പിന്മാറണം….അവളുടെ മക്കൾ, കുടുംബം, നിങ്ങളുടെ ഫാമിലി.. ഇതെല്ലാം പരിഗണിച്ചു നിങ്ങൾ രണ്ടു പേരും ഈ ബന്ധത്തിന് ഫുള്സ്റ്റോപ് ഇടണമെന്നാണ് എനിക്ക് പറയാനുള്ളത്….അത്ര എളുപ്പമാവില്ല എന്നെനിക്കറിയാം, ബട്ട്, നിങ്ങൾ അതു ചെയ്തേ മതിയാവൂ…”
“ആയിഷ….” അവൻ പ്രത്യേക രീതിയിൽ വിളിച്ചു,
“ഞങ്ങൾ പിരിയാൻ പറ്റാത്ത വിധത്തിൽ അടുത്ത് പോയി….അവൾ പറഞ്ഞോ എന്നെനിക്കറിയില്ല… അവൾ ആത്മഹത്യയുടെ വക്കിലായിരുന്നു…ഇന്ന് ഞാൻ ചെന്നിലായ്രുന്നെങ്കിൽ….
എന്നെ വിശ്വസിച്ചു എന്നോടൊപ്പം കിടന്നവളെ, ശരീരം പങ്കു വെച്ചവളെ ഞാൻ വീണ്ടും മരണത്തിന്റെ തീരത്തേക്ക് തള്ളി വിടില്ല….”
ആയിഷ ഈ പിശാശിനോട് എന്ത് പറയണം എന്നുറപ്പില്ലാതെ ഒരു നിമിഷം നിന്നു പോയി…
“നോക്കൂ, നിങ്ങൾ പറയുന്നതെനിക്ക് മനസ്സിലാവും…പക്ഷെ കാലം ഉണക്കാത്ത മുറിവുകളുണ്ടോ… ഈ സമയവും കടന്നു പോകും…”
“പ്ലീസ് ആയിഷ”…അവൻ അവളുടെ കൈമേൽ തന്റെ കൈ വെച്ചു, വളരെ സാവധാനം ഉഴിഞ്ഞു…”പ്ലീസ്”.
അവൾ ഒന്നും പറഞ്ഞില്ല….. കാറെടുത്തു തിരികെ പോയി…
തന്റെ കാറിന്റെ അടുത്തേക്ക് നടന്ന ദാസിന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു…..
താൻ തലോടിയപ്പോൾ അവൾ കോരിത്തരിച്ചതു താൻ കൃത്യമായി അറിഞ്ഞതാണ്….
അവനൊരു മൂളിപ്പാട്ടുമായി, ആ അറേബ്യൻ ഹൂറിയെയും സ്വപ്നം കണ്ടു….കാർ സ്റ്റാർട്ട് ചെയ്തു.
രണ്ടു ദിവസത്തേക്ക് ഷൈനി ഓഫീസിൽ വന്നില്ല…വിളിച്ചു ഫോൺ എടുത്തുമില്ല, മെസ്സേജിന് മറുപടിയും ഇല്ല…
മൂന്നാം ദിവസം, ഹിന്ദിക്കാരൻ മാനേജർ ദാസിനൊരു കത്ത് കൈമാറി….
//////////////////
“നിൻ്റെ എന്റെ കയ്യിൽ എന്നെങ്കിലും കിട്ടുമെടീ പട്ടിടെ മോളെ” ദാസ് പല്ലു ഞെരിച്ചു…
“എന്താ ഉണ്ണ്യേട്ടാ”.
“ഏഹ്?? നീ ഉറങ്ങിയില്ലേ?”
“അപ്പോൾ എന്ത് പറയുന്നൂ, അവളെ വിളിച്ചു നോക്കാലെ?”
“ആ”