രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Posted by

ഞാൻ വാതിൽ അടച്ചു തിരിഞ്ഞു , അവളെ നോക്കി പുഞ്ചിരിച്ചെങ്കിലും കക്ഷി പെട്ടെന്ന് മുഖം വെട്ടിച്ചു കളഞ്ഞു .

“ആരോടാ ചാറ്റിങ് ?”
ഞാൻ എന്തേലും തുടക്കമിടണമല്ലോ എന്നോർത്തുകൊണ്ട് ചിരിയോടെ തിരക്കി അവളുടെ അടുത്തേക്ക് നീങ്ങി .

“അറിഞ്ഞിട്ടിപ്പോ എന്തിനാ ?”
മഞ്ജുസ് എന്നെ നോക്കാതെ തന്നെ ചോദിച്ചു .

“ചുമ്മാ..ഞാനറിയാതെ വല്ല കഥാപാത്രങ്ങളും ഉണ്ടോന്നറിയാലോ ഹി ഹി ..”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു ചിരിച്ചു .

“കി കി കി ..കൂടുതൽ ഇളിക്കല്ലേ ..അതിനുമാത്രം തമാശ ഒന്നും ഇല്ല ..”
എന്റെ ചിരി കണ്ടു മഞ്ജുസ് പല്ലിറുമ്മി .പിന്നെ ബെഡിൽ നിന്നും എഴുനേറ്റു ക്രാസിയിലേക്ക് ചാരിയിരുന്നു കാലുകൾ നീട്ടി . അപ്പോഴേക്കും ഞാൻ ബെഡിലേക്ക് കയറി ഇരുന്നു .

പിന്നെ മുഖത്തോടു മുഖം നോക്കി ഞങ്ങൾ ഒരു നിമിഷം ഇരുന്നു .

“എന്നാലും നീയെനിക് ചോറ് വിളമ്പി തരാഞ്ഞത് മോശമായി മിസ്സെ…”
ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്ന ശേഷം ഞാൻ പയ്യെ പറഞ്ഞു . പിന്നെ അവളുടെ കാല് രണ്ടും ഞാനെന്റെ മടിയിലേക്ക് എടുത്ത് വെച്ചു. അതിനു അവളൊന്നും മറുപടി പറഞ്ഞില്ല. ഞാനാ സമയം അവളുടെ കാലടിയിൽ പയ്യെ ഇടംകൈകൊണ്ട് തഴുകി .

“റോസ് മോൾ മാത്രമല്ലല്ലോ ..ഞാനും ഒന്നുകഴിച്ചിട്ടില്ല .. ? അത് നീ സൗകര്യത്തിനു മറന്നോ ? ”
അവളുടെ കാൽവെള്ളയിൽ കൈത്തലം ഉരുമ്മികൊണ്ട് തന്നെ ഞാൻ ചോദിച്ചു .

“നിനക്കുള്ളത് ഞാൻ തന്നെ എടുത്തുവെച്ചിരുന്നല്ലോ ..പോരാത്തതിന് അമ്മ വന്നു വിളമ്പി തന്നില്ലേ ”
മഞ്ജുസ് എന്റെ ഭാവം നോക്കി ചെറിയ മയം വരുത്തികൊണ്ട് പറഞ്ഞു .

“സ്റ്റിൽ ..നിനക്ക് എന്താ ഇത്ര വാശി ? ഞാൻ അത്രേ ഉള്ളോ ?”
മഞ്ജുസിനെ ഒന്ന് ഇമോഷണൽ ആക്കാൻ വേണ്ടിത്തന്നെ ഞാൻ സ്വല്പം വിഷമം അഭിനയിച്ചു .

“കവി..നീ ചുമ്മാ ഓരോന്ന് പറയല്ലേ …”
എന്റെ ഡയലോഗ് ഏറ്റെന്ന മട്ടിൽ മഞ്ജുസ് ചിണുങ്ങി .

“ചുമ്മാ ഒന്നും അല്ല ..ഇതിപ്പോ നീ കുറെ പ്രാവശ്യം ആയി തുടങ്ങീട്ട് . ഞാൻ ഒന്നും പറയാത്തതുകൊണ്ട് നീയിങ്ങനെ സ്വന്തം ഇഷ്ടത്തിന് ഓരോന്ന് പറയുവേം ചെയ്‌യുവേം അല്ലെ ?”
ഞാൻ അവളുടെ കാല്പാദം തഴുകുന്നത് നിർത്തിക്കൊണ്ട് ചോദിച്ചു .

അതോടെ മഞ്ജുസിന്റെ മുഖം ഒന്ന് വാടി.

“അല്ലേലും നിനക്കെന്നെ ഒരു വിലയും ഇല്ല ..അല്ലെങ്കിൽ വേണെങ്കിൽ പോയി കഴിച്ചോ എന്നൊക്കെ പറയോ ?”

Leave a Reply

Your email address will not be published. Required fields are marked *