കടുവ കാട് [നിഹാൽ]

Posted by

കടുവ കാട്

Kaduva Kaadu | Nihal

 

രാത്രികളിൽ നിലാവ് തിന്നു തീർത്ത കാർമേഘങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വന്ന് നനഞ്ഞ പ്രഭാതങ്ങൾ സമ്മാനിച്ച കുളിർ മഞ്ഞു വരിവിതറിയ പാടവരമ്പതുടെ തന്റെ ഹെർകുലീസ് സൈക്കിലിൽ പാൽ കുപ്പികളും നിറച്ച് പായുകയാണ് കൗമാരത്തിന്റെ അന്ത്യത്തിലേക്ക് അടുക്കുന്ന ആ പയ്യൻ . മെലിഞ്ഞ തന്റെ ശരീരത്തിന്റെ അളവിലും വലിയ ഷർട്ടും പഴയ മോഡൽ ഒരു നരച്ച പാന്റ് മുട്ടിന്റെ പതുതിയോളം മടക്കി കയറ്റി വച്ച് വേഗത്തിൽ പോകുന്ന അവൻ ആണ് നായകനും നയികയോന്നും ആരാണ് എന്ന് നിശ്ചയിക്കാത്ത നമ്മുടെ ഈ കഥയിലെ മുഖ്യ കഥാപാത്രം നാട്ടുകാർ വിനു എന്നും വീട്ടുകാർ വിനുമോൻ എന്നും വിളിക്കുന്ന വിനീത്. താൻ ജോലി ചെയ്യുന്ന മമതക്കന്റെ ചായക്കടയിൽ പാൽ കൊടുക്കാൻ ലക്ഷ്യം വച്ചാണ് ഈ പാച്ചിൽ . അത് കഴിഞ്ഞു രണ്ട് വീടുകളിൽ കൂടി പാൽ കൊടുത്തു വന്നിട്ടാണ് ചായക്കടയിൽ പണി തുടങ്ങാൻ .4 മണി വരെയുള്ള ചായക്കടയിലെ പണികഴിഞ്ഞാൽ വീട്ടിൽ മരപണിയാണ് കരകൗശല വസ്തുക്കൾ മരം കൊണ്ടുള്ള കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന തിരക്കിൽ ആണ് സഹായത്തിനു അവന്റെ ചേച്ചിയും .. അധ്വാനിക്കാനും സ്നേഹിക്കാനും മാത്രം അറിയുന്ന ഒരു നിഷ്കളങ്കൻ ആണ് നമ്മുടെ വിനു.കാടും മലകളും കട്ടരുവിയും വയലും പാടവും എല്ലാം ഉള്ള ഒരു കൊച്ചു ഗ്രാമം. ആ കൊച്ചു ഗ്രാമത്തിന്റെ ഒരു അറ്റത്ത് ഒരു കുഞ്ഞ് ഓട് വീട്ടിൽ നിന്ന് ആണ് യാത്ര തുടങ്ങുന്നത് അവിടെ നിന്ന് 4 കിലോമീറ്റർ അകലെ ഒരു ഡാം ഉണ്ട് അതിനെ ചുറ്റിപ്പറ്റിയാണ് ആ നാട്ടിലെ എല്ലാം നിലനിൽക്കുന്നത്. അത്യാവശ്യ സാധനങ്ങൾ എല്ലാം കിട്ടുന്ന പത്തു പതിനഞ്ചു കടകളും ഒരു up സ്‌കൂൾ പഞ്ചായത്ത് ഓഫീസ എല്ലാം കാണം. അവിടേതന്നെയാണ് നമ്മുടെ മമ്മത്ഇക്കാൻറെ ചായ്ക്കടയും.. അവിടെ രണ്ട് മുണ് 4 വീലർ ജീപ്പ് കിടപ്പുണ്ട്. ആ ഡാമിനെ വലംവച്ചു മേലോട്ട് കയറിയാൽ നല്ലയൊരു വെള്ളച്ചാട്ടം കാണാം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മാത്രം അതും 4 വീലർ ജീപ്പിൽ മാത്രം പോകാൻ പറ്റുന്ന സ്ഥലം കാരണം കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ  വശങ്ങളിൽ ഉള്ള പാറയുടെ മുകളിലൂടെ ആണ് ഓടിച് പോകേണ്ടത് .അതാണ് ചോലമല കയം അത് കാണാൻ ഇടയ്ക്ക് ഒക്കെ ആൾക്കാർ വരാറുണ്ട്. 5 മണിക്ക് മുൻപ് തിരിച്ചു ഇറങ്ങണം .
മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നത് കാരണം വൈകുന്നേരമായൽ പിന്നെ തൊട്ടടുത്ത് നിൽക്കുന്നവരെ പോലും കാണാൻ പറ്റാത്ത അത്ര ഇരുട്ടാണ്. അതിന്റെ കുറച്ച് മുകളിൽ ആണ്
കടുവയും കരടിയും കാട്ടു പന്നിയും എല്ലാം അടങ്ങുന്ന വന്യ മൃഗങ്ങൾ സ്വയര്യ വിഹാരം നടത്തുന്ന കടുവ കാട് എന്ന സ്ഥലം .

Leave a Reply

Your email address will not be published. Required fields are marked *