മൃഗയ 1 [Indrajith]

Posted by

സന്തോഷം കൊണ്ടു അവളുടെ മുഖം വികസിച്ചു, സത്യമായാൽ മതിയായിരുന്നു…എത്ര കൊല്ലത്തെ കാത്തിരിപ്പാണ്….

/////////

തിരുമേനി ഇല്ല്യേ?

ഏഹ്, ആരാ?? ആരാന്നു പറയണം? തന്നെ നോക്കികൊണ്ടു ചെറുപുഞ്ചിരിയോടെ നിൽക്കുന്ന ഗന്ധർവ്വരൂപനോട് പ്രിയ ചോദിച്ചു.

ശേഖരനമ്മാവൻ പറഞ്ഞിട്ട് വന്നതാണ്, എന്റെ പേര് അനിരുദ്ധൻ.

ഞാൻ പറഞ്ഞിട്ട് വരാം, അവൾ അകത്തേക്ക് നടന്നു.

വെളുത്തു കൊലുന്നനെയുള്ള സുന്ദരിപെണ്ണ്, അത്യാകർഷകമായ മുഖം, അവൾ ചവിട്ടുപടി കയറുമ്പോൾ അവളുടെ പിൻഭാഗത്തിന്റെ വലിപ്പം അയാളെ ആകർഷിച്ചു, എല്ലാം പാകത്തിന് പക്ഷെ ഇതുമാത്രം….അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി, അയാൾ തന്നെ നോക്കി നിൽക്കുന്നു, അവളുടെ കവിളത്തു ഇളം ചുവപ്പ് നിറം പടർന്നു..പെട്ടന്നവൾ കാടുകയറാൻ തുടങ്ങിയ ചിന്തകളെ വഴിമാറ്റി വിട്ടു, വഷളൻ , എങ്കിലും ഉള്ളിൽ എന്തോ….

ആരാ?? വാമനൻ നമ്പൂതിരി പുറത്തെക്ക് വന്നു.

ശേഖരൻ നായർ ചേട്ടൻ പറഞ്ഞു വിട്ടതാണ്…അതും പറഞ്ഞു അവൾ അകത്തു കടന്നു.

പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്, അയാളെ ചേട്ടൻ എന്ന് പറയേണ്ട കാര്യമില്ലെന്നു, നിലവിട്ടു പെരുമാറുന്നുണ്ട് ഈയിടെയായി, ഞാൻ കാണുന്നില്ലെന്ന് കരുതണ്ട, നല്ല വെളുത്തു മെലിഞ്ഞു, ഉണ്ടക്കണ്ണോട് കൂടിയ ചെറുപ്പക്കാരൻ പ്രിയയോട് മുഷിഞ്ഞു.

നമ്പൂരി മുറ്റത്തു മെല്ലെ നടക്കുന്ന ചെറുപ്പക്കാരനെ അടിമുടി നോക്കി

താൻ ശേഖരന്റെ….

മരുമകനാണ്….

ആഹ്, ശേഖരൻ പറഞ്ഞിരിക്കുമല്ലോ വടക്കേപുറത്തു ഒരു പ്ലാവ് വീഴാറായി നിൽപ്പുണ്ട്, അധികം വലിപ്പമില്ല…അതു മുറിച്ചു മാറ്റണം, പിന്നെ കമ്പും ചില്ലയുമൊന്നും അവിടെത്തന്നെ ഇട്ടു പോകരുത്, എല്ലാം വെടിപ്പായി ചെയ്യണം.

അങ്ങനെ ചെയ്തോളാം തിരുമേനി.

താൻ ഒറ്റക്കെ ഉള്ളൂ അല്ലേ?

അതേയെന്ന അർത്ഥത്തിൽ അയാൾ തലയാട്ടി.

ഹും

വാമനൻ നമ്പൂതിരിക്ക് കയച്ചിട്ടു ഇറക്കാൻ പറ്റാത്ത അവസ്ഥയായി, ഈ ചെക്കൻ ഇന്ന് തന്നെ കയറി വരുമെന്ന് വിചാരിച്ചില്ല..

മാത്രവുമല്ല ഭ്രാന്തൻ, പൊട്ടൻ എന്നൊക്കെ പറഞ്ഞിട്ടിപ്പോൾ, ഇയാളെ കണ്ടാൽ….ആഹ് വേഗം പോയി വരാം…

Leave a Reply

Your email address will not be published. Required fields are marked *