ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .”എന്റെ അടുത്തുള്ള ആറ്റിട്യൂട് ഒഴിച്ചാൽ നീയിപ്പോ വല്യ ഒരാളെപ്പോലെ ആയി ”
മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു എന്റെ തോളിലേക്ക് അവളുടെ തലചായ്ച്ചു .
“ഒലക്ക ആണ് ..എല്ലാവരും എന്നെ ഒരു അത്ഭുതവസ്തു പോലെ ആണ് നോക്കുന്നത് , അപ്പഴാ ..”
മഞ്ജുസിന്റെ വാദം ഞാൻ ചിരിച്ചുതള്ളി .
“പോടാ …ഞാൻ കാണുന്നതല്ലേ നിന്നെ …ശരിക്കും നിനക്കിപ്പോ നല്ല മാറ്റമുണ്ട് ..”
മഞ്ജുസ് തറപ്പിച്ചു തന്നെ പറഞ്ഞു .
“ആഹ്..എന്ന അങ്ങനെ …പക്ഷെ എന്റെ സൂക്കേടിലൊന്നും ഒരു മാറ്റോം ഇല്ല മോളെ .”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ മുത്തി .
“ഉറക്കം വരുന്നില്ലെകിൽ ഞാനും വരാം ..നമുക്ക് ഉമ്മറത്ത് പോയി ഇരിക്കാം ..”
മഞ്ജുസ് എന്റെ ആവേശം കണ്ടു ചിരിയോടെ പറഞ്ഞു .
“ഏയ് വേണ്ടെടി ..അച്ഛൻ ഉറങ്ങീട്ടില്ല ..പുള്ളി ഹാളിൽ ഇരുന്നു ടി.വി കാണുന്നുണ്ട് ”
അതിലെ പ്രായോഗിക ബുദ്ധിമുട്ടോർത്തു ഞാൻ പയ്യെ പറഞ്ഞു . അച്ഛൻ ഉള്ളപ്പോ ഞങ്ങള് ശൃംഗരിക്കുന്നത് മോശം അല്ലെ ..
“ആണോ ..എന്നാപ്പിന്നെ നീ പോണ്ട ..ഇങ്ങോട്ട് കിടക്ക്”
മഞ്ജുസ് പറഞ്ഞതിനൊപ്പം എന്നെ ബെഡിലേക്ക് തള്ളിയിട്ടു . പിന്നെ എന്റെ ദേഹത്തേക്ക് ചാഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു . ആദ്യം ഒന്നും ശങ്കിച്ചെങ്കിലും പിന്നാലെ ഞാനും അവളെ വരിഞ്ഞുമുറുക്കി .
“ഡീ ..പിന്നെ വേറൊരു കാര്യം പറയാൻ മറന്നു….”
മഞ്ജുസിനെ കെട്ടിപിടിച്ചു കിടക്കവേ ഞാൻ പതിയെ പറഞ്ഞു .
“ഹ്മ്മ് ..എന്താ ?”
എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുകൊണ്ട് മഞ്ജു പയ്യെ കുറുകി .
“ഞങ്ങളുടെ ബാച്ചിന്റെ ഗെറ്റ് ടുഗതർ വെച്ചിട്ടുണ്ട് അടുത്ത ആഴ്ച ..നീ വരുവോ ?”
ഞാൻ ചെറിയൊരു ശങ്കയോടെ മഞ്ജുസിനെ നോക്കി . അതോടെ അവളെന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി .
“നോ …വരില്ല …”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു തലയാട്ടി .
“അതെന്താടോ അങ്ങനെ ? ”
ഞാനവളെ ചെറിയ നീരസത്തോടെ നോക്കി .
“നടക്കില്ല മോനെ …ഒരു വട്ടം നിങ്ങളുടെ ഗെറ്റ് ടുഗെതർ നു വന്നിട്ട് മനുഷ്യൻ നാണംകെട്ട് പോയി . എല്ലാം കൂടി എന്നെ ടാർഗറ്റ് ചെയ്‍തിട്ട് കളിയാക്കുവായിരുന്നു . സൊ ഇനി ഞാൻ ആ പരിപാടിക്ക് ഇല്ല ..മാത്രം അല്ല ഇപ്പൊ പിള്ളേരും കൂടി ആയോണ്ട് കളിയാക്കലിന് സ്ട്രോങ്ങ് കൂടും ”
മഞ്ജുസ് കണ്ണുരുട്ടികൊണ്ട് എന്നെ നോക്കി .
“ഒന്ന് പോടോ …അതൊക്കെ അവര് ചുമ്മാ തമാശക്ക് പറയണതല്ലേ ..പിന്നെ കീരീം പാമ്പും ആയിട്ട് നിന്നവര് പ്രേമിച്ചു കല്യാണം കഴിച്ചുന്നൊക്കെ പറയുമ്പോൾ , അതും പഠിപ്പിച്ച മിസ് തന്നെ …കൊറച്ചൊക്കെ സഹിക്കേണ്ടി വരും..”
ഞാൻ മഞ്ജുസിനെ കളിയാക്കി . അതിനു കക്ഷി ഒന്നും മിണ്ടിയില്ല .