ഇതെന്ത് പെണ്ണാണ് എന്റെ കർത്താവേ..
“താങ്ക്സ്..”
“ഓകെ…”
അവള് ബാഗും എടുത്ത് പുറത്തേക്ക് പോയി..
അപ്പോളാണ് ഒരു ഐഡിയ തോന്നിയത് ഞാനും അവൾ കാണാതെ പുറത്തേക്ക് നടന്നു..
ബുള്ളറ്റ് എടുക്കും എന്നാണ് കരുതിയത്.. പക്ഷേ അവൾ നേരെ തൊട്ടടുത്തുള്ള കാറിൽ ആണ് കയറിയത്..
ഹോ.. ഇവക്ക് കാറും ഉണ്ടോ??
ഞാൻ വേഗം ഫോൺ എടുത്ത് കാറിന്റെ നമ്പർ നോട്ട് ചെയ്തു..
ഇത് മതി.. ഇനി നിന്നെ ഞാൻ കണ്ടുപിടിച്ച് കൊള്ളാം മോളെ…
അയ്യോ മിന്നു…
ഞാൻ വേഗം മിന്നുവിന്റെ അടുത്തേക്ക് ചെന്നു…
“ആരാ കൊച്ചച്ചാ ആ ആന്റി..??”
“അതാണ് അന്ന് കൊച്ചച്ചനെ ഡ്രോപ്പ് ചെയ്ത ആന്റി..”
“എന്താ ആ ആന്റീടെ പേര്..”
“ആ .. ആർക്കറിയാം…”
ഐസ് ക്രീം എല്ലാം കഴിച്ച് തീർത്ത്.. മാളിൽ പോയി ഒന്ന് കറങ്ങി ഞങൾ നേരെ വീട്ടിലേക്ക് പോന്നു…
വീട്ടിൽ എത്തി ചേട്ടത്തിയുടെ ബിരിയാണി ഒക്കെ കഴിച്ച് കുറച്ച് നേരം ടിവി ഒക്കെ കണ്ട് ഞാൻ റൂമിലേക്ക് നടന്നു..
ഫോണിൽ വണ്ടി നമ്പർ വച്ച് ഓണറുടെ പേര് കണ്ടുപിടിക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് അവളുടെ വണ്ടി നമ്പർ സെർച്ച് ചെയ്തു…
“സ്നേഹ വിശ്വനാഥൻ”
ഓഹോ അപ്പോ സ്നേഹ എന്നാണല്ലെ പേര്.. സ്നേഹമുള്ള പേര്…
നേരെ ഫേസ്ബുക്ക് എടുത്ത് സെർച്ച് ചെയ്തു.. ഇന്നത്തെ കാലത്ത് ഒരാളുടെ പേര് കിട്ടിയാൽ പിന്നെ കണ്ടു പിടിക്കാനുള്ള മാർഗം ഫേസ്ബുക്ക് ആണല്ലോ…
ഏകദേശം ഒന്ന് രണ്ടു മണിക്കൂർ പല പ്രൊഫൈലുകൾ മാറി മാറി നോക്കി.. പക്ഷേ അവളുടെ പ്രൊഫൈൽ മാത്രം കണ്ടുപിടിക്കാൻ ആയില്ല..
നിരാശ തന്നെ ഫലം..
സാരമില്ല.. എന്തായാലും പേരെങ്കിലും കിട്ടിയല്ലോ… പിന്നെ അവളും ഈ സിറ്റിയിൽ തനെ ആണല്ലോ.. ഏതെങ്കിലും കോളജിൽ പഠിക്കുകയാവും… അതോ ഇനി ജോലി ചെയ്യുന്ന ആളാണോ..?
എന്തായാലും ആളിത്തിരി സ്പെഷ്യൽ ആണ്..
ഞാൻ താഴെ ചെന്ന് മിന്നുവിന്റെ കൂടെ കുറെ നേരം ഗെയിം കളിച്ചു…
വൈകുന്നേരം ഞങ്ങൾ എല്ലാവരും കൂടി പാർക്കിൽ പോയി…
********** *********** ************