പ്രിയ : ” ഞാൻ ചെറുപ്പം ആയിരുന്നപ്പോൾ ആണ് കൂടുതലും തോറ്റിട്ടുള്ളത്. അന്ന് എന്നെ തോല്പിച്ചവരെ ഒക്കെ ഞാൻ പിന്നീട് തിരിച്ചു തോല്പിച്ചിട്ടുണ്ട്. എന്നാലും എനിക്ക് ഒരിക്കലും തോല്പിക്കാൻ പറ്റാത്ത ചില ആണുങ്ങളും ഉണ്ട് മോനെ ”
ഞാൻ : ” എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അമ്മേ. ഏത് ആണുങ്ങൾ ആണ് ഇവരൊക്കെ. ”
പ്രിയ : ” ഒരാൾ എന്റെ അച്ഛൻ ആണ്. അച്ഛന്റ്റെ ആയ കാലത്ത് അച്ഛന്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല. ഇപ്പൊ ഞാൻ നിങ്ങളെ രണ്ടിനെയും ഇട്ട് പന്ത് തട്ടിയത് പോലെ അച്ഛൻ എന്നെയും ചേച്ചിയെയും ഇട്ട് പന്ത് തട്ടിയിട്ടുണ്ട്. ഇല്ലേ ചേച്ചി ”
ആ പഴയ കാലത്തിന്റെ ഗൃഹാതുരത്വം തോന്നിയിട്ടോ വല്യമ്മ ചിരിച്ചു.
പ്രിയ : ” പിന്നെ ഉള്ളത് ജെയ്‌സൺ ”
ഞാൻ : ” ജെയ്‌സൺ? അതാരാ ”
പ്രിയ : ” ടൗണിലെ ജിം ഇല്ലേ അതിന്റെ ഉടമയ. നമ്മുടെ ക്ലബ്ബിൽ ഒരു അംഗം ആണ്. ഞാനെന്നല്ല ഇന്ന് വരെ ഒരാളും അവനെ തോല്പിച്ചിട്ടില്ല. അവന് അത്രയ്ക്ക് കരുത്താണ്. 4 തവണ അവനോട് ഞാൻ ഗുസ്‌തി പിടിച്ചു 4 തവണയും തോറ്റു. അവൻ പെണ്ണുങ്ങളെ വെല്ലുവിളിച്ചാൽ അപ്പോൾ തന്നെ മിക്ക പെണ്ണുങ്ങളും തോൽവി സമ്മതിച്ചു കൊടുക്കും അത്രയ്ക്ക് ഭയം ആണ്. ആ ക്ലബ്ബിൽ ഇപ്പോൾ അവൻ ആണ് ഏറ്റവും കരുത്തൻ. അവനെ എതിരിടാൻ ആരും ഇല്ല.”
അമ്മ പറയുന്നത് കേട്ട് എനിക്ക് ഭയം തോന്നി. അമ്മയ്ക്ക് തന്നെ ഇത്ര ആരോഗ്യം അപ്പോൾ അമ്മയെ തോല്പിക്കുന്ന ജെയ്‌സൺ എത്ര ആരോഗ്യം ആയിരിക്കും……
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അടുത്ത ക്ലബ്ബ് ദിവസം വന്നെത്തി. എന്റെ ആദ്യത്തെ ഗുസ്‌തി മത്സരം ഇന്നുണ്ടാവും. അമ്മയും വല്യമ്മയും പഠിപ്പിച്ചു തന്ന കാര്യങ്ങൾ ഞാൻ അവസാനം ഒന്നുകൂടി പരിശീലിച്ചു. ഉച്ച ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ എല്ലാവരും കൂടി ക്ലബ്ബിലേക്ക് പോയി. ഞാൻ ആദ്യമായിട്ടാണ് ആ സ്ഥലം കാണുന്നത്. ഒരു വലിയ മുറി. അതിന്റെ ഒത്ത നടുക്ക് ഒരു WWE പോലത്തെ റിങ് ഉണ്ട്. ചുറ്റിനും കസേരകൾ ഉണ്ട്. അതിൽ ഓരോ കുടുംബത്തിനും പ്രത്യേക സ്ഥലങ്ങൾ ഉണ്ട് ഇരിക്കാൻ. ക്ലബ്ബിൽ മൊത്തം പത്തു കുടുംബങ്ങൾ ഉണ്ട്. അവരും എല്ലാവരും വന്നിട്ടുണ്ട്. ചില കുടുംബങ്ങളെ ഒക്കെ എനിക്ക് അറിയാവുന്നതാണ്. അവരെ ഒക്കെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവരെ ഒന്നും ഞാൻ അവിടെ പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു. എന്നെ പരിചയം ഉള്ള ആളുകൾ എന്റെ അടുത്ത് വന്നു സംസാരിച്ചു ” ഒന്നാമത്തെ ദിവസം ആണല്ലെ. ബെസ്റ്റ് ഓഫ് ലക്ക് ” ഇങ്ങനെ ഒരുപാട് ആശംസകൾ എനിക്ക് കിട്ടി. ഞാൻ അവരോടും ഒക്കെ തിരിച്ചു സംസാരിച്ചു. എന്റെ അമ്മയും അച്ഛനും വല്യമ്മയും ഒക്കെ പലരോടും പരിചയം പുതുക്കുക ആയിരുന്നു. മീനുചേച്ചി പക്ഷെ എന്റെ കൂടെ തന്നെ നിന്നു.