ഞാൻ ഒരു സിപ്പ് കുടിച്ചു കൊണ്ട് അവളോട് ചോദിച്ചു..”ജൂലി.. നീ കാര്യം പറ.. എന്താ പ്രശ്നം..??”
“എടാ പ്രശ്നം ഒന്നും അല്ല…”
“പിന്നെ..?? ”
“എടാ.. എനിക്ക്… എനിക്ക്…”
“നിനക്ക്..”
“എനിക്ക് ഒരാളെ ഇഷ്ടം ആണ്…”
ഇതിനു ആയിരുന്നോ ഇവൾ ഇത്രേം സസ്പെൻസ് ഇട്ടത്…
“എന്നിട്ട്.. നീ പറഞ്ഞോ..”
“ഇല്ലെടാ… അവിടെ ആണ് പ്രശ്നം..”
“എന്ത് പ്രശ്നം..?”
“ഈ ആളെ ഞാൻ ചെറുപ്പം മുതലേ അറിയും.. എന്റെ നല്ല ഒരു ഫ്രണ്ട് ആണ്.. ആദ്യം എനിക്ക് അങ്ങനെ ഒന്നും ഇല്ലായിരുന്നു..പക്ഷേ ഇടക്ക് എപ്പോളോ.. എനിക്ക് അറിയില്ല ടാ…”
“ഹോ… നീ എന്തായാലും അയാളോട് തുറന്ന് പറ.. റസ്പോൺസ് എന്താണ് അറിയാലോ..”
“അങ്ങനെ പറ്റില്ല ടാ.. അഥവാ അവൻ നോ പറഞ്ഞാൽ പിന്നെ എനിക്ക് ഒരിക്കലും അവനെ ഫേസ് ചെയ്യാൻ പറ്റും തോന്നുന്നില്ല…”
“ഏയ്.. നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നല്ലെ പറഞ്ഞത്.. അപോ തീർച്ചയായും അയാൾ നിന്റെ ഫീലിങ്സിന് വില തരാതിരിക്കില്ല…”
അവള് മറുപടിയായി ഒന്നും പറഞ്ഞില്ല…
“അതൊക്കെ പോട്ടെ… ആരാടി ആൾ..? ഞാൻ അറിയാത്ത ഒരു ബെസ്റ്റ് ഫ്രണ്ട്…??”
അവള് ഈ ചോദ്യത്തിനും മറുപടി ഒന്നും തന്നില്ല.. പകരം ഫോണിൽ എന്തോ ചെയ്തിട്ട് ഫോൺ എനിക്ക് നേരെ നീട്ടി..
ഞാൻ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി നോക്കി.. അതിൽ മുൻപ് എപ്പോളോ ഞാനും അവളും ഒന്നിച്ച് നിന്നെടുത്ത ഒരു സെൽഫി ആയിരുന്നു…
“ജൂലി…”
ചോദ്യ രൂപേണ ഞാൻ അവളെ വിളിച്ചു..
മറുപടിയായി താഴേക്ക് നോക്കി അവൾ തലയാട്ടി…
എന്ത് മറുപടി പറയണം എന്നറിയാത്ത വണ്ണം ഞാൻ ആകെ പെട്ടു പോയി..
ഇത്രയും കാലത്തിനിടയിൽ ഒരിക്കൽ പോലും ഞാൻ അവളെ പറ്റി അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല.. ഒരു ബെസ്റ്റ് ഫ്രണ്ടിന്റെ സ്ഥാനം മാത്രം ആയിരുന്നു മനസ്സിൽ..
അവള് എന്നെ ഇഷ്ടപ്പെടുന്നു എന്നതിന്റെ ഒരു സൂചന പോലും എനിക്ക് കിട്ടിയിരുന്നില്ല.. ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ അന്നെ അവളെ ഞാൻ വിലക്കിയേനെ…