ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Posted by

നാട്ടിലെ പ്രമാണിയായ വല്ലിപ്പാക്ക് തരക്കേടില്ലാത്ത സ്വീകരണം തന്നെ കിട്ടി .. അബൂബക്കറും മകൻ ഷൗക്കത്തും‌ വന്ന് വല്ലിപ്പാനെ സ്വീകരിച്ചിരുത്തി.. കൂട്ടത്തിൽ, ദേഷ്യത്തോടെയാണെങ്കിലും എന്നെയും വിനോദിനേം..അവർ ഒഴിവാക്കിയില്ല.

മുറ്റത്ത് ചെറിയ ഒരു സ്റ്റേജ് തീർത്തിരുന്നു.. അതിൽ തിളങ്ങുന്ന കസേരകളും , മനോഹരമായ പൂക്കളും ഒക്കെ കൊണ്ടും അലങ്കരിച്ചിരുന്നു.. മുറ്റത്ത് ചിതറി നിൽക്കുന്ന ആളുകൾ..

വീടിനുള്ളിൽ സ്ത്രീകളുടെയും കുട്ടികളുടെയും കലപില ശബ്ദങ്ങൾ.. അവിടെയുള്ള വലിയ മാവിൻ ചോട്ടിൽ കുറച്ച് കസേരകൾ നിരത്തിയിട്ടിരിക്കുന്നു.. ഞങ്ങൾ അവിടെ പോയിരുന്നു.. കുറച്ച് നേരം അബൂബക്കറും ശേഷം മക്കളും ഭാര്യയും എല്ലാം വന്ന് വല്ലിപ്പാട് കുശലാന്വോഷണം നടത്തി.. ജനപ്രതിനിധികളും മറ്റ് ഉദ്ധ്യോഗസ്ഥരും ഉള്ളിലേക്ക് ചെന്ന് മറ്റുള്ളവരെ കണ്ടശേഷം ഞങ്ങളുടെ കൂടെയിരിപ്പുറപ്പിച്ചു.. അങ്ങനെ ഞങ്ങൾ സംസാരിച്ചിരുന്നു കുറെ നേരം..

ഇടക്കിടെ ജനൽ പാളിയിലൂടെയും ചുവർ മറവിലൂടെയും എന്നെ ഒളികണ്ണിട്ട് നോക്കികൊണ്ട് സാജിത അവിടൊയൊക്കെ തന്നെ ഉണ്ടായിരുന്നു.. ഞാനും അതാസ്വദിച്ചിരുന്നു..

പതിനൊന്ന് മണിക്ക് പറഞ്ഞത് പന്ത്രണ്ടും കഴിഞ്ഞു ഒന്നും കഴിഞ്ഞു… വരനും പാർട്ടീം എത്തിയിട്ടില്ല…

വന്നവരൊക്കെ ചോദിക്കാൻ തുടങ്ങി.. അബൂബക്കറും പിള്ളാരും ഫോൺ ചെവിയിൽ വെച്ച് പരക്കപായുന്നു..

വന്ന പ്രമുഖരിൽ പലരും ഭക്ഷണം കഴിക്കാൻ നിക്കാതെ ഇറങ്ങാൻ തുടങ്ങി.. അത് കണ്ട് അബൂബക്കർ ഹാജി ഭക്ഷണം വിളമ്പാൻ അറിയിച്ചു.. പിന്നെയതിന്റെ തിരക്കായി..

അപ്പോഴും ആ വലിയ മാവിൻ ചുവട്ടിൽ ഞങ്ങൾ കുറച്ച് പേർ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു..

കുറച്ച് കഴിഞ്ഞ്,

അബൂബക്കർ ഹാജി ഞങ്ങളുടെ അടുത്തേക്ക്.. വന്ന്..വല്ലിപ്പാടെ‌മുഖത്ത്നോക്കി..

“എന്നാ ഭക്ഷണം കഴിക്കാം..”

“അല്ലാ.. ചെക്കൻ വന്നില്ലെ”?.. സാധാരണ ആ പരിപാടി കഴിഞ്ഞല്ലെ ഫുഡ് കൊടുക്കുക..”. വല്ലിപ്പ ചോദിച്ചു..

അയാൾ വളരെയധികം വിഷമത്തോടെയും , അതിലേറെ എന്നെ ദേഷ്യത്തോടെ നോക്കിയും പറഞ്ഞു‌.

” എന്താ സംഭവിച്ചതെന്നറിയില്ല.. അവരെ ഫോണിൽ കിട്ടുന്നില്ല.. പതിനൊന്ന് മണിക്ക് മുമ്പ് ഇവിടെ എത്താമെന്നായിരുന്നു അവരറിയിച്ചത്.. അവരിതുവരെ എത്താത്ത സ്തിതിക്ക് വന്നവരെ പട്ടിണിക്കിട്ടിട്ട് കാര്യമില്ലല്ലൊ..”

“ഉം.. ന്നാ ശരി…”. വല്ലിപ്പയെഴുന്നേറ്റു..
അബൂബക്കർ ഹാജിയോട്,

“അബൂബക്കറെ, ആ ഐപിഎസ്സുകാരൻ ഇനി വരില്ല്യാ… വന്നാൽ ഇവിടെന്ന് കാലില്ലാതെ തിരിച്ചുപോകേണ്ടി വരുമെന്ന് വിളിച്ചു പറഞു.. ഞാൻ…”

അബൂബക്കർ ഹാജി പരിഭ്രാന്തിയോടെ വല്ലിപ്പാനെ നോക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *