Will You Marry Me.??
Author : Rahul RK
ഏട്ടനെ വിളിക്കാനായി ഫോൺ എടുത്തു..
അയ്യോ ആകെ 2% ചാർജ് ഒള്ളു.. ദൈവമേ ഏട്ടനെ വിളിക്കുന്ന വരെ ചാർജ് നിന്നാ മതിയായിരുന്നു…
ഈ കമ്പനിക്കാരുടെ ഒടുക്കത്തെ ഒരു പരസ്യം..
ശബ്ദം ഒന്നും കേക്കുന്നില്ലല്ലോ… ഫോൺ ചെവിയിൽ നിന്ന് എടുത്തു നോക്കിയപ്പോൾ സ്വിച്ച് ഓഫ് ആയിരിക്കുന്നു… പവർ ബാങ്ക് കൊണ്ട് നടക്കുന്ന ശീലം ഇല്ലാതൊണ്ട് ആ വഴിയും നോക്കണ്ട…
ബസ് സ്റ്റോപ്പിൽ എത്താൻ ആയി..
ബാഗ് എടുത്ത് ഡോറിന് അടുത്തേക്ക് നടന്നു..
കൃത്യമായി സ്റ്റോപ്പിൽ തന്നെ ബസ് നിർത്തി..
ബസ്സിൽ നിന്നിറങ്ങി സ്റ്റോപിലേക്ക് കയറി ഇരുന്നു…
റോഡിലും സ്റ്റോപിലും നല്ല വെളിച്ചം ഉണ്ട്..
പറ്റിയാലെ ഇന്ന് വരികയുള്ളൂ അല്ലെങ്കിൽ നാളെയെ വരൂ എന്നും.. അഥവാ എത്തിയാൽ ഏട്ടനെ വിളിക്കാം എന്നും ആണ് പറഞ്ഞത്..
കാൾ കാണാത്തത് കൊണ്ട് ഇന്ന് വരില്ല എന്നാവും ഏട്ടൻ കരുതിയിരിക്കുക..ഇനിയിപ്പോ ഒരു വഴിയെ ഒള്ളു.. ഏതെങ്കിലും വണ്ടിക്ക് കൈ കാണിച്ചു ലിഫ്റ്റ് ചോദിക്കാം..
കാറുകളും ലോറികളും ബൈക്കുകളും ഓട്ടോകളും പോവുന്നുണ്ട് പക്ഷേ റോഡിന് കുറുകെ കിടന്നാൽ പോലും ഒരുത്തനും നിർത്തില്ല എന്ന വാശിയാണ്..
അവരെ പറഞ്ഞിട്ടും കാര്യം ഇല്ല.. കാലം അതല്ലേ.. ആരെയും വിശ്വസിക്കാൻ പറ്റില്ലലോ.. എന്റെ സ്ഥാനത്ത് വല്ല പെൺകുട്ടിയും ആണെങ്കിലോ എന്നോർത്തപ്പോൾ ചെറിയ ഒരു ഭയം തോന്നി ഉള്ളിൽ..
ഇപ്പൊ ഒരു അഞ്ചു മിനിറ്റ് ആയിട്ട് ഒറ്റ വണ്ടിയും പോവുന്നില്ല..
നടന്നു പോവാം എന്ന് വച്ചാ ചെറിയ ഒരു പേടി.. എന്തായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി നടക്കാൻ വേണ്ടി നിന്നപ്പോൾ ആണ് ദൂരെന്ന് ഒരു ബൈക് വരുന്നത് കണ്ടത്…
എല്ലാത്തിനും കൈ കാണിച്ച പോലെ ഇതിനും കൈ കാണിച്ചു…
ബൈക്ക് എന്റെ കുറച്ച് മുന്നിലായി നിന്നു..
ഞാൻ ബൈക്കിന്റെ അടുത്തേക്ക് ഓടി ചെന്ന്..
അടുത്തെത്തിയപ്പോൾ ആണ് അറിഞ്ഞത് ആണല്ല അതൊരു പെൺകുട്ടി ആണ്..
ഹെൽമെറ്റ് ജാക്കറ്റ് ഒക്കെ ആണ് വേഷം..
കണ്ടിട്ട് ഒരു റഫ് ലുക്ക്.. പക്ഷേ സുന്ദരിയാണ് ട്ടോ..
ബുള്ളറ്റ് ഓടിക്കുന്ന പെൺകുട്ടികളെ ബാംഗളൂരിൽ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും നാട്ടിൽ നേരിട്ട് ആദ്ധ്യായിട്ട് കാണുകയായിരുന്നു…
“ഹും.. എന്താ…??”