ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി]

Posted by

” അത് .. ഞാൻ ഷാഹിനാക്ക് കൊടുത്തതാാണു.. ” ഞാൻ പറഞ്ഞു..

“ടാ പൊട്ടാ.. നീയന്ന്, നിന്റെ കവിത സ്റ്റേജിൽ ആലപിച്ചതിനു ആർക്കാണൊ സമ്മാനമായി നിന്റെ ഹൃദയം കൊടുത്തത് ആ ആൾ ഷാഹിനയല്ല… സാജിതയാണു..”..

ഞാനൊന്ന് ഞെട്ടി.. എഴുന്നേറ്റു..
അവനും എണീറ്റു..

“അതേടാ.. അത് സാജിതയാ..”

ഞാൻ നടന്ന് ജനലിനടുത്തേക്ക് ചെന്ന് കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു..

രണ്ട് ഗ്ലാസ്സിൽ മദ്യം പകർന്ന് അതുമായി വിനോദ് എന്റെയടുത്തേക്ക്.. ഒന്ന് എനിക്ക് നീട്ടി..

“കവിതയെന്താന്ന് പോലും ഷാഹിനാക്ക് അറിയില്ല.. ഷാഹിനാടെ ലോകം അതായിരുന്നില്ല.. അവൾ…..”

വിനോദ് ഒന്ന് നിർത്തി..

“അവൾ”?.. ഞാൻ ചോദിച്ചു..

വല്ലിപ്പ പറഞ്ഞു തുടങ്ങി..

“പണ്ട് മുതലെ എനിക്കത് അറിയാമായിരുന്നു… നിന്നോട് പലപ്പോഴും സൂചിപ്പിക്കുകയും ചെയ്തു.. പക്ഷെ, നീയത് അങീകരിച്ചില്ല…. നിന്റെ മനസ്സ് ഒരിക്കലും ഉൾകൊണ്ടിരുന്നില്ല.”

“സാജിതയും ഷാഹിനയും കാണാൻ ഒരുപോലെയാണെങ്കിലും സ്വഭാവം അങ്ങെനെയായിരുന്നില്ല.
കവിതയും കഥകളുമൊക്കെയായി കലാവാസനയുള്ളവളായിരുന്നു സാജിത.. അതായിരുന്നു അവളുടെ ലോകം.. പക്ഷെ,
ഷാഹിന, അതിൽ നിന്ന് തികച്ചും വെത്യസ്തമായിരുന്നു.. ഒരു ഫ്രീ ബേഡായി പാറിപറന്ന് നടക്കാനായിരുന്നു അവൾക്കിഷ്ട്ടം.. അവൾക്ക് നീ മാത്രമായിരുന്നില്ല കാമുകന്മാർ… നീയുമായി മാത്രമല്ല അവളുടെ ശാരീരിക ബദ്ധം.. അതൊന്നും നീ മനസിലാക്കിയില്ല..”

ജനൽ കമ്പിയിൽ അമർത്തിപിടിച്ച് നിൽക്കുന്ന എന്റെ തോളിൽ തട്ടികൊണ്ട് വിനോദ്…

” അതേടാ.. നീയിനിയെങ്കിലും സത്യം മനസിലാക്കണം നീ പ്രണയിച്ചത് ഷാഹിനാനെയല്ല. യഥാർത്തത്തിൽ
സാജിതയെ ആണു… തിരിച്ച് അവളും.. കത്തുകളിലൂടെ കവിതകൾ കൈമാറി… കൂടെ ഹൃദയവും. കത്തുകൾ വരാതായതോടെ നീ അവളുടെ വീടന്വോഷിച്ച് കണ്ടെത്തി.. അവിടെ വെച്ചാണു നിനക്ക് ആളെ തെറ്റുന്നത്. അവരുടെ മാമാടെ വീട്ടിൽ നിന്നായിരുന്നു സാജിത പഠിച്ചിരുന്നത്. അബൂബക്കർ ഹാജിയുടെ വീട്ടിൽ നീ കാാണുന്നത് ഷാഹിനയെ…

Leave a Reply

Your email address will not be published. Required fields are marked *