ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Posted by

അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു.. വണ്ടിയിൽ കേറി തിരിച്ചുപോന്നു..

“പകപോക്കലാണപ്പൊ ചിത്ര ഐപിഎസ് ന്റെ വരവിന്റെ ഉദ്ധേശം അല്ലെടാ വിനോദെ”? ഞാൻ വിനോദിനോട്..

“വരട്ടെ നമുക്ക് നോക്കാം.. എന്തായാലും ഇലക്ഷൻ കഴിയുന്നതുവരെ നീ ഒന്നിലും ഇടപെടണ്ട.. ഇത് ജയിക്കണം നമുക്ക്” വിനോദ് പറഞ്ഞു..

ദിവസങ്ങൾ പിന്നെയും കടന്നുപോയി.. ഇലക്ഷൻ പ്രചാരണം തുടങ്ങി.. സംസ്ഥാന ലെവെലിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന രണ്ട് പ്രമുഖ നേതാക്കളായിരുന്നു എതിർ സ്ഥാനർത്ഥികൾ. മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ അൻവർ അലിയെ അറിയുകപോലുമില്ല എന്നതാണു സത്യം. അങ്ങെനെയുള്ള ഞാൻ മൽസരിക്കുന്നത് പാർട്ടിയുടെ ഒറ്റബലത്തിലാണു. പിന്നെ, വല്ലിപ്പാടെ ചെറുതല്ലാത്ത സ്വാധീനവും. കൊട്ടിഘോഷിച്ചുള്ള പ്രചാരണത്തിന്റെ അവസാന കൊട്ടികലാശവും കഴിഞ്ഞു.. ഇനി പോളിങ് ബൂത്തിലേക്ക്.

പ്രചാരണത്തിന്റെ അവസാനദിവസം ചെറിയദോതിൽ സംഘർഷം ഇരു പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായി. അതിൽ വിനോദിനെയടക്കം മുപ്പതോളം പാർട്ടി പ്രവർത്തകരെ അറെസ്റ്റ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷ്ണർ ടെ നിർദ്ദേശപ്രകാരം എന്റെ പാർട്ടികാരെ മാത്രം തിരെഞ്പിടിച്ച് പൊലീസ് ആക്രമിച്ചു… തലിചതച്ചു. വിനോദ് ഉൾപടെയുള്ളവരെ ലോക്കപ്പിലിട്ടും മർദ്ധിച്ചു.
മുതിർന്ന പാർട്ടി നേതാക്കളിടപെട്ട് ഇറക്കിയെങ്കിലും അവളുടെ ആ നരനായാട്ടിനു പണിഷ്മെന്റൊന്നും കിട്ടിയില്ല. അവളുടെ സ്തലം മാറ്റത്തിനു വേണ്ടി ഞാനും പാർട്ടിയും ശ്രമിച്ചുകൊണ്ടിരുന്നു.. അവസാനമത് ഞങ്ങളെ തൃപ്തിപെടുത്താനെന്നോണം ഒരാഴ്ചത്തെ സസ്പെൻഷനായി പരിണമിച്ചു.

പോളിങ് അവസാനിച്ചു.. ഇനി വിധിക്കുള്ള കാത്തിരിപ്പ്..

സസ്പെൻഷനിൽ ഇരിക്കുന്ന ചിത്രയെ നേരിൽ കാണാൻ തന്നെ ഞാൻ തീരുമാനിച്ചു..

ഞാനവളുടെ ഫോണിൽ വിളിച്ചു..

“ഹലൊ..! നമസ്കാരം .. അൻവറാണു. അൻവർ അലി.”

“നമസ്കാരം…. പറയൂ..ചിത്രയാണു.”

“ഒന്ന് കാണണമായിരുന്നു..”. ഞാൻ പറഞ്ഞു..

” കാണാല്ലൊ”!!..

“വീട്ടിൽ വെച്ച് വേണ്ട പുറത്തെവിടെയെങ്കിലും”? ഞാൻ ചോദിച്ചു…

” അതെന്താ വീട്ടിൽ പ്രശ്നം?.. ഇഞ്ചക്കാടൻ പത്രോസിനെ പേടിച്ചിട്ടാണൊ”?..

“ആരെയും പേടിച്ചിട്ട് ഈ ഭൂമിയിൽ ജീവിക്കേണ്ട ഗതികേട് സഖാവ് അൻവർ നു ഇതുവരെ ഉണ്ടായിട്ടില്ല.. ഇനിയങ്ങോട്ടും അങ്ങെനെ തന്നെ..”

“എന്നാ പിന്നെ വീട്ടിലേക്ക് പോന്നൊളു.. ഞാൻ ഇപ്പൊ വീട്ടിലുണ്ട്..’”!!

” ഓകെ.. ”

ഞാനതും പറഞ്ഞ് ഫോൺ വെച്ചു.. വിനോദിനെ കൂട്ടാതെ ഞാൻ പുറപെട്ടു..

ചിത്രയുടെ വീട്ടിൽ മെയ്ൻ ഡോർ തുറന്ന് കിടക്കുന്നു.. ഞാനൊന്ന് കോളിങ്ങ് ബെല്ലടിച്ച് പതിയെ അകത്ത് കയറി..

Leave a Reply

Your email address will not be published. Required fields are marked *