിൽ വെച്ച് പുറം തിരിഞ്ഞ് നിന്നിരുന്ന എന്റെ തോളിൽ കൈവെച്ചുകൊണ്ട് വല്ലിപ്പ…
” അൻവറെ പോട്ടെ, കഴിഞ്ഞത് കഴിഞ്ഞു.. നീ വിഷമിക്കാതിരിക്ക്.. നിന്റെ വല്ലിപ്പയാ പറയണെ.. ”
ഞാൻ തിരിഞ്ഞ് കട്ടിലിൽ ഇരിക്കുന്ന കുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി…
ഞാൻ തുടർന്നു..
“ഈയിടെയായി എന്റെ ജീവിതത്തിൽ വന്നമാറ്റത്തിനു കാരണം സാജിതയാണു.. അവൾക്കെന്നോടെന്ത് വികാരമാണെന്ന് എനിക്കറിയില്ല.. പക്ഷെ, അവളെ കാണുമ്പൊ, അവളോട് സംസാരിക്കുമ്പോഴൊക്കെ ഒരു പ്രത്യേക അനുഭൂതിയാണെനിക്ക്.. മുൻ ജന്മ ബദ്ധമൊ മറ്റൊ ഉള്ള പോലെ തോന്നും.. ചെറിയൊരു ഇഷ്ട്ടം എനിക്കവളോട് തോന്നാൻ കാരണവും ഇത് തന്നെ”!!..
ഞാൻ ജനലിൽ കൂടി പുറത്തേക്ക് നോക്കി നിന്നു..
” നീ കിടന്നൊ.. നാളെ നമുക്കൊരു സ്ഥലം വരെ പോകാം..”
വല്ലിപ്പ പോയി..
ഞാൻ അങ്ങനെ തന്നെ കുറ നേരം നിന്നു..
തുടരും..