പന്ത് പാഡിൽ ചെന്നിടിച്ച ‘ടക്’ എന്ന ശബ്ദം അവിടെ മുഴങ്ങി….
ബാറ്റസ്മാൻമാർ റണ്ണിനായി കുതിച്ചു പാഞ്ഞു….അവരെക്കാൾ വേഗത്തിൽ പന്തിനുനേരെ കുതിച്ചെത്തിയ ഇന്ത്യയുടെ ബെസ്റ്റ് ഫീൽഡർ തേജോമയ് സിങിന്റെ നേരിട്ടുള്ളയേറിൽ ബോള് സ്റ്റമ്പിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയി.
“ഊഊഊഫ്ഫ്ഫ്…”
മൂന്നു പന്തിൽ നിന്നു രണ്ട് റൺസ്!!
പാകിസ്താന്റെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ സമീർ അലി, മിഡില് സ്റ്റമ്പ് ഗാർഡ് എടുത്തു, ശാന്തനായി നിന്നു ചുറ്റും നോക്കി ഫീൽഡർമാരുടെ പൊസിഷൻ പഠിച്ചു, പിന്നെ ബൗളറെ നേരിടാൻ ക്രീസിൽ കാലുറപ്പിച്ചു.
അതിവേഗത്തിലെത്തി മറ്റൊരു യോക്കർ!!
“ഹൗസാറ്റ്!!!”
ഒരു അഞ്ചു നീലക്കുപ്പായക്കാരുടെ തൊണ്ടകളിൽ നിന്നെങ്കിലും ഈ അലർച്ച പുറത്തു ചാടി, അലറിവിളിച്ചു അപ്പീൽ ചെയ്തുകൊണ്ട് സിംഗിൾ തടയാൻ വേണ്ടി ഇന്ത്യയുടെ വിക്കെറ്റ് കീപ്പർ അസ്‌ലം ഹസ്സൻ സ്റ്റമ്പിന് നേരെ പാഞ്ഞടുത്തു.
ഒരു സെക്കന്റ് നേരത്തേക്ക് പതറിപ്പോയി അമ്പയർ ഫ്രഡറിക്‌സ്, സമചിത്തത വീണ്ടെടുത്തു നോട്ടൗട്ട് എന്ന അർത്ഥത്തിൽ മെല്ലെ തലയാട്ടി…
ടെലിവിഷന് മുന്നിൽ ഇരുന്നിരുന്ന ഇന്ത്യക്കാർ റിപ്ലേ കണ്ടു അമ്പയറുടെ തന്തക്കു വിളിച്ചു, ചിലർ തന്തയുടെ തന്തക്കും…പാകിസ്ഥാനികൾ ആശ്വാസത്തോടെ നിശ്വാസം വിട്ടു..
പ്ലംപ് എൽബിഡബ്ലിയു ആയിരുന്നു അതു!!
ദൗർഭാഗ്യവശാൽ ഇന്ത്യക്കാർക്ക് റിവ്യൂ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല.
റ്റൂ ഇൻ റ്റൂ…
പാകിസ്ഥാൻന്റെ ബെസ്റ്റ് ബാറ്റ്സ്മാൻ, ഇന്ത്യയുടെ ബെസ്റ്റ് ബൗളർ….സമീർ അലിയെന്ന പരിചയസമ്പന്നൻ, അക്ഷയ് വിക്രം എന്ന കുറുക്കൻ…ഇത്തരം സിറ്റുവേഷൻഇൽ എക്സ്പീരിയൻസ് നിർണായകമാണ്….അതു ശെരിയാണ് പക്ഷെ വിക്രം ഒരു സാധാരണ ബൗളർ അല്ല…
അങ്ങനെ എന്തെല്ലാമോ കമന്റേറ്റർമാർ തള്ളി മറയ്ക്ക്ന്നുണ്ടായിരുന്നു…
അടുത്ത പന്ത് എവിടെ പിച്ച് ചെയ്യിക്കണമെന്നു അക്ഷയ്ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു, കഴിവിനൊപ്പം ബുദ്ധിയും എപ്പോളും തെളിഞ്ഞിരിക്കുന്നത് കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടു ലോകത്തെ ഏറ്റവും മികച്ച ബൗളർ ആയി അവൻ മാറിക്കഴിഞ്ഞിരുന്നു…