ജിമിൽ കണ്ട ബഹറിൻ [ആൽബി]

Posted by

“അതും ശരിയാ……അല്ല റോയിച്ചാ ഞാൻ ഇവിടെ വരുമ്പോഴൊക്കെ ചോദിക്കണമെന്ന് കരുതും,പിന്നെ വിട്ടുപോകും.ആ കാണുന്ന പാലം എങ്ങോട്ടുള്ളതാ?”ഇടക്കൊന്നു നിർത്തിയിട്ട് കടലിലേക്ക് നീണ്ടു കിടക്കുന്ന പാലം ചൂണ്ടിക്കാണിച്ചു ജിമിൽ ചോദിച്ചു.

“അതോ…..നിനക്കറിയില്ലേ,കഷ്ട്ടം.
എടാ ആ പാലം അവസാനിക്കുന്നത് ബഹറിനിലാണ്.”

“എന്തോന്ന്?”വിശ്വാസം വരാത്തത് പോലെ അവൻ ചോദിച്ചു.

“അതേടാ,നമ്മുക്ക് മുന്നിൽ കാണുന്ന
കടലിനക്കരെ ബഹറിൻ എന്ന രാജ്യം ആണ്.സൗദിയും ബഹറിനും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ആണത്.ഒരു 23 കിലോമീറ്ററോളമുണ്ട്”

“അടുത്ത വീക്കെൻഡ് ആ
പാലത്തിനടുത്തേക്ക് പോയാലോ?
അതിലൂടെ ഒരു റൈഡ്”

“പോവാം……പക്ഷെ പകുതിവരെയെ പറ്റു.പിന്നെ ബോർഡറാണ്.ക്രോസ്സ് ചെയ്യാൻ പെർമിറ്റ് എടുക്കണം.”

“പകുതിവരെ എങ്കിൽ അങ്ങനെ.ഒരു
രസം.”

“എങ്കിലൊരു കാര്യം ചെയ്യ്‌,നിന്റെ ബോസ്സിനോട് പറഞ്ഞു എക്സിറ്റ് റീ എൻട്രി അടിപ്പിക്ക് ചെക്കാ.വരുന്ന നാഷണൽ ഹോളിഡേക്ക് ബഹറിനിൽ തന്നെ പോയി വരാം”

“അങ്ങോട്ട്‌ പോയിട്ടിപ്പോ എന്തോന്ന് ചെയ്യാനാ?ഇവിടെ നമ്മുടെ രീതിയിൽ അങ്ങ് കൂടാന്നേ”

“ജിമിലെ……പതിനഞ്ചു കൊല്ലമായി ഞാൻ നമ്മുടെ കമ്പനിയില്.എനിക്ക് അറിയാത്തതൊന്നുമല്ല അവിടം.നീ
നിന്റെ ബോസിനെ ഒന്ന് പിടിച്ചാൽ കാര്യം നടക്കും.അവനും ഇടക്കിടെ പോകുന്നതാ”

“അതെ പുള്ളിയും ഇടക്ക് പറയും ഞാൻ ബഹറിൻ പോകുവാന്ന്.എന്താ കഥ?”

“ഡാ….നിന്റെ ബോസ്സ് ആ ഫിലിപ്പിനി മാത്രമല്ല,സൗദികളും പോകുന്നുണ്ട്.
അവന്മാർക്ക് ക്രോസ്സ് ചെയ്യാൻ എളുപ്പമാണ്,ജി സി സി മെമ്പറല്ലേ സൗദി”

“റോയിച്ചാ…….അപ്പൊ കാര്യമായി എന്തോ ഉണ്ടല്ലോ”

“അതേടാ,ഇവിടം കടന്നു പോകുന്നത് കള്ള് കുടിക്കാനും പെണ്ണ് പിടിക്കാനും തന്നാ.നിനക്ക് താല്പര്യമുണ്ടോ,എങ്കീ നമുക്കൊന്ന് പോയി വരാടാ”

അന്ന് വൈകിട്ടുള്ള സംസാരമാണ്‌ അവനിൽ ബഹറിനിലേക്കുള്ള യാത്ര എന്നയാഗ്രഹത്തിന് ചിറകുമുളപ്പിച്ചത്
അത് മനസിലാക്കിയ റോയിയും അവന് അനുകൂലമായി നിന്നു.മുൻപ് പലവട്ടം ബഹറിൻ സന്ദർശിച്ചിട്ടുള്ള റോയിക്ക് അങ്ങോട്ടേക്ക് എങ്ങനെ പ്രവേശനം നേടാം എന്നതിനെക്കുറിച്ച്
ധാരണയുണ്ടായിരുന്നു.റോയിയുടെ

Leave a Reply

Your email address will not be published. Required fields are marked *