നോക്കുന്ന മുഖഭാവം ഉള്ള ഒരു തൊട്ടവാടി. അച്ഛനും ആന്റിയമ്മയും നിക്കിച്ചേച്ചിയുമായി വിനുവിന്റെ ജീവിതം സന്തോഷമായി മുന്നോട്ടുപോയി.
ആദ്യ നാളുകളിൽ സ്നേഹപ്രകടനങ്ങളുടെ ശബ്ദങ്ങൾ ആണ് അവരുടെ മുറിയിൽ നിന്നും കേട്ടിരുന്നത്. പിന്നിട് അത് വഴക്കിടലിന്റെ ആയി. വിനുവിന്റെ അച്ഛൻ കുടിച്ചിട്ട് വരുന്ന ദിവസങ്ങളിൽ വീട്ടിൽ ആന്റിയമ്മയുമായി വഴക്ക് ഉണ്ടാകാൻ തുടങ്ങി.. അങ്ങനെയിരിക്കെ ഒരു ദിവസം വിനുവും നിക്കിച്ചേച്ചിയും സ്‌കൂളിൽ നിന്നും മടങ്ങി വരുമ്പോൾ വേണുവും പാർവതിയും തമ്മിൽ എന്തോ വാക്കേറ്റം നടക്കുവാണ് …. പതിവ് കാഴ്ച്ച ആയതുകൊണ്ട് അവർ റൂമിലേക് പോയി . ഡ്രെസ് മാറി തിരിച്ചുവരുമ്പോൾ അച്ഛൻ ആന്റിയമ്മയെ അടിക്കുന്നത് ആണ് വിനു കാണുന്നത് . പിടിച്ചുമാറ്റാൻ പോയ നിക്കിച്ചേച്ചിയെയും തള്ളി താഴെയിട്ടു. അയ്യോ വിനുമോനെ രക്ഷിക്കഡാ എന്നെ തല്ലി കൊല്ലുന്നേ ആന്റിയമ്മയുടെ കരച്ചിൽ കേട്ടതും വിനു അച്ഛനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്ന തിനിടയിൽ വേണു നിലത്തു വീണു. വീണത് കൈ മുട്ട് തറയിൽ കുത്തിയാണ് കൈ ഒടിഞ്ഞു . വേണുവിനെ അവർ എല്ലാം ചേർന്ന് ആശുപത്രിയിൽ കൊണ്ട് പോയി . വേണുവിന് തന്റെ ദേഷ്യം അടക്കാൻ കഴിഞ്ഞിരുന്നില്ല. അയാൾ അയാളുടെ പാർട്ടിയിൽ ഉള്ള ബന്ധവും സ്വാദിനവും ഉപയോഗിച്ച് പൊലീസിനെകൊണ്ട് വിനുവിനെയും നിക്കിച്ചേച്ചിയെയും വിരട്ടാൻ ഏൽപ്പിച്ചു. പോലീസ് അവരെ രണ്ട് പേരെയും ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ട് പോയി ഒന്ന് പേടിപ്പിച്ചു വിട്ടു. കുടിച്ച കെട്ട് ഇറങ്ങി നോർമൽ ആയപ്പോൾ വേണു മക്കളോട് മാപ്പ് പറഞ്ഞു പക്ഷെ കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. അച്ഛൻ കാരണം പോലീസ് സ്റ്റേഷനിൽ കയറിയത് നാട്ടിൽ പാട്ടായി സ്‌കൂളിലും. രണ്ട് പേരും പഠിപ്പ് താൽകാലികമായി നിർത്താൻ തീരുമാനിച്ചു പക്ഷെ പിന്നിട് തുടരാൻ കഴിഞ്ഞതുമില്ല.
തട്ടിയും മുട്ടിയും ജീവിതം മുന്നോട്ടു പോകുമ്പോൾ ആണ് വേണു വീണ്ടും മറ്റൊരു പെണ്ണുമായി അടുപ്പത്തിൽ ആകുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. അത് അറിഞ്ഞ പാർവതി ഒഴിഞ്ഞുപോകാൻ തയ്യാറായി പക്ഷെ വീട്ടിൽ നിന്നും ഇറങ്ങി എങ്ങോട്ട് പോകണം എന്ന് അറിയില്ല സ്വന്തം വീട്ടിൽ അവളെ കയറ്റില്ല. അങ്ങനെയാണ് വേണുവിന്റെ പഴയ സുഹൃത്ത് ആയ മമതക്ക മുഖാന്തിരം ഈ മലമൂട്ടിൽ എത്തുനത്.
ആകെയുള്ള സമ്പാദ്യം കൊണ്ട് പാർവതിയുടെയും നിഖിലയുടെയും കഴുത്തിലും കാതിലും ഉള്ളതെല്ലാം വിറ്റ് പെറുക്കി കാടിനും നാടിനും നടുക്ക് ഒരു ചെറിയ വീട് വാങ്ങി . രണ്ട് മുറികളും ഒരു ഹാളും ഒരു അടുക്കളയും ഉള്ള ഒരു ഓട് വീട്. ആ വീടിനു പുറകു വശത്തുടെ ഒരു മലവെള്ളം ഒഴുകി വരുന്ന വലിയ തോട് ഉണ്ട് . അവിടെയുള്ള പാറയിൽ ഇരുന്നാണ് ആന്റിയമ്മയുടെയും നിക്കിച്ചേച്ചിയുടെയും കുളിയും അലക്കലും ഒക്കെ ആ തോടിന്റെ അപ്പുറത്ത് കാടാണ്. കടുവ കാടിന്റെ ഒരു ഭാഗം ആണ്. വീടിനോട് ചേർന്നുള്ള സ്ഥലത്തു പച്ചക്കറി കൃഷിയും ഉണ്ട്. പശുവും ഉണ്ട് . വിനുവും ആന്റിയമ്മയും നിക്കിച്ചേച്ചിയും മാത്രം ഉള്ള സന്തോഷം നിറഞ്ഞ ഒരു കൊച്ചു വീട്.