രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Posted by

മഞ്ജുസ് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തികൊണ്ട് പയ്യെ പറഞ്ഞു .”ഉവ്വ ഉവ്വ …”
അവളുടെ വാക്കും പ്രവര്ത്തിയും തമ്മിലുള്ള അന്തരം ഓർത്തു ഞാൻ പയ്യെ ചിരിച്ചു . അപ്പോഴേക്കും റോസിമോള് മുട്ടിലിഴഞ്ഞു ഞങ്ങളുടെ അടുത്തേക്ക് വന്നു സ്വർഗ്ഗത്തിലെ കട്ടുറുമ്പു ആയി .മഞ്ജുസിന്റെ നൈറ്റിയുടെ തുമ്പിൽ അവള് പിടിച്ചു വലിക്കുമ്പോഴാണ് പെണ്ണ് കാൽച്ചുവട്ടിൽ എത്തിയത് മഞ്ജുസ് അറിയുന്നത് .

“മ ..മ്മാ..”
പെണ്ണ് മഞ്ജുസിനെ നോക്കി ചിണുങ്ങി .

“അയ്യോ..അമ്മേടെ പൊന്നൂസ് ഇവിടുണ്ടാരുന്നോ ? അമ്മ കണ്ടില്ലെടി ചുന്ദരി ..”
മഞ്ജുസ് അവളെ നോക്കി ചിണുങ്ങിക്കൊണ്ട് പെണ്ണിനെ കുനിഞ്ഞെടുത്തു മടിയിലേക്ക് വെച്ചു . ആ സമയത്തു റോസ് മോളുടെ മുഖത്ത് അഞ്ഞൂറിന്റെ ബൾബ് കത്തിയ തെളിച്ചം ഉണ്ടായിരുന്നു .മഞ്ജുസ് പെണ്ണിന്റെ കവിളിലും ചുണ്ടിലുമൊക്കെ പയ്യെ ഉമ്മകൾ വെച്ചു . അതിൽ സന്തോഷം കണ്ടെത്തിയ പോലെ റോസീമോൾ അവളുടെ കഴുത്തിൽ ഇരുകയ്യും ചുറ്റിപിടിച്ചു അവളിലേക്ക് പറ്റികിടന്നു.

“റോസമ്മ എന്നെ എപ്പോ കണ്ടാലും ചീത്ത പറയും ..നിനക്കു കൊച്ചിന് ഇടാൻ എന്റെ പേര് മാത്രമേ കിട്ടിയുള്ളോ എന്ന് പറഞ്ഞിട്ട് ”
റോസ്‌മോളെ കൊഞ്ചിക്കുന്ന മഞ്ജുസിനോടായി ഞാൻ പയ്യെ പറഞ്ഞു .

“ആഹ് ..എന്നോടും പറഞ്ഞിട്ടുണ്ട് ..”
മഞ്ജുസ് പയ്യെ ചിരിച്ചു .

“ഡാ അപ്പൂസേ….ഇവിടെ വാ …”
ഹാളിലെ നിലത്തിരിക്കുന്ന ആദിയെ കൂടി മഞ്ജുസ് മാടി വിളിച്ചു . അവളുടെ സ്വരം കേട്ടതോടെ ചെറുക്കനും മുട്ടിലിഴഞ്ഞുകൊണ്ട് ഞങ്ങൾക്കടുത്തേക്കെത്തി . അതോടെ റോസിമോളെ എന്റെ മടിയിലേക്ക് വെച്ചുതന്നു മഞ്ജുസ് അവനെ എടുത്തുയർത്തി .

“ഇന്ന് നിനക്കു എന്നെ തീരെ മൈൻഡ് ഇലല്ലോടാ ?”
ആദിയുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് മഞ്ജുസ് ചിണുങ്ങി .

“ഓ ..പിന്നെ അല്ലെങ്കിൽ അവനിപ്പോ നിന്നെ വല്യ കാര്യം ആണല്ലോ ..”
ഞാൻ മഞ്ജുസിനെ കളിയാക്കി ചിരിച്ചു .

“അതേടാ..എന്റെ മോന് എന്നെ വല്യ കാര്യം തന്നെയാ ..നീ കിണിക്കാതെ നിന്റെ കാര്യം നോക്കെടാ ചെക്കാ ”
എന്റെ തുടയിൽ കയ്യെത്തിച്ചു നുള്ളികൊണ്ട് മഞ്ജുസ് പല്ലിറുമ്മി . റോസ് മോള് അതെല്ലാം കൗതുകത്തോടെ നോക്കി ഇരിപ്പുണ്ട് .

കൊറച്ചു നേരം പിള്ളേരെ കളിപ്പിച്ചു ശേഷം മഞ്ജുസ് അവരെ ഉറക്കാനുള്ള ശ്രമം നോക്കി . ഇടയ്ക്കു മുലകൊടുത്തു കിടത്തിയാൽ അവർ ഉറങ്ങാറുണ്ട് . അല്ലെങ്കിൽ ഇങ്ക് വിരകിയത് കൊടുത്തു മഞ്ജുസും എന്റെ അമ്മയും കൂടി പിള്ളേരെ കിടത്തി ഉറക്കും . ആ സമയത്താണ് മഞ്ജുസിന്റെ കുളിയും അലക്കലുമൊക്കെ നടന്നിരുന്നത് . പിന്നെ അവര് സ്വല്പം വലുതായതോടെ അതിൽ മാറ്റവും വന്നു .

Leave a Reply

Your email address will not be published. Required fields are marked *