ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]

Posted by

അയാൾ പതിയെ നടന്ന് വെളിച്ചത്തിലേക്ക്..
റിംഗിനടുത്ത് ചവിട്ട് കൊണ്ട് വീണ ആ കറുത്ത മനുഷ്യനടുത്തേക്ക്..

ആ കറുത്ത മനുഷ്യൻ എഴുന്നേറ്റു…

തനിക്ക് നേരെ അലറിയടുത്ത ആ കറുത്ത മനഷ്യന്റെ‌ കൈ തന്റെ മുഖത്തിനു നേരെ വരുന്നത് കണ്ട് അയാൾ ഇടത് കൈകൊണ്ട് തടുത്ത് തന്റെ വലത് മുഷ്ട്ടികൊണ്ട് ചങ്കിൽ ആഞ്ഞിടിച്ചു ….
ഞൊടിയിടയിൽ ഇടം കൈകൊണ്ടും മുഖത്തിടിവീണു… അടുത്ത നിമിഷങ്ങളിൽ നെഞ്ചിലും വയറ്റിലും നെഞ്ചിനു താഴെയും ശക്തമായ ഇടികൾ വർഷിച്ചു..
അവിടെ കൂടി നിന്നവർക്ക് , എന്താണു സംഭവിക്കുന്നതെന്ന് മനസിലാവും മുമ്പ് അയാൾ നിലം പൊത്തി..

കരഘോഷങ്ങളുയർന്നു….

ആ മനുഷ്യൻ ഒരാഘോഷവുമില്ലാതെ സൈലന്റായി തിരിഞ്ഞുനടന്നു…

ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു..

മറയൂർ…
മുപ്പത് വർഷം മുമ്പ്..

അവിടുത്തെ കാറ്റിനു പോലും ചോരയുടെ മണമായിരുന്നു.. ചന്ദന കാടുകളിൽ കുഴിവെട്ടി മൂടപെട്ടവരുടെ കണക്കുകൾ സർക്കാരിനു പോലും അറിയില്ല. പൊലീസിനു അവിടെ റോളൊന്നുമുണ്ടായിരുന്നില്ല.

മഹേശ്വര റെഡ്ഡി യുടെയും ദേവഗൗഡ യുടേയും കുടിപകയാണു അവിടുത്തെ സമാധാനാന്തരീക്ഷം തകർത്തിരുന്നത്.
രണ്ട് സമ്പന്ന കുടുമ്പം. കാലങ്ങളായുള്ള അവരുടെ കുടിപക ദിനം തോറും രക്തസാക്ഷികളെ ഉണ്ടാക്കികൊണ്ടിരുന്നു.

മഹേശ്വര റെഡി യുടെ ദുഷ്ട്ടത്തരങ്ങളിൽ എറ്റവുമധികം വേദനിച്ചിരുന്നത് ഭാര്യ മീനാക്ഷിയമ്മാൾ ആയിരുന്നു.
ഭാര്യയേയും ഏകമകനേയും അടിമകളായാണു അയാൾ കണ്ടിരുന്നത്.
ചെറുപ്പം മുതലെ അപ്പന്റെ കൊള്ളരുതായ്മകൾ കണ്ട് പകച്ചുപോയ ബാല്യം , എങ്ങെനെയൊക്കെയൊ വളർന്നു. അവനു അമ്മയുടെ സ്വഭാവമായിരുന്നു. വിഷമിക്കുന്നവരേയും ബുദ്ധിമുട്ടുന്നവരേയും ചേർത്ത് പിടിക്കാൻ അവൻ ശ്രമിച്ചു..

അഞ്ചാം വയസ്സു മുതൽ, തായ്, ജാപ്പനീസ്, ചൈനീസ് എന്നീ മാർഷ്യലാർട്ട്സ് അവനെ പഠിപ്പിച്ചു.. ഒരു ഫ്രീസ്റ്റൈൽ ബോക്സർ. അതെല്ലാം നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിച്ചു. വിദ്യാഭ്യാസ ത്തിലും അവൻ മികവ് തെളിയിച്ചു.
അവനൊരു സകലകലാവല്ലഭനായി വളർന്നു..

സിവിൽ സർവീസിൽ ഉയർന്ന റാങ്കോടെ പാസ്സായി.
ഡൽഹിയിൽ അസിസ്റ്റന്റ് കമ്മീഷ്ണർ ആയി ജോലിയിൽ നിൽക്കുമ്പോഴാണു അവന്റെ അപ്പനും അമ്മയും കൊല്ലപെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *