ജിമിൽ കണ്ട ബഹറിൻ [ആൽബി]

Posted by

നിർദ്ദേശപ്രകാരം കമ്പനിയിൽ നിന്ന് ലീവും എക്സിറ്റ് ആൻഡ് റീ എൻട്രി പെർമിറ്റും സംഘടിപ്പിച്ച ജിമിൽ തന്റെ യാത്രക്ക് തയ്യാറെടുത്തു.അന്ന് യാത്ര പോകേണ്ട പുലരിയിലാണ് അവൻ പോത്തുപോലെ കിടന്ന് ഉറങ്ങിയതും.
*****
ഓരോന്നോർത്തുകൊണ്ട് ഫ്ളാറ്റിന് താഴെ പാർക്കിങ്ങിലെത്തുമ്പോൾ അവനെയും കാത്തു റോയ് അവിടെ ഉണ്ട്.കണ്ടതും ചുണ്ടിലിരുന്ന സിഗരറ്റ് താഴെയിട്ട് കാലുകൊണ്ട് ഞെരിച്ചു.”നിന്റെ ശുഷ്‌കാന്തി കണ്ടപ്പോ തുടക്കം തന്നെ പോസ്റ്റ്‌ തരുമെന്ന് കരുതിയില്ല”അവന്റെ ബാഗ് ഡിക്കി
തുറന്നു വക്കുന്നതിനിടയിൽ റോയ് പറഞ്ഞു.”പറ്റിപ്പോയി റോയിച്ചാ…..വിട്ടുകള.
കാണാഞ്ഞപ്പൊ അങ്ങോട്ട്‌ കേറി വന്നൂടാരുന്നൊ?”

“ഉടനെ പോവാനുള്ളതല്ലേ,അതാണ്‌ മടിച്ചത്.പിന്നെ നീ എണീറ്റില്ലന്നുള്ളത് ഞാനറിഞ്ഞോ?പിന്നെ ഇവിടെയങ്ങു നിന്നു.”

അവരെയും കൊണ്ട് വണ്ടി മുന്നോട്ട് നീങ്ങി.റോയ് ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ.കമ്പനിവകയായി റോയിക്ക് ഉപയോഗിക്കാൻ കിട്ടിയതാണാത്.
ഓരോന്ന് മിണ്ടിയും പറഞ്ഞും അവർ യാത്ര തുടർന്നു.പാലത്തിലേക്ക് കയറിയതും അവന്റെ യാത്രകളിലെ മറ്റൊരു ഏടായി മാറുകയായിരുന്നു അത്.രാമേശ്വരം പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് കടൽപ്പാലത്തിലൂടെ മറ്റൊരു രാജ്യത്തേക്ക് കടക്കുന്നത്.
ഇടയിൽ ഏതാനും നിമിഷങ്ങൾ വണ്ടി സൈഡിലൊതുക്കി നീലപുതച്ച
ജലാശയത്തിന്റെ സൗന്ദര്യം കൺ കുളിർക്കെ കണ്ടാണ് അവർ ബോർഡറിലെത്തിയത്.അത്യാവശ്യം തിരക്കുണ്ട്.ഊഴം കാത്തു നിന്ന് സൗദി ഗേറ്റിൽ വെരിഫിക്കേഷനും കഴിഞ്ഞ ശേഷം അവർ ബഹറിൻ ഗേറ്റിലെത്തി.അവിടെയും പരിശോധനക്കായും വിസക്കായും കുറച്ചു സമയം.ഒടുവിൽ മൂന്ന് ദിവസത്തെ എൻട്രി പെർമ്മിറ്റും മറ്റു ഇൻഷുറൻസുകളും ശരിയാക്കി
ജിമിൽ തന്റെ കൂട്ടുകാരൻ റോയിക്കൊപ്പം ബഹറിൻ ബോർഡർ കടന്നു.

കടലിനു കുറുകെ നീണ്ടു നിവർന്ന് കിടക്കുന്ന പാലത്തിലൂടെ അവർ മുന്നോട്ട് നീങ്ങി.എ സി ഓഫ് ചെയ്തു തണുത്ത കടൽക്കാറ്റും കൊണ്ട് അവർ ബഹറിന്റെ കാഴ്ച്ചകളിലേക്ക് ഓടിയടുത്തു.

ജസ്‌റയിലെത്തിയപ്പൊഴേക്കും ഉച്ച കഴിഞ്ഞു.ഭക്ഷണവും കഴിച്ചു ഇനി എന്തെന്ന ചോദ്യത്തോടെ രണ്ടാളും മുഖത്തോടു മുഖം നോക്കി.

“എടാ……ബാർ ഓപ്പൺ ആണ് പക്ഷെ വൈകിട്ടാണ് ഒന്നവിടം കൊഴുക്കുക.”
റോയ് പറഞ്ഞുനിർത്തി.

“അപ്പൊ അതുവരെ?”

“വാ…..അതിനും വഴിയുണ്ട്.”
റോയ് വണ്ടി മുന്നോട്ടെടുത്തു.കുറച്ചു മുന്നോട്ട് പോയി ഇടത്തെക്ക് തിരിഞ്
അവിടെക്കണ്ട പാർക്കിങ്ങിൽ വണ്ടി ഒതുക്കിയിട്ടു.

“ഇവിടെയെന്താ റോയിച്ചാ?”അവൻ കാര്യമെന്തെന്നറിയാനായി ചോദിച്ചു.

അതിനുത്തരമായി ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് അയാൾ കണ്ണുകാണിച്ചു.വലതു

Leave a Reply

Your email address will not be published. Required fields are marked *