ദീപമാഡവും ആശ്രിതനും 2 [കുഞ്ഞൂട്ടൻ]

Posted by

ദീപമാഡവും ആശ്രിതനും 2

Deepamadavum Ashrithanum part 2 | Author : Kunjoottan | Previous Part

ഇതൊരു തുതുടർക്കഥാണ്…
ആദ്യ ഭാഗം വായിച്ചതിന് ശേഷം മാത്രം ഇത് വായിക്കുക…

രാവിലെ ആറുമണിക്ക് ഫോൺ ശബ്ദിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. പാതിയുറക്കത്തിൽ
ഫോൺ എടുത്തുനോക്കി മാഡമാണ്. ഇന്ന് ഏഴരയോടെ ഇവിടെന്ന് തിരിക്കണമെന്ന് ഇന്നലയേ പറഞ്ഞിരുന്നു. ഞാൻ അറ്റന്റ് ചെയ്തു.

ഞാൻ : ഹലോ…

മാഡം : ഗുഡ് മോണിങ്ങ്., മണി 6 ആയി എണീക്കാറായില്ലേ. (മാഡം അനിയനോടെന്നപോലെ ഒരു താളത്തിൽ ചോദിച്ചു. )

ഞാൻ : എണീറ്റു, ( ഉറക്കച്ചടവിൽ കുറുകി പറഞ്ഞു )

മാഡം : മം… താഴെക്ക് വാ ചായയിട്ടുവച്ചിട്ടുണ്ട് തണുത്തുപോകും .

ഞാൻ : ഇപ്പോ വരാം. എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു.

മഴ സമയം ആയിരുന്നതു കൊണ്ടാകാം നല്ല തണുപ്പുണ്ടായിരുന്നു.
ഞാൻ പുതപ്പുകൊണ്ട് കഴുത്തിനു താഴെക്ക് മൊത്തത്തിൽ മൂടി. ജനാലയിലേക്കഭിമുഖമായി കിടന്ന് പാതിതുറന്ന കണ്ണുകൾ കൊണ്ട് പുറത്തേക്ക് നോക്കി.
വെട്ടം വീണുതുടങ്ങിയിട്ടില്ല. ചെറിയ ചാറ്റൽ മഴയുമുണ്ട്. ജനാലയടക്കുന്ന ശീലം എനിക്ക് പണ്ടേ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ തണുപ്പ് മുറിയിലേക്ക് അരിച്ചു കയറിയിരുന്നു. തണുപ്പിൽ ഫുൾ സ്പീഡിൽ ഫാനിട്ട് പുതച്ചുമൂടി കിടക്കുന്ന സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല.
രണ്ടു മിനിട്ടൂടെ കണ്ണടച്ച് കിടന്നിട്ട് എണിക്കാമെന്ന് വിചാരിച്ച് ആ സുഖത്തിൽ കണ്ണടച്ചു.
എന്റെ പുറത്തുതട്ടിയുള്ള “ടാ…. എണിക്കെടാ”: എന്ന വിളികേട്ടാണ് ഞാൻ ചാടിയെണിറ്റത്.
പെട്ടെന്ന് പേടിച്ച് പോയിരുന്നു. ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി കൈയ്യിൽ ഒരു ഗ്ലാസ് ചായയുമായി ജനാലയുടെ പുറത്ത് എന്നെനോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന ദീപമാഡം. നൈറ്റി ആയിരുന്നു വേഷം. ഉറങ്ങിയെണീറ്റതിന്റെ കടുപ്പം ആ മുഖത്ത് ഉണ്ടായിരുന്നു. സ്വബോധത്തിൽ ആയപ്പോൾ കാര്യം മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *