നിന്റെ കസിൻ നിന്റെ മുന്നിൽ ജീൻസ് സിപ് തുറന്നു അവന്റെ സാമാനം പ്രദർശനത്തിന് വെക്കുമോ?”
ഷൈനി പൊട്ടിക്കരഞ്ഞു….
അവൾ കരഞ്ഞു തീരുന്ന വരെ ആയിഷ വെയിറ്റ് ചെയ്തു…..
“പറ്റിപ്പോയി….. മോളെ… അങ്ങനെ പറ്റിപ്പോയി…..”
ഷൈനി തേങ്ങി…
“എനിക്കറിയാം ഷൈനി, എനിക്കറിയാം, ഞാനീ ഗൾഫിൽ വളർന്നവളാ…..ഇങ്ങനെ ചൂണ്ടയുമായി നടക്കുന്ന കുറേയവന്മാരെ ഞാൻ കണ്ടിട്ടുള്ളതാ……നമ്മളറിയാതെ തന്നെ നമ്മുടെയുള്ളിൽ നുഴഞ്ഞു കയറാൻ സാമർത്ഥ്യമുള്ളവർ….
നീയവന്റെ വെറുമൊരു ഇര….ജസ്റ്റ് എ നമ്പർ…..അവന്റെ പുസ്തകത്തിലെ ഒരു പേജ് മാത്രം,.നിന്നെ മടുത്തു തുടങ്ങുമ്പോൾ അവൻ വേറെയൊരുത്തിയെ തേടിയിറങ്ങും…”
ഷൈനി ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു..
“എത്ര കാലമായി തുടങ്ങിയിട്ട്?”
ഷൈനി, അവളോട് എല്ലാം വിവരിച്ചു…..
“നിനക്കവനെ മറക്കാൻ പറ്റുമോ”
“…..തോന്നുന്നില്ല…..”
“നിന്റെ കുടുംബം, മക്കൾ, നിന്റെയും മൂത്തത് പെണ്ണല്ലേ”.
ഷൈനി ഒന്നും മിണ്ടിയില്ല…അവൾ താഴേക്കു നോക്കി കണ്ണീർ വാർത്തു.
“ഞാൻ നേരത്തെ പറഞ്ഞില്ലേ…. നീയെനിക്കു സഹോദരിയെ പോലാണെന്നു…സഹോദരിക്ക് എന്തെങ്കിലും വിഷമം വന്നാൽ ഞാനത് സഹിക്കൂല..”
ആയിഷ എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ പറഞ്ഞു.
“നോക്കാം”, നെറ്റിയിലെ വിയർപ്പു എറ്റിക്കളഞ്ഞോണ്ടു ശിവദാസ് പിറുപിറുത്തു.
തന്റെ ഒപ്പം ഇരിക്കുന്നയാളെ ആയിഷ നോക്കി,
സുന്ദരൻ, സുമുഖൻ, ആരോഗ്യവാൻ…നല്ല ഡ്രസിങ് സെൻസ്, നല്ല സ്മെൽ, അതിനേക്കാൾ നല്ല സ്‌മൈൽ.
അതിലുപരി, സ്ത്രീകളെ ആകർഷിക്കുന്ന എന്തോ ഒരു കാന്തം ഇവനിലുണ്ട്… സൂക്ഷിക്കണം..
“ശിവദാസ്, ഞാൻ മുഖവര കൂടാതെ പറയാം..ഷൈനി എനിക്ക് സഹോദരിയെ പോലാണ്,
അതുകൊണ്ടുതന്നെ, നിങ്ങളായി നിങ്ങടെ പാടായി എന്നുപറഞ്ഞു കൈകെട്ടി നിൽക്കാൻ എനിക്കാവില്ല…
നിങ്ങൾ, എന്നുപറഞ്ഞാൽ നിങ്ങൾ രണ്ടു പേരും, ഈ റിലേഷൻ നിന്നു