രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

Posted by

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ അവളുടെ കാലുകൾ തിരികെ ബെഡിലേക്കു വെച്ചുകൊണ്ട് ബെഡിലേക്ക് കയറി ഒരുവശം ചരിഞ്ഞു കിടന്നു . മഞ്ജുസ് അതെല്ലാം കേട്ടും കണ്ടും എന്നെ നോക്കി അസ്വസ്ഥത പ്രകടിപ്പിച്ചു .”കവി…ഞാൻ അങ്ങനെ ഒന്നും …നീ ഇത്….ഓരോന്ന് ”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് ചിണുങ്ങി തുടങ്ങി .

“വേണ്ട ..ഇതൊക്കെ ഞാൻ എപ്പോഴും കേൾക്കണതാ ..”
ഞാൻ അവളുടെ സങ്കടം ഓർത്തു മനസ്സാൽ ചിരിച്ചുകൊണ്ട് തട്ടിവിട്ടു .

“ശോ.എന്തൊരു കഷ്ടാ ഇത് ..ദൈവമേ ”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“അത് തന്നെയാ ഞാനും പറഞ്ഞത് ..എന്റെ കഷ്ടം ഒന്നും ഇവിടെ ആർക്കും വിഷയല്ല . എല്ലാർക്കും അവനവന്റെ വാശി ആണല്ലോ വലുത് . നമ്മളിവിടെ ഊണ് കഴിച്ചോ , ഉറങ്ങിയോ എന്ന് ചോദിയ്ക്കാൻ പോലും ആളില്ലാതെ ആയി…”
ഞാൻ പയ്യെ തട്ടിവിട്ടു സ്വയം പരിതപിച്ചു .

“കവി..നീ കാര്യമായിട്ടാണോ ? എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ടേ ”
ഞാൻ സ്വല്പം ഓവർ ആകുംതോറും മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പല്ലിറുമ്മി .

“അപ്പോഴും നിനക്കു ദേഷ്യം ആണ് അല്ലെ ? ”
ഞാൻ ഒഴുക്കൻ മട്ടിൽ തിരക്കി .

“പോടാ ..ഇനി അത് പറഞ്ഞോ ”
മഞ്ജുസ് കൈനീട്ടി എന്റെ കൈമുട്ടിനു മീതെ അടിച്ചുകൊണ്ട് പറഞ്ഞു .

“പറയണ്ട കാര്യം ഒന്നും ഇല്ല..നമ്മള് കാണുന്നുണ്ട് ..വേണമെങ്കിൽ പോയി കഴിക്കെടാ…എനിക്ക് സൗകര്യമില്ല …ഒന്ന് പോണുണ്ടോ കവി…അങ്ങനെ സുഖിക്കണ്ട …പോയി പണിനോക്ക് , ഇതൊക്കെ അല്ലെ നിന്റെ സ്ഥിരം നമ്പർ ?”
ഞാൻ അവളെ തിരിഞ്ഞുനോക്കികൊണ്ട് പുരികം ഉയർത്തി .

അതിനു അവളൊന്നും മറുപടി പറഞ്ഞില്ല . കണ്ണ് നിറച്ചുകൊണ്ട് എന്നെ നോക്കി പല്ലിറുമ്മി . പിന്നെ എന്റെ ഓപ്പോസിറ്റ് സൈഡിലോട്ടായി പെട്ടെന്ന് ചെരിഞ്ഞു കിടന്നു . കക്ഷിക്ക്‌ ചെറുതായി ഫീൽ ആയിട്ടുണ്ടെന്നു എനിക്കുറപ്പായിരുന്നു ! ചെറിയ രീതിക്കുള്ള മൂക്കു തുടക്കലും ചിണുക്കവുമൊക്കെ അവളിൽ നിന്നും ഉണ്ടാകുന്നുണ്ട് .ഞാനതു തലചെരിച്ചു നോക്കി ഉള്ളിൽ ചിരിച്ചു .പിന്നെ പയ്യെ അവൾക്കടുത്തേക്കു നിരങ്ങി നീങ്ങി .

“അപ്പൊ ഒകെ എന്റെ കുറ്റം ആണല്ലേ ..”
മഞ്ജുസ് ശബ്ദം ഇടറിക്കൊണ്ട് പയ്യെ തിരക്കി .

ഒരു വശം ചെരിഞ്ഞു കിടന്ന അവളെ കെട്ടിപിടിച്ചുകൊണ്ടാണ് ഞാനാ ചോദ്യത്തിന് മറുപടി പറഞ്ഞത് .അത് മഞ്ജുസ് പ്രതീക്ഷിക്കാത്തതുകൊണ്ട് അവൾ പെട്ടെന്നൊന്ന് ഞെട്ടി .

“എന്തോന്നാ മഞ്ജുസേ ഇത് …അപ്പോഴേക്കും ഫീൽ ആയോ ? ഞാൻ ചുമ്മാ നിന്നെ പറ്റിക്കാൻ പറഞ്ഞതല്ലെടീ ”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കഴുത്തിൽ മുഖമുരുമ്മി .പക്ഷെ അപ്പോഴും അവളുടെ കണ്ണ് കലങ്ങി മറിയുന്നുണ്ട് .

“നീയിങ്ങനെ എന്തേലും കേട്ടാൽ ഉടനെ കണ്ണ് നിറച്ചോ . വല്യ ടീച്ചർ ആണത്രേ ”
ഞാൻ ആരോടെന്നില്ലാതെ പാഞ്ഞു ചിരിച്ചു അവളുടെ കഴുത്തിൽ ചുംബിച്ചു .

“നീ എന്നോട് മിണ്ടണ്ട …”

Leave a Reply

Your email address will not be published. Required fields are marked *