ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]

Posted by

വീട്ടിൽ അക്രമിച്ചെത്തിയവരുടെ കൊലകത്തിക്കുമുമ്പിൽ ഒരുപാട് പിടിച്ചു നിൽക്കാൻ മഹേശ്വരറെഡിക്കായില്ല.

അതിൽ തന്റെ സാധുവായ അമ്മയും കൊല്ലപെട്ടപ്പോൾ അവന്റെ മനസ്സ് തകർന്നു. ജോലിയിൽ നിന്ന് ലീവെടുത്ത് കുറെനാൾ മറയൂരിൽ തന്നെയുണ്ടായിരുന്നു അവൻ. ജീവിതത്തിൽ ആകെയുണ്ടായിരുന്ന ഒരു ബലം അമ്മയാണു. ആ അമ്മയുടെ വിടവാങ്ങൽ അവനെ ഏകാന്തതയുടെ കൊടൂരതയിലേക്ക് തള്ളിയിട്ടു..

പിന്നെ കുറെ നാളുകൾക്ക് ശേഷം അവൻ യാഥാർത്യത്തിലേക്ക് വന്നു.. ജോലിയിൽ പ്രവേശിച്ചു..

സ്ഥലമാറ്റത്തിൽ കേരളത്തിലേക്ക് , പാലക്കാട്.

അവിടെ വെച്ചാണു അവൻ വേണിയെ കാണുന്നത്.

ജോലിക്കിടയിൽ കണ്ടുമുട്ടിയ അവളുടെ ഇടപെടൽ അവനു അമ്മയെ ഓർമ്മിപ്പിച്ചു..

നിഷ്കളങ്കതയുടെ പര്യായമായിരുന്നു വേണി.
കാണാൻ ശാലീന സുന്ദരി. കൃഷ്ണവേണി എന്നായിരുന്നു മുഴുവൻ പേരു.

നീണ്ട ഉള്ളുള്ള മുടിയിൽ മുല്ലപ്പൂവിന്റെയും വാസനതലത്തിന്റേം മണം. നെറ്റിയിൽ ചന്തനകുറിയിട്ട് , അഴകൊത്ത ആ മുഖത്തിനു ഒന്നുകൂടി അഴക് കൂട്ടികൊണ്ട് മൂക്കുത്തിയും. കാതിൽ ജിമിക്കി കമ്മലും.. ദാവണി ചുറ്റി അവളുടെ വരവ് അവനിൽ പ്രണയത്ത്ന്റെ മൊട്ട് വിരിയിച്ചു.

അവൻ അവളെ പ്രണയിക്കാൻ തുടങ്ങി.

പിന്നിടങ്ങോട്ട് അവന്റെ ജീവിതവും ജീവനും വേണിയായിരുന്നു.. അവരുടെ പ്രണയം മൊട്ടിട്ടു.. പൂത്തുതളിർത്തു..

കോളേജ് വിദ്യാർത്തിയായിരുന്ന കൃഷ്ണവേണിയുടെ വീട്ടുകാർ ആദ്യമെതിർത്തെങ്കിലും പിന്നീട് സമ്മദിക്കുകയായിരുന്നു.. അവരുടെ പ്രണയം സമാനതകളില്ലാത്തതായിരുന്നു.. നാട്ടിലും വീട്ടിലും അവരുടെ ബദ്ധത്തെ വാഴ്ത്തിപാടാത്തവർ ഉണ്ടായില്ല.

പെട്ടന്നൊരു ദിവസം വേണി കൊല്ലപെടുന്നു..

സംഭവമറിഞ്ഞ ജഗനാഥ് ആകെ തകർന്നു.. എങ്കിലും ആ കേസ് ജഗനാഥ് അന്വോഷിച്ചു..

കോളേജിൽ ഒപ്പം പഠിച്ചിരുന്ന വിദ്യാർഥികളുടെ ക്രൂര വിനോദങ്ങൾക്കും സെക്സ് ചൂഷണങ്ങൾക്കും വിധേയമായി കൊലചെയ്യപെട്ട വേണിയുടെ കേസ് ഫയൽ ഒരു സുപ്രഭാതത്തിൽ ജഗനാഥ് ക്ലോസ് ചെയ്തു.

തന്റെ പ്രിയതമയുടെ മരണത്തിനുത്തരവാദികളായവരെ , മൃഗീയമായി കൊല്ലാൻ തന്നെ ജഗനാഥ് തീരുമാനിക്കുകയായിരുന്നു.

————-

എല്ലാം കേട്ടറിഞ്ഞ ഞാനും ചിത്രയും.. ഷോക്കായി.. നിർവികാരതയോടെ..

“അൻവറെ, എന്ത് തോന്നുന്നു..”?..
ചിത്രയെന്നോട്..

Leave a Reply

Your email address will not be published. Required fields are marked *