“ഒന്നും ഇല്ലെടാ പൊട്ടാ ..എന്റെ ചെക്കന്റെ ലുക്ക് കണ്ടിട്ട് നോക്കിയതാ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ പയ്യെ നുള്ളി. പിന്നെ നുള്ളിയിടത്തു തന്നെ അമർത്തിയൊന്നു ചുംബിച്ചു .
“എനിക്കെന്ത് ലുക്ക് …നീയല്ലേ ഭയങ്കര ലോക ചുന്ദരി ..”
അവളുടെ സ്ഥിരം കളിയാക്കൽ ഓർത്തു ഞാൻ പയ്യെ പറഞ്ഞു .
“നീയും ലുക്ക് തന്നെയാ …ഇനിയിപ്പോ അങ്ങനെ അല്ലെങ്കിലും ഞാൻ അങ്ങട് സഹിച്ചൂ ..എനിക്കീ കോന്തനെ തന്നെ മതി ”
മഞ്ജുസ് അവളുടെ സ്നേഹം മുഴുവൻ ആ വാക്കുകളിൽ ഒതുക്കികൊണ്ട് എന്റെ ചുണ്ടിൽ പയ്യെ മുത്തി .
“ലവ് യൂ മാൻ ….”
മഞ്ജു എന്റെ കവിളിൽ തഴുകി പയ്യെ ചിരിച്ചു .