ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Posted by

ചാരു സീറ്റിൽ തല ചായ്ച്ച് കണ്ണടച്ചിരിക്കുന്ന എന്നോട് വല്ലിപ്പ…

“അൻവറെ, ഈ വരികളിലെ പ്രണയം‌ നീ തിരിച്ചറിയുന്നുണ്ടൊ..”??

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല..

” ഇതുകൊണ്ടായില്ല നീയിനിയും അറിയാനുണ്ട് കുറച്ചുകൂടി.. നീ വിനോദിന്റെ വീട്ടിലേക്കെടുക്ക് വണ്ടി..”

ഞങ്ങൾ വിനോദിന്റെ വീട്ടിലേക്കെത്തി..

എന്നെ കണ്ടതും അവൻ …എന്നെ വന്ന് കെട്ടിപിടിച്ചു.. ഷോൾഡറിൽ ഒരു കടി..

പണ്ടും അങ്ങെനെ തന്നെയാ സ്നേഹം കൂടുമ്പൊ കെട്ടിപിടിച്ചു ഷോൾഡറിൽ കടിക്കും അവൻ..

“ആഹ്.. ടാ പന്നെ.. നിന്റെയീ വെടക്ക് സ്വഭാവം ഇതുവരെ മാറീല്ലാലെ…”.

ഞാനൊന്ന് ചിരിച്ചു.. അവനും..
ഇത് കണ്ടുകൊണ്ട് നിന്ന വല്ലിപ്പയും ആർത്തുചിരിച്ചു..

” രണ്ടെണ്ണത്തിനും നല്ല ഈരണ്ട് അടീടെ കുറവുണ്ട്.. “. വല്ലിപ്പ പറഞ്ഞു..

“ടാ വിനോദെ കുപ്പീണ്ടാാ ഇണ്ടെങ്ങെ എടുക്ക്..”. വല്ലിപ്പാടെ കല്പന പുറപെട്ടു..

വിനോദ് കുപ്പിയെടുത്ത് വന്നു.. മൂന്ന് ഗ്ലാസ്സ്.. അതിലേക്ക് മദ്യം പകർന്ന് ഞങ്ങൾ ചിയേർസ് പറഞ്ഞു അടിച്ചു..

” തെറ്റിധാരണയുടെ പുറത്ത് സംഭവിച്ച ഈ വിള്ളൽ ഇനീണ്ടാവരുത്.. നിങ്ങളൊരുമിച്ച് നിൽക്കുമ്പോഴുള്ള കരുത്ത് ഒന്നുവേറെ തന്നെയാ… “.

വല്ലിപ്പ ഞങ്ങളെ ശാസിച്ചുകൊണ്ട് പറഞ്ഞു.

ഓരൊന്ന് കൂടി ഒഴിച്ചടിച്ചു..

“ഇനി നിനക്ക് പറയാനുള്ളതൊക്കെ പറ വിനോദെ”.
വല്ലിപ്പ വിനോദിനോട്..

വിനോദ് ഒരെണ്ണം കൂടി ഒഴിച്ചടിച്ചു.. എന്നിട്ട് എന്നോട്..

“അൻവറെ, കുറച്ച് നാളുകളായിട്ട് നിന്റെയുള്ളിൽ കുറച്ചധികം ചോദ്യങ്ങൾ വന്ന് കൂടിയിട്ടുണ്ടായിരുന്നു.. കുറച്ച് നാൾ മുമ്പ് വരെ ആ ചോദ്യങ്ങളുടെ ഉത്തരം എനിക്കും അറിവില്ലായിരുന്നു.. ഇപ്പൊ എനിക്കതറിയാം..
സാജിതാക്ക് നിന്നോടുള്ള വികാരം.. അതുപോലെ ഷാഹിനയുടെ സ്വഭാവം..‌നിന്റെ പ്രണയം ആരോടായിരുന്നു.. എന്നുള്ളതൊക്കെ എനിക്കറിയാം.. ”

ഞാൻ ആകാംഷയോടെ അവനെ തന്നെ നോക്കിയിരുന്നു..

“കുറെ നാൾ മുമ്പ്, അതായത് നിന്നെ അബൂബക്കർ ഹാജി ഷൂട്ട് ചെയ്യുന്ന അന്ന്, നിനക്ക് സാജിതയൊരു ഗിഫ്റ്റ് തന്നിരുന്നു.. ഇല്ലെ”? അതെന്താണെന്ന് നിനക്ക് മനസിലായൊ”?

Leave a Reply

Your email address will not be published. Required fields are marked *