ഏദൻസിലെ പൂമ്പാറ്റകൾ 4 [Hypatia]

Posted by

“അപ്പൊ എനിക്ക് കമ്പനിക്കോ..?”  അതും പറഞ്ഞു ചിരിച്ച് കൊണ്ട് ടീച്ചർ പാർക്കിങ്ങിലേക്ക് പോയി.

അർജുൻ ഫോൺ എടുത്ത് ശ്വേതയെ വിളിച്ചു. ഫോൺ എടുക്കുന്നില്ല..
വീണ്ടും വീണ്ടും വിളിച്ചു… ആരും ഫോൺ എടുത്തില്ല..

********************************************************

കോളേജിൽ നിന്ന് അച്ഛൻറെയും മാമന്റെയും കൂടെ ശ്വേത വീട്ടിലേക്ക് പോകുമ്പോൾ കാറിലിരുന്ന് ആലോചിച്ചതത്രയും എങ്ങിനെയാണ് ഈ ആലോചന മുടക്കാം എന്നതായിരുന്നു. അച്ഛനെ എങ്ങനെ എങ്കിലും പറഞ്ഞു സമ്മതിപ്പിക്കാം. പക്ഷെ അമ്മേയെയും വല്യച്ഛൻ മാരെയും അമ്മാവനെയും സമ്മതിപ്പിക്കുന്ന കാര്യമാണ് കഷ്ട്ടം. കാറിന്റെ വിൻറ്റോ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന അവളുടെ മനസ്സ് പല ചിന്തകളുടെയും ചുഴികളിൽ കിടന്നുലയുകയായിരുന്നു. ഒരു ഉത്തരത്തിൽ പൂർണ്ണമായും എത്തിചേരാൻ കഴിയാതെ മനസ്സ് കുഴങ്ങിയിരുന്നു. പുത്തൻപുരക്കൽ തറവാടിൻറെ മുറ്റത്തേക്ക് വണ്ടി കയറുമ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്.

പുത്തൻപുരക്കൽ തറവാട്.
വാസ്തുപ്രകാരം നോക്കിയാൽ പഴയോരു കോവിലകം.
മുറ്റത്ത് തലയെടുത്ത് നിൽക്കുന്ന പുത്തൻപുരക്കൽ കുട്ടിശ്ശങ്കരൻ എന്ന ആന.
തെക്കേ മുറ്റത്ത്, നിറയെ മാമ്പഴങ്ങളോട് കൂടിയ ഒരു മുത്തശിമാവ്.
ആ മാവിൻറെ കൊമ്പിൽ ഒരു ഊഞ്ഞാൽ.
തറവാടിനോട് ചേർന്ന് പഴയ പ്രൗഢിയിൽ നിൽക്കുന്ന കളപ്പുര.
ഇപ്പോൾ അത് വേലക്കാർക്ക് താമസിക്കാൻ തുറന്ന് കൊടുത്തിരിക്കുന്നു.
ഉമ്മറപ്പടിയിറങ്ങുന്നതിന് മുന്നിൽ മുറ്റത്തോരു തുളസിത്തറ.
കൊലയിലേക്ക് കേറിയാൽ ഒരാട്ടുകട്ടിൽ.
ഇങ്ങനെ തുടങ്ങി പഴയ തറവാടിൻറെ എല്ലാ ആഢ്യത്തവും തുളുമ്പുന്ന പ്രൗഢിയും ഇന്നും പുത്തൻപുരക്കൽ തറവാടിനുണ്ട്.

തറവാട്ട് മഹിമയിലും സമ്പന്നതയിലും ആഢ്യത്വത്തിലും കേരളകരയിൽ കേളികേട്ട തറവാടാണ് പുത്തൻപുരക്കൽ. പണ്ട് ബ്രിട്ടീഷ്കാര് ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് തന്നെ പുത്തൻപുരക്കൽ തറവാടിൻറെ മഹിമ പോരിശയാർജിച്ചതായിരുന്നു. അന്നത്തെ തറവാട്ട് കാരണവർ രാജ വർമ്മ തമ്പുരാനും സാമൂതിരിയും സുഹൃത്തുക്കളായിരുന്നെന്നും ബ്രിട്ടീഷ്ക്കാരെ ഇന്ത്യയിൽ നീന്ന് ഓടിക്കാൻ മുൻ നിരയിലുണ്ടായിരുന്നവരിൽ പുത്തൻപുരക്കലിലെ പഴയ തമ്പുരാക്കൻമാരും ഉണ്ടായിരുന്നെന്നും, മലബാർ കലാപങ്ങളിൽ ആലി മുസ്ല്യാർക്കും മറ്റും സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നത് പുത്തൻപുരക്കൽ നിന്നായിരുന്നു എന്നും തുടങ്ങി, ചരിത്രത്തിൽ ഇന്ന് വരെ എഴുതപ്പെട്ടിട്ടില്ലാത്ത പുത്തൻപുര തറവാടിൻറെ വീരശൂര പ്രവർത്തികളുടെ ഇന്നും നിലനിൽക്കുന്ന വാമൊഴികൾ  പുത്തൻപുരക്ക് ചുറ്റും ആളുകൾ പറഞ്ഞു നടക്കുന്നുണ്ട്. ആ വാമൊഴികളിലെ സത്യമന്വേഷിച്ചു ചെന്നവരിൽ പലർക്കും നെറ്റിചുളിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ന് വരെ ആരും പുത്തൻപുരക്കലിലേക്ക് ചോദ്യം ചെയ്യലിന്റെ കുന്തവും കൊണ്ട് ചെന്നിട്ടില്ല. അതിന് കാരണം, സത്യത്തിൽ ഉള്ളിലെ നിർവചിക്കാൻ പറ്റാത്ത ഭയമാണെങ്കിലും, ബഹുമാനം എന്ന് ലളിതവൽക്കരിചാണ് നാട്ടുകാർ അതിനെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *