ഞാൻ ആദ്യമായി അച്ചന്റെ മുൻപിൽ ഒന്ന് സ്വരം ഉയർത്തി . പിന്നെ ഒന്നും മിണ്ടാതെ എണീറ്റ് ഹാളിലേക്ക് നടന്നു . പുള്ളി എന്ജറെ പെരുമാറ്റം ചിരിയോടെ വീക്ഷിക്കുന്നുണ്ട് . രണ്ടു കാർ ഒകെ വീട്ടിൽ ഉണ്ടായിട്ടും അച്ഛനും അമ്മയും അഞ്ജുവും കൂടി ഓട്ടോയിൽ പോകുന്നത് എനിക്ക് നാണക്കേട് ആണ് !എന്റെ സൗണ്ടും അനക്കവും ഒകെ കേട്ടതോടെ മഞ്ജുവും അടുക്കളയിൽ നിന്ന് അരങ്ങത്തേക്കെത്തി. എന്തായാലും അച്ഛനും അമ്മയുമൊക്കെ പോയ ശേഷം കഴിക്കാമെന്നു ഞാൻ അവളോട് സ്വകാര്യം പറഞ്ഞു ഡൈനിങ് ടേബിളിനു അടുത്തിരുന്നു . ഒരു പിങ്ക് കളർ നൈറ്റി ആണ് അവളുടെ വേഷം !
അങ്ങനെ കുറച്ചു കഴിഞ്ഞതോടെ മാതാശ്രീയും ഒരുക്കം കഴിഞ്ഞു റൂമിൽ നിന്ന് പുറത്തിറങ്ങി . പിന്നെ എന്നോടും മഞ്ജുസിനോടും യാത്ര പറഞ്ഞു അഞ്ജുവിനോടൊപ്പം ഉമ്മറത്തേക്കിറങ്ങി .
“എന്ന പോവല്ലേ ?”
ഉമ്മറത്തിരിക്കുന്ന അച്ഛനെ നോക്കി എന്റെ മാതാശ്രീ ചോദിച്ചു .
“ആഹ്…”
പുള്ളി അമർത്തിമൂളികൊണ്ട് റോസിമോളെയും എടുത്തു എഴുനേറ്റു .
“ഡാ കീ എവിടെ ?”
എഴുനേറ്റു ഞങ്ങൾക്കടുത്തേക്കു വരവേ അച്ഛൻ ഗൗരവത്തിൽ തിരക്കി . അതോടെ എനിക്ക് ആശ്വാസമായി . ഞാൻ ആവശ്യപ്പെട്ട കാര്യം അച്ഛൻ അംഗീകരിച്ചിരിക്കുന്നു !
“കാറിന്റെ ഉള്ളിൽ തന്നെ കാണും ..”
ഞാൻ അതിനു ചെറു ചിരിയോടെ മറുപടി നൽകി .
അതോടെ റോസ് മോളെ അച്ഛൻ തിരികെ എനിക്ക് തന്നെ സമ്മാനിച്ചു . ആദിയെ എടുത്തു നിന്നിരുന്ന അഞ്ജു അവനെ തിരിച്ചു മഞ്ജുവിന്റെ കൈകളിലേക്കും മടക്കി നൽകി .
“എന്നാപ്പിന്നെ ഞങ്ങള് പോയിട്ട് വരാം മോളെ ..”
മഞ്ജുസിനെ നോക്കി എന്റെ അച്ഛൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .
അതിനു അവളും സമ്മത ഭാവത്തിൽ പുഞ്ചിരിച്ചു . അതോടെ അച്ഛനും അമ്മയും അഞ്ജുവും കൂടി മുറ്റത്തേക്കിറങ്ങി . പോകാൻ നേരം എന്റെ അമ്മച്ചി ആദിക്കും റോസിമോള്ക്കും ഓരോ ഉമ്മയും നൽകി .
“അതേയ്..ഞങ്ങളില്ലെന്നു വെച്ച് ചുമ്മാ തല്ലുകൂടണ്ട കേട്ടോ ..”
ചെരിപ്പിട്ടു ഇറങ്ങാൻ നേരം അഞ്ജു ഞങ്ങളെ കളിയാക്കികൊണ്ട് ചിരിച്ചു .
“പോടീ അവിടന്ന് ..”
അവളുടെ ഡയലോഗ് കേട്ട് മഞ്ജുസ് ചിരിച്ചു . അതിനു മറുപടി ഒന്നും പറയാതെ അഞ്ജു ഒന്ന് പുഞ്ചിരിച്ചു . പിന്നെ കാറിനടുത്തേക്ക് ഓടി . നേരം കളയാതെ അവർ വേഗം യാത്രയായി . അതോടെ ഉമ്മറത്ത് രണ്ടു ട്രോഫിയും പിടിച്ചു ഞാനും മഞ്ജുസും മാത്രം ആ വീട്ടിൽ ബാക്കിയായി .
പിള്ളേരെയും എടുത്തു ഞങ്ങൾ അകത്തേക്ക് കടന്നു . പിന്നെ വാതിൽ ഒരു