ഞാൻ “????? ”
അവൻ : ഡാ, ടാബ്ലോക്ക് നിന്നെ ടീം ലീഡർ ആയി ഞങ്ങൾ നിർത്താം. പിന്നെ തീം, costume ഒക്കെ . അത് ഒരു ടാബ്ലോ ചേട്ടൻ ഉണ്ട്. അയാളെ സെറ്റ് ചെയ്യാം. അങ്ങേര് കഴിഞ്ഞ കൊല്ലം യൂണിവേഴ്സിറ്റി ഫസ്റ്റ് വരെ പിള്ളേർക്ക് വാങ്ങി കൊടുത്തിട്ടുണ്ട്.
ഞാൻ : എന്നാ അങ്ങനെ. അവൾ എങ്ങിനെ എങ്കിലും വളഞ്ഞേ പറ്റു.
അത് വരെ ഒരു ലൈൻ പോലും നേരെ ആകാതെ ഇരുന്നത് കാരണം വല്ലാത്ത വീർപ്പു മുട്ടൽ ആയിരുന്നു എനിക്ക്. അതിനും പുറമെ വീട്ടിലെ താഴത്തെ കുട്ടി ആയത് കാരണം എല്ലാരും കൊഞ്ചിച്ചു കൊഞ്ചിച്ചു ഞാൻ അങ്ങനെ ഒരു “പൌരുഷം നിറഞ്ഞ നായകൻ ” ഒന്നും അല്ലാരുന്നു. ഇച്ചിരി പെൺ സഹജമായ – മാസികകൾ, ആഴ്ച പതിപ്പ് വായന, സീരിയൽ കാണൽ, ബോഡി എപ്പോളും വളരെ വൃത്തി ആയി വെക്കൽ ഇങ്ങനെ ഒക്കെ ഉള്ള ശീലങ്ങൾ ഉള്ള ആള് ആയിരുന്നു. എന്തിനേറെ പറയുന്നു ഞാൻ വിയർക്കുന്നത് പോലും എനിക്ക് ഇഷ്ടം അല്ലായിരുന്നു. അതൊക്കേ കാരണം എനിക്ക് ഈ ഒരു ലൈൻ ശെരി ആകേണ്ടത് എന്റെ ആണത്തംത്തിന്റെ വിഷയം ആയിരുന്നു.
അങ്ങനെ ടാബ്ലോ തീരുമാനം ആയി. പേരും കൊടുത്തു. ക്യാപ്റ്റൻ ഞാൻ – കൃഷ്ണ ദാസ്. ആ പേരെഴുതി കൊടുത്ത കടലാസ് കണ്ട് ഞാൻ ഹർഷ പുളകിതൻ ആയി. രണ്ടിൽ ഒന്നു തീരുമാനം ആക്കിയിട്ടു തന്നെ കാര്യം.
അപ്പൊ ടീം ലീഡർ ഞാൻ ആണല്ലോ. കാര്യങ്ങൾ ഒക്കെ ഹലീം പറഞ്ഞു തന്നു. ആകെ 5 പേര് ഉള്ള ഒരു സ്റ്റോറി. യുദ്ധമാണ് കഥ. അവൻ ആ ടാബ്ലോ സെറ്റ് ചെയ്യുന്ന ചേട്ടന്റെ നമ്പർ തന്നു. ഞാൻ വിളിച്ചു, അങ്ങേര് ഐറ്റംസ്, costume ഒക്കെ ഏറ്റു.
എന്നോട് പിറ്റേന്ന് അയാളെ പോയി കാണാൻ പറഞ്ഞു. ഡീൽ.
ഞാൻ പിറ്റേന്ന് ആളെ വീട്ടിൽ പോയി കണ്ടു. റിട്ടയേർഡ്, VRS എടുത്ത അധ്യാപകൻ ആണ്. പേര് രവികുമാർ. അയാൾ എന്നോട് ചോദിച്ചു :
“നീ സ്കൂൾ കലോത്സവത്തിന് ഒക്കെ പാർട്ടിസിപ്പെറ്റ് ചെയ്തിട്ട് ഉണ്ടോ? ”
ഞാൻ ഇല്ലന്ന് പറഞ്ഞു.
അയാൾ പറഞ്ഞു “ഹ. അതൊന്നും ഇല്ലാണ്ട് ആദ്യം ആയിട്ട് കോളേജ് കലോത്സവത്തിന് പങ്കെടുക്കുന്നത് എന്തോ ഊള പരിപാടി ആണെടോ? ഇപ്പൊ ആണോ നിന്റെ കല പുറത്തു ചാടിയത്? ”
ഞാൻ പറഞ്ഞു ‘അതല്ല, ഇതൊരു രസത്തിനു. ഇച്ചിരെ പേരൊക്കെ എടുക്കാൻ ‘.
രവികുമാർ “ഓ. അങ്ങനെ വരട്ടെ. ഏതേലും പെണ്ണിന്റെ മുന്നിൽ ഷോ കാണിക്കാൻ ആകും, അല്ലിയോ? ”
ഞാൻ ‘അങ്ങനെ ഒന്നും ഇല്ല ‘