ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Posted by

” ങേ..ഇത് ഇഞ്ചക്കാടൻ പത്രോസിന്റെ മകനല്ലെ”?? ഞാൻ മനസിലോർത്തു..

അലോചിച്ചുകൊണ്ട് നിൽക്കുന്നത് കണ്ട അവൻ എന്നോട്..

“അതെ സംശയിക്കണ്ട.. ഇഞ്ചക്കാടൻ പത്രോസ്സിന്റെ മകൻ തന്നെയാ ഞാൻ.. എന്റെ ഭാര്യയാ ചിത്ര.”

“ഞഞ്ഞായി..വാ പോവാം..”.
വിനോദ് എന്നോട്..
അപ്പോഴെക്കും പത്രോസ്സിറങ്ങി വന്നു.. എന്നോട്..

” ഹല്ലാ ഇതാരു… സഖാവ് അൻവറൊ?.. കേറി വാ ഇരിക്ക്…”

ഞാനും വിനോദും അകത്ത് കയറി…

“പിന്നെ എന്തൊക്കെയാ അൻവറെ വിശേഷങ്ങൾ..? നീ ബൈ ഇലക്ഷനിൽ മൽസരിക്കാൻ പോകുന്ന വിവരമൊക്കെ ഞാനറിഞ്ഞു..”..

” ഉം.. “ഞാനൊന്ന് മൂളി..

” അല്ലാ ഇപ്പൊ വന്നതിന്റെ ഉദ്ദേശം ..? വല്ല പിരിവിനുമാണൊ… ഹഹഹഹ.. ” അയ്യാൾ നീട്ടിയൊന്ന് ചിരിച്ചു..

” കമ്മീഷ്ണർ മേഡത്തെ ഒന്ന് കാണണം.. “. ഞാൻ പറഞ്ഞു..

” അവളിവിടെയില്ല.. പുറത്ത് പോയിരിക്ക്യാ.. എന്തെങ്കിലും പറയണൊ വന്നാൽ..”

വന്നതുമുതൽ കളിയാക്കിയും മുനവെച്ചും സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. കൈതരിച്ചെങ്കിലും സംയമനം പാലിച്ചു..

“വേണ്ടാ.. ഒന്നും പറയണ്ട.. ഞങ്ങൾ ഓഫീസിൽ കണ്ടോളാം..”. അത് പറഞ്ഞ് ഞങ്ങളിറങ്ങൻ തുടങ്ങവെ..

” അൻവറെ, ഒന്ന് നിന്നെ…”

ഞാൻ നിന്നു..

അയാൾ തുടർന്നു..

“നീയെന്താ എന്നെ കുറിച്ച് കരുതിയത്?.. നിന്നെ പോലൊരു പീറ രാസ്റ്റ്രീയകാരന്റെന്ന് പണീം വാങ്ങി വീട്ടികേറി ഒളിച്ചിരിക്ക്യാന്നാ.. ചിത്രയെ ഇങോട്ട് കൊണ്ടുവന്നത് ഞാനാ… ഈ നേരം വരെ അവളിൽ നിന്ന് നിനക്ക് കിട്ടിയ പണികളൊക്കെ ഞാൻ തയ്യാറാക്കികൊടുത്തതാ അവൾക്ക്.. ഇനീം കിട്ടും നിനക്ക്..’”..

” ഉം.. ”
ഞാനൊന്നമർത്തി മൂളികൊണ്ട് തിരിഞ്ഞ് നടന്നു.. അപ്പൊ അയാൾ..വീണ്ടും..

“ഇനിയിപ്പൊ ഇലക്ഷനിൽ നിന്റെ തോൽവി.. അതും ഞാൻ ചെയ്തോളാം.. നീ ബേജാറാവണ്ട..”

ഞാനൊന്ന് നിന്നു…അയാൾക്ക് നേരെ തിരിഞ്ഞ് ഞാൻ..

“ഞാൻ കടന്നുവന്ന വഴികളിൽ ഇതുപോലെ ഒരുപാട് കൊടിച്ചിപട്ടികളുടെ കുര ഞാൻ കേട്ടതാ… അതൊന്നും ഞാൻ കാര്യമാക്കാറുമില്ല… പിന്നെ,.. ഈ നാവാണു നമ്മടെയൊക്കെ ശത്രു.. നന്നാക്കാനും പറ്റും ചീത്തയാക്കാനും പറ്റും.. നീയെന്നെ ചീത്തയാക്കരുത്.. ”

Leave a Reply

Your email address will not be published. Required fields are marked *