രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Posted by

“എന്ത് ചെയ്യാനാ മോളെ ..പിള്ളേരേം കൊണ്ട് എങ്ങനെ പോവാനാ. ഒരിക്കൽ പോയ ഓര്മ ഇല്ലേ ?”
ഞാൻ മഞ്ജുസിനെ ചിരിയോടെ നോക്കി . തീയേറ്ററിലെ ശബ്ദം കേട്ട് പേടിച്ചു ആദിയും റോസ്‌മോളും കരഞ്ഞു ബഹളം വെച്ചതോടെ പടം തുടങ്ങി പത്തുമിനുട്ടിനകം ഞങ്ങൾ തിരിച്ചു പോന്നു.

“ഹ്മ്മ്…അതൊക്കെ ഉണ്ട് ..എന്നാലും ..”
മഞ്ജുസ് സ്വയം പറഞ്ഞു ചിണുങ്ങി .

“എനിക്ക് ഇപ്പോഴാ നിന്റെ കൂടെ കറങ്ങാൻ ഒക്കെ തോന്നുന്നത് ..പണ്ടൊന്നും ഇത്ര ഉണ്ടായിരുന്നില്ല ”
മഞ്ജുസ് സ്വല്പം നഷ്ടബോധത്തോടെ പറഞ്ഞു നെടുവീർപ്പിട്ടു .

“പക്ഷെ എനിക്കിപ്പോ അങ്ങനെ ഒട്ടുമില്ല ..നീ ഇല്ലാത്തതാ സുഖം..”
അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഞാൻ പയ്യെ തട്ടിവിട്ടു .

“ആര് പിടിച്ചു വെക്കുന്നു നിന്നെ ? വേണ്ടെങ്കിൽ പോടാ ..”
മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു കണ്ണുരുട്ടി .

“ആഹ് ..നിന്റെ സ്വഭാവം വെച്ച് അതുതന്നെയാ വേണ്ടത് ..ജാഡ തെണ്ടി ..”
ഞാൻ പല്ലിറുമ്മിക്കൊണ്ട് മഞ്ജുസിന്റെ തുടയിൽ പയ്യെ നുള്ളി . അവളും അതുകേട്ടു പയ്യെ ചിരിച്ചു .

“കവി..ഞാൻ ഒരു കാര്യംചോദിച്ച നിനക്കു ഫീൽ ആവോ ?”
മഞ്ജുസ് പെട്ടെന്ന് മുഖവുരയോടെ എന്നെ നോക്കി .

“അതിപ്പോ..ഫീൽ ആവുന്ന കാര്യം ആണെങ്കിൽ ആവും..അത്രന്നെ .”
ഞാൻ അവളുടെ കൈത്തലം പിടിച്ചു തഴുകി പയ്യെ പറഞ്ഞു .

ആ സമയം റോസിമോള് ഞങ്ങളെ നോക്കി “ചാ ചാ..മ മ്മാ ..” എന്നൊക്കെ വിളിക്കുന്നുണ്ട് . അവളുടെ കയ്യിലുള്ള ടോയ്‌സ് ഞങ്ങളെ കാണിക്കാൻ വേണ്ടിയുള്ള വിളിയാണ് . അവളെ നോക്കി ഞാൻ കൊഞ്ഞനം കുത്തിയതോടെ പെണ്ണ് കുലുങ്ങി ചിരിച്ചുകൊണ്ട് നിലത്തേക്ക് വീണു കിടന്നു .ഞാനും മഞ്ജുസും അത് ചിരിയോടെ നോക്കിയിരുന്നു .

“ആഹ്..നീ പറ…എന്താ കാര്യം ?”
ഞാൻ മഞ്ജുസിനെ ചോദ്യ ഭാവത്തിൽ നോക്കി .

“ഒന്നും ഇല്ലെടാ ..നീ ഈ കാണിക്കുന്നതൊക്കെ അഭിനയം ആണോ മോനെ ? ഞാൻ വിഷമിക്കണ്ട എടന്നുവെച്ചു നീ കുറെ അഡ്ജസ്റ്റ് ചെയ്യണുണ്ടോ?”
മഞ്ജുസ് ഒരു മങ്ങിയ ചിരിയോടെ എന്നെ നോക്കി .

“പോടീ പന്നി….”
അവളുടെ ചോദ്യം കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. പിന്നെ അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു .

“നീ എന്താ മഞ്ജുസേ ഇങ്ങനെ ഒക്കെ പറയണേ ..നിന്നെയല്ലാതെ ഞാൻ വേറെ ആരെയാടി ഇങ്ങനെ സ്നേഹിക്ക്യാ ..നീയെന്റെ മഞ്ജുസ് അല്ലെ മോളെ …എന്റെ ഉണ്ണീസിന്റെ പുന്നാര അമ്മയല്ലേ …”
ഞാൻ കൊഞ്ചിക്കൊണ്ട് അവളുടെ നെറ്റിയിൽ പയ്യെ ചുംബിച്ചു .ആ സമയം അവളും എന്നെ പുണരുന്നുണ്ടായിരുന്നു .

“ഞാൻ ഓവർ ആവുന്നുണ്ടെങ്കിൽ പറയണേ ..നിന്നെ വിഷമിപ്പിച്ചാ എന്നോട് ദൈവം പോലും പൊറുക്കില്ല ”

Leave a Reply

Your email address will not be published. Required fields are marked *