പുത്തൻപുരക്കൽ തറവാടിൻറെ ഇനിയും പറഞ്ഞു തീരാത്ത പോരിശകൾ ഒരു തലക്കൽ പാടിയും പറഞ്ഞും നടക്കുന്നുണ്ടെങ്കിലും, യാതാർത്ഥ സത്യങ്ങൾ കേൾക്കാൻ അത്ര സുഖകരമുള്ള ഒന്നായിരുന്നില്ല. ആ അപ്രിയ സത്യങ്ങൾ വളരെ രഹസ്യമായിരുന്നെങ്കിലും നാട്ടിലെ ചില വിവരമുള്ള ആളുകൾക്കൊക്കെ അറിയാവുന്ന പരസ്യം തന്നെയാണ്.
സാമൂതിരിയുമായി രാജ വർമ്മ തമ്പുരാൻ സൗഹൃദമുണ്ടെങ്കിലും, തമ്പുരാനും സാമൂതിരിയും പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ആ അഭിപ്രായവ്യത്യാസങ്ങളിൽ നിന്ന് അവർ തമ്മിൽ ശത്രുതയിൽ വരെ എത്തിയിരുന്നത്രെ. എന്നാൽ സൗഹൃദങ്ങൾക്ക് വിലകൽപ്പിച്ചിരുന്ന സാമൂതിരി, തമ്പുരാനെ തൻറെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി സന്ധി സംഭാഷണങ്ങൾക്ക് ശ്രമിച്ചിരുന്നു എന്നും എന്നാൽ സാമൂതിരിയുടെ മൂന്നാം വേളിയിലെ മകളെയും കൊണ്ട് തമ്പുരാൻ കടന്നു കളഞ്ഞു എന്നുമാണ് നാട്ടിലെ ചില സത്യന്വേഷികളുടെ പക്ഷം.പിന്നീട് സാമൂതിരി തൻറെ പടനായകൻ കുഞ്ഞാലിയെ വിട്ട് തമ്പുരാനെ വക വരുത്താൻ നോക്കിയെങ്കിലും, രാജ വർമ്മ തമ്പുരാൻ ബ്രിട്ടീഷ്‌ക്കറുടെ സഹായത്തോടെ സുരക്ഷിതമായി ഒളിവിൽ പോയി. ബ്രിട്ടീഷ് പ്രഭുക്കന്മാരെയും പട്ടാള ജനറൽ മാരെയും പൊന്നും പെണ്ണും കൊടുത്ത് അയാൾ പ്രീതി പൊടുത്തി. ആ പെണ്ണുങ്ങളിൽ അയാളുടെ ഭാര്യയും മക്കളുമോക്കെ ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.
പിന്നീട് ബ്രിട്ടീഷ്ക്കാർക്കെതിരെ ജനങ്ങൾ സമരമുറകൾ തുടങ്ങിയപ്പോൾ ഒരു സഹായകൻറെ വേഷം കെട്ടി ജനങ്ങളുടെ കൂടെ കൂടുകയും, ഒപ്പം തന്നെ വെല്ലസ്സി പ്രഭുവിൻറെ ഒറ്റുകാരനയി പ്രവൃത്തിക്കുകയും ചെയ്തു. സമരക്കാരിൽ നിന്നും ബ്രിട്ടീഷ്ക്കാർക്ക് പെണ്ണുങ്ങളെയും പ്രായം തികയാത്ത പെൺകുട്ടികളെയും ആൺ കുട്ടികളെയും രഹസ്യമായി എത്തിച്ച് കൊടുക്കുകയും ചെയ്തിരുന്നു എന്നും തെളിവുകളില്ലാത്ത സത്യങ്ങളാണ്.
അവസാനം ഇന്ത്യൻ ജനതയുടെ ആത്മവിശ്വത്തിന് മുന്നിൽ അടിയറവ് പറഞ്ഞു ബ്രിട്ടീഷ്‌ക്കർ നാട് വിടുമ്പോൾ പുത്തൻപുരക്കൽ തറവാടിൻറെ ആസ്തി വളരെ വലുതായിരുന്നു. ജനങ്ങൾ തറവാടിന് നേരെ തിരിയാതിരിക്കാൻ സ്ഥാനമാനങ്ങൾ അനിവാര്യമാണെന്ന് മനസിലാക്കിയ രാജ വർമ്മ തമ്പുരാൻറെ മകൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേരുകയും ചെയ്തു. അത് വരെ ഉണ്ടായിരുന്ന ചീത്ത പേരുകളെല്ലാം പിന്നീടുള്ള കാലം കൊണ്ട് അവർ സ്വയം പണം കൊണ്ട് തേച്ചു മാച്ചു കളഞ്ഞു. പക്ഷെ സത്യങ്ങൾ ഇപ്പോഴും പൂർണമായും ഒഴിക്കികളായാൻ കഴിയാതെ പലരുടെയും മനസ്സിൽ നിന്ന് മനസ്സുകളിലേക്ക് രഹസ്യമായി പകർന്നു പോയി കൊണ്ടിരിക്കുന്നു.
പുത്തൻപുരക്കലേ ഇന്നത്തെ കാരണവർ കുഞ്ഞുകുട്ടൻ വൈദ്യരാണ്. കുഞ്ഞുകുട്ടൻ വൈദ്യരുടെ ഇളയമകൻ കൃഷ്ണവർമ്മയുടെ ഒരേ ഒരു മകളാണ് ശ്വേത. അവൾക്ക് രണ്ടു വല്യച്ഛൻ മാരാണുള്ളത്, ദേവ രാജ വർമ്മയും രാജ രാജ വർമ്മയും. ദേവ രാജ വർമ്മയ്ക്കും രാജ രാജ വർമ്മയ്ക്കും ഒരേ ഒരു പെങ്ങളാണുള്ളത്, ശ്വേതയുടെ ഒരേ ഒരു അമ്മായി സീത ലക്ഷ്മി.
ഈ പറഞ്ഞ വല്യച്ചന്മാരെയും അമ്മായിയെയുമാണ് ശ്വേതക്ക് പേടി. സ്വാഭിമാനത്തിനും ജനപ്രീതിക്കും വേണ്ടി എന്തും ചെയ്തിരുന്ന ആ പഴയ രാജ വർമ്മയുടെ അതെ സ്വാഭാവം തന്നെയാണ് ഇവർക്കും.