ജിമിൽ കണ്ട ബഹറിൻ [ആൽബി]

Posted by

“അൽ-കൊബാർ”സൗദിയുടെ കിഴക്കൻ പ്രദേശം,
സ്വദേശികളെക്കാൾ വിദേശികൾ കൂടുതലുള്ളയിടം.അവിടെയൊരു ഓയിൽ കമ്പനിയിലെ ഫസ്റ്റ് എയ്ഡ് ക്ലിനിക്കിലാണ് അവനിപ്പോൾ.
അധികം തിരക്കില്ലാത്ത ജോലിയാണ് അതുകൊണ്ടുതന്നെ വിരസമായ ഇടവേളകളിൽ അവന് പലതും മിസ്സ്‌ ചെയ്തു.അങ്ങനെയുള്ള അവന്റെ
വിരസമായ
പ്രവാസജീവിതത്തിനിടയിൽ ജിമിലിന് കിട്ടിയ കൂട്ടായിരുന്നു റോയ്,
ഒരു പാലാക്കാരൻ അച്ചായൻ.അതെ കമ്പനിയിലെ തന്നെ മെക്കാനിക്കൽ വിഭാഗം സൂപ്പർവൈസറാണയാൾ.
ഒരേ
ചിന്താഗതിയുള്ളവരായതുകൊണ്ട് പ്രായവ്യത്യാസം പോലും മറന്ന് അവർ
കൂട്ടുകാരായി.അന്ന് മുതൽ അവൻ
ശീലിച്ച നേരമ്പോക്കുകളിൽ ചിലത് പൂർണ്ണമായിട്ടല്ല എങ്കിലും അവന് തിരിച്ചുകിട്ടി.ആഴ്ച്ചയുടെ അവസാനങ്ങളിൽ റോയ് രഹസ്യമായി വാറ്റിയെടുക്കുന്ന തലച്ചാരായം അവനു പതിവായി.
പുഴുങ്ങിയ മുട്ടയും കോഴിക്കോടൻ വിഭവങ്ങളും നല്ല പഴങ്ങളിട്ടു വാറ്റിയ ചാരായവും അവരുടെ അവധി ദിവസങ്ങൾക്ക് കൊഴുപ്പേകി.അപ്പഴും
അവനിഷ്ട്ടപ്പെടുന്ന യാത്രയും വീണ്ടും
സ്ത്രീസുഖം അറിയാനുള്ള ത്വരയും അവൻ അടക്കിനിർത്തി.അങ്ങനെയൊരു വാരാന്ത്യത്തിലെ സായാഹ്നം,കോബാറിന്റെ തെക്കേ അതിർത്തിയായ ഹാഫ് മൂൺ
ബേയുടെ തീരത്ത് സമയം ചിലവിടുകയാണ്‌ അവർ.ബീച്ചിന്റെ ഒരു വശത്തായി അല്പം കടലിലേക്ക്
ഇറങ്ങിക്കിടക്കുന്ന പാറക്കൂട്ടത്തിലിരുന്ന് ശാന്തമായ
കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്ന സമയം.ചെറു തിരകൾ ഓളംതല്ലി വന്ന് ആ പാറക്കെട്ടിനെ ചുംബിച്ചു തിരിച്ചുപോകുന്നു.

“റോയിച്ചാ”ആ നീലജലാശയത്തിന്റെ
സൗന്ദര്യവും ആസ്വദിച്ചിരിക്കെ ജിമിൽ അയാളെ വിളിച്ചു.

“എന്താടാ……..”

“കൊല്ലം കുറെ ആയില്ലേ അച്ചായൻ ഇവിടെ.നിങ്ങൾക്ക് മടുപ്പൊന്നും തോന്നുന്നില്ലേ?”

“നീയിപ്പോ ആദ്യമായതിന്റെയാ ഈ തോന്നലൊക്കെ.പതിയെ മാറിക്കോളും”

“എന്നാലും റോയിച്ചാ…….ഒരുതരം ജീവിതമല്ലെ നമ്മുടെത്.ജോലിക്ക് പോകുക,വരിക.ഇടക്കിങ്ങനെയുള്ള കുറച്ചു നേരംപോക്കുകൾ മാറ്റി നിർത്തിയാൽ ഒന്ന് സന്തോഷിക്കാൻ എന്തുവാ നമ്മുക്ക്?”

“ജീവിതം അങ്ങനെയാണ് മോനെ.
ഞാൻ വന്നപ്പോഴും നീ ചിന്തിക്കുന്ന രീതിയിൽ തന്നെയാ ചിന്തിച്ചു
കൂട്ടിയത്.പക്ഷെ വീട്ടിലെ പ്രശ്നങ്ങൾ ഓർക്കുമ്പോൾ അതൊക്കെയങ്ങു മറക്കും.അതാണ്‌ ഒരു പ്രവാസി.”

Leave a Reply

Your email address will not be published. Required fields are marked *