💞എന്റെ കൃഷ്ണ 06 💞 [അതുലൻ ]

Posted by

….💞എന്റെ കൃഷ്ണ 6💞….
Ente Krishna Part 6 | Author : AthulanPrevious Parts


ചെറുതായൊന്ന്  മയങ്ങി പോയി…..കിച്ചുവിന്റെ ഫോൺ വന്നപ്പോളാണ് ഉണർന്നത്….

 

“ഇതെവിടെയ ഏട്ടാ….”

ഫോൺ എടുത്തതും ചെറിയൊരു പിണക്കത്തോടെ കിച്ചു ചോദിച്ചു…

 

എന്താടി……എന്താ കാര്യം….

 

മനസ്സിലെ സങ്കടം കൊണ്ടാവും, ഇത്തിരി ദേഷ്യപ്പെട്ടുകൊണ്ടാണ് ഞാൻ ചോദിച്ചത്…….

പിന്നെ  കിച്ചുവിന്റെ മറുപടി ഒന്നും കേൾക്കുന്നില്ല ….

ശേ വേണ്ടായിരുന്നു….

 

ഹലോ … കിച്ചുവേ…..

 

മ്മ്മ്….വിളിച്ചത് ഇഷ്ട്ടായില്ലേ ഏട്ടാ…

അവൾക്ക് വിഷമായെന്ന്   സംസാരത്തിൽ അറിയാം……

 

കിചൂസ്സേ……..

 

മ്മ്മ്…..ഏട്ടാ….

 

ഞാൻ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോ…. അതോണ്ടാ പെട്ടെന്ന് അങ്ങനെ….. സോറി കിച്ചുവേ ……….

 

എനിക്ക് സോറിയൊന്നും വേണ്ട…..

അവളുടെ മറുപടി കേട്ടപ്പോ  സമാധാനം…… കിച്ചു  പിണങ്ങിയിട്ടില്ല….😊

 

പിന്നെന്താ വേണ്ടേ… ഒരുമ്മ തരട്ടെ 😙

 

ഹിഹി….പോ അച്ചേട്ടാ……

എവിടെയാ ഇപ്പോ….

 

റോഡിലുണ്ട് കിചൂസ്സേ ….

അല്ല, ഞാൻ പുറത്തേക്ക് ഇറങ്ങിയത്

അച്ഛൻ കണ്ടതാണല്ലോ  … അച്ഛൻ പറഞ്ഞില്ലേ……

Leave a Reply

Your email address will not be published. Required fields are marked *