ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Posted by

മതിലിനപ്പുറത്ത് നിന്ന് ഒരു പെൺകുട്ടി.. ഒരു കത്ത് എനിക്ക് നേരെ നീട്ടി..ഞാനത് വാങ്ങി..
ആ പെൺകുട്ടി തിരിച്ചോടിപോയി..

ഞാൻ വണ്ടിയിൽ കയറി.. തൊട്ട് ഇരിക്കുന്ന വല്ലിപ്പാാടെ മുഖത്തേക്ക് നോക്കി…

“എന്താത്”?.. വല്ലിപ്പയെന്നോട്..

” ആ അറിയില്ല.. നോക്കട്ടെ..”

ഞാനത് തുറന്ന് നോക്കി..

ദൃതിയിൽ കുത്തികുറിച്ച ചില വരികൾ..ആയിരുന്നു.. അത്..

ഞാനത് വായിച്ച് .. കാറിന്റെ ഗ്ലാസ് താഴ്ത്തി സാജിതാടെ വീട്ടിലേക്ക് നോക്കി.. അവിടെ രണ്ടാം നിലയിലെ ഒരു റൂമിൽ നിന്ന് ജനലിലൂടെ എന്നെ നോക്കി കണ്ണീർ വാർക്കുന്ന സാജിതയെ ഞാൻ കണ്ടു.. ആ കണ്ണിൽ അഗാധമായ പ്രണയത്തിന്റെ തീ ചൂള കത്തിയെരിയുന്നത് ഞാൻ കണ്ടു..

“എന്താടാ അതിൽ..”. വല്ലിപ്പാടെ ചോദ്യം..

ഞാനാ കത്ത് വല്ലിപ്പാക്ക് നേരെ നീട്ടി..

വല്ലിപ്പയത് തുറന്ന് വായിച്ചു..

“കാത്തിരിപ്പിൻ സുഖം അനുഭവിച്ചീടുവാൻ
വിധിയെനിക്കേകിയ പ്രണയകാവ്യം..

നിൻ തൂലിക തുമ്പിൽ നിന്നൂർന്നുവീഴുന്നൊരീ
പ്രണയകാവ്യത്തിലെ വരികളായ് ഞാൻ..

മാറാത്ത മറയാത്ത മാറ്റമായ് ഞാനിന്നും
മായാതെ മറയാതെ നിന്നിടുന്നു..

ചില മാത്രയിൽ നീയെനിക്ക് നഷ്ട്ടമാം
ചിതലരിച്ച നടക്കാത്ത സ്വപ്നം…

ചില മാത്രയിൽ നീയെന്റെ വിശ്വാസവും
ചിറകടിച്ചെന്നിലേക്ക് ചേരുന്നു..

കവിതകൾ പഴങ്കഥകളായ് മാറിടുമ്പോൾ
തിരയണം നീ നിന്റെ ഹൃദയതീരത്തും..

കണ്ടെത്തും നീ നിന്റെ പ്രിയതമയെ
കാത്തിരിക്കുന്നു ഞാൻ നീറ്റലോടെ…””

Leave a Reply

Your email address will not be published. Required fields are marked *