മഞ്ജുസ് കളിയായി പറഞ്ഞു ചിരിച്ചു . പിന്നെ പുതപ്പെടുത്തു വലിച്ചുകയറ്റി ബെഡിലേക്ക് വീണു . പിന്നാലെ ഞാനും .”ചതിക്കല്ലേ മോളെ…അവിടെ പോയാൽ എനിക്ക് ഓർക്കാൻ എന്തേലും വേണം ..കൊറേ ആയിട്ട് ഈ സൊള്ളല് മാത്രേ ഉള്ളു ..ആക്ഷൻ ഒന്നും ഇല്ല ..”
ഞാൻ മഞ്ജുസിനോട് പറ്റിച്ചേർന്ന് കിടന്നുകൊണ്ട് ചിരിച്ചു .
“ആഹ്..നോക്കട്ടെ ..”
മഞ്ജുവും പയ്യെ തട്ടിവിട്ടു . പിന്നെ എന്നെ അവളുടെ പുതപ്പിനുള്ളിലേക്ക് കയറ്റിക്കൊണ്ടു പര്സപരം പുണർന്നു കിടന്നു .
പിറ്റേന്നത്തെ ദിവസം സ്വല്പം വൈകി തന്നെയാണ് ഞാൻ എണീറ്റത് . എല്ലാം കഴിഞ്ഞു താഴെ ചെല്ലുമ്പോൾ തറവാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിൽ വേഷമൊക്കെ മാറി അച്ഛൻ ഉമ്മറത്തിരിപ്പുണ്ട്. റോസിമോളെയും മടിയിൽ വെച്ചാണ് പുള്ളി ഇരിക്കുന്നത് .
ആദിയെ അഞ്ജു കൊഞ്ചിച്ചുകൊണ്ട് ഹാളിൽ ഇരിക്കുന്നുണ്ട് . അവളും വേഷമൊക്കെ മാറി പോകാനുള്ള ഒരുക്കത്തിലാണ് .
“ആഹ് ..നീ എണീറ്റോ ”
എന്നെ കണ്ടതും അച്ഛൻ ഗൗരവത്തോടെ ചോദിച്ചു . ഞാനതിനു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തിണ്ണയിലേക്കിരുന്നു .
“ചാ ച്ചാ..”
എന്നെ കണ്ടതും റോസിമോള് അച്ഛന്റെ മടിയിലിരുന്നുകൊണ്ട് എനിക്ക് നേരെ കൈചൂണ്ടി .
“അവിടെ ഇരുന്നെടി…ഞാൻ എവിടേക്കും പോണില്ല ..”
ഞാൻ പെണ്ണിന്റെ ചാട്ടം കണ്ടു കണ്ണുരുട്ടി . അച്ഛൻ അതെല്ലാം ശ്രദ്ധാപൂർവം നോക്കി കാണുന്നുണ്ട് .
“നിങ്ങൾ എങ്ങനെയാ പോണേ ? ബുദ്ധിമുട്ട് ഇല്ലെങ്കിൽ അച്ഛൻ എന്റെ കാർ എടുത്തോ ”
അവർ തറവാട്ടിൽ പോകുന്ന വിഷയം ഓർത്തു ഞാൻ പയ്യെ പറഞ്ഞു . അച്ഛന് ഡ്രൈവിംഗ് ഒകെ അറിയാവുന്നതാണ് .
“ഹ്മ്മ്…ആലോചിക്കാം ..”
അതിനു പുള്ളി പയ്യെ ഒരു മറുപടി നൽകി . പിന്നെ റോസിമോളെ മടിയിലിരുത്തി കൊഞ്ചിച്ചു .
“ആലോചിക്കാൻ ഒന്നുമില്ല ..അച്ഛൻ അതില് പോയാൽ മതി ..”