ഒരുപാട് കളിച്ചിരികളും തമാശകളും ആയി ഞങളുടെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നു….
കാലം ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ ഓടിക്കൊണ്ടെ ഇരുന്നു…
********** ******** **********
ഇപ്പൊൾ ഏകദേശം രണ്ട് വർഷം കഴിഞ്ഞു…
ജീവിതവും ജീവിത രീതിയും എല്ലാം വല്ലാതെ മാറിയിരിക്കുന്നു…
കമ്പനിയിലെ നല്ല പെർഫോമൻസ് കൊണ്ട് എനിക്ക് ഈ കാലയളവിനുള്ളിൽ തന്നെ സീനിയർ പ്രോഗ്രാമിങ് അനലിസ്റ്റ് ആയി പ്രൊമോഷൻ ലഭിച്ചു…
ജീവിതത്തിൽ സന്തോഷം മാത്രം… പൂർണമായും ഞാൻ ഓരോ നിമിഷവും ആഘോഷിക്കുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം..
ബൈക്കിൽ നിന്നും കാറിലേക്ക് ഉള്ള മാറ്റം.. പുതിയ ഫ്ലാറ്റ് വാങ്ങിയത്.. എല്ലാം ജീവിതത്തിലെ ഓരോ പുതിയ ചവിട്ടു പടികൾ ഞാൻ കീഴടക്കിയതിന്റെ മുദ്രകൾ ആവാം…
പക്ഷേ എല്ലാം നന്നായി പോകുമ്പോ പോലും ഒരു കാര്യത്തിൽ ഞങൾ എല്ലാവരും അസ്വസ്ഥർ ആയിരുന്നു.. എല്ലാവരും അവരവരുടെ ജോലി മേഖലകളിൽ വളരെ ബിസി ആണ്.. സമയം കുറഞ്ഞു പോയി എന്നൊരു തോന്നൽ…
അങ്ങനെ എല്ലാവരും ഒത്തുള്ള കൂടിയാലോചനകൾ ക്ക് ശേഷം ഞങ്ങൾ എല്ലാവരും അതിനു ഒരു പ്രതിവിധി കണ്ടെത്തി.. ഈ വരുന്ന സമ്മർ വെക്കേഷന് എങ്ങോട്ടെങ്കിലും ഒരു ടൂർ പോകാം.. കുറഞ്ഞത് ഒരുമാസം എങ്കിലും.. എല്ലാവരും ഒരുമിച്ച് സ്ഥലം കണ്ടെത്തി…
പൈൻ മരങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഫിലിപ്പീൻസിലെ Baguio….
എല്ലാവരും നല്ല ത്രില്ലിൽ ആണ്.. ആ ദിവസം ഒന്ന് വന്നെങ്കിൽ എന്നുള്ള ആകാംക്ഷയിൽ ആണ്…
ഏറെ ഒന്നും കാത്തിരിക്കേണ്ടി വന്നില്ല.. അങ്ങനെ ആ സുദിനം വന്നെത്തി…
ഞങൾ ജോലിക്കാർ എല്ലാവരും ഒരു മാസം ലീവ് എടുത്തിരിക്കുകയാണ്.. കുട്ടിയായി മിന്നു മാത്രം അല്ലേ ഒള്ളു അവൾക്ക് പിന്നെ സ്കൂൾ ഏതായാലും അവധി ആണല്ലോ…
വേറെ ഒരു പ്രധാന പ്രശ്നം അതൊന്നും അല്ല.. ജൂലി മൂന്ന് മാസം ഗർഭിണി ആണ്..
ഈ ഒരു അവസ്ഥയിൽ ഇത്രയും ദൂരം യാത്ര എന്ന് പറയുമ്പോൾ…? വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് ഞങൾ ഒരു ഡോക്റ്റർ നെ സമീപിച്ചു.. അവളുടെ ആരോഗ്യ നില ഒക്കെ ഓകെ ആണ്.. പിന്നെ ഈ മൂന്ന് മുതൽ ആറ് വരെയുള്ള മാസകാലം വല്ല്യ കുഴപ്പം ഇല്ല എന്നും വളരെ സൂക്ഷിച്ച് പോയി വരാം എന്നും ഡോക്റ്റർ പറഞ്ഞു…
അങ്ങനെ എല്ലാവരും വീണ്ടും ഹാപ്പി ആയി.. എന്നാലും ജൂലിയുടെ കാര്യത്തിൽ എന്റെ ഉൾമനസ്സിൽ നല്ല ഭയം ഉണ്ടായിരുന്നു.. പക്ഷേ ഞാൻ അത് പുറത്ത് കാണിച്ചില്ല…
നാളെ ആണ് ഞങൾ പോകുന്നത്.. എല്ലാവരും ഡ്രെസ്സും സാധനങ്ങളും ഒക്കെ പാക്ക് ചെയ്ത് വെച്ചിട്ടുണ്ട്…
ഞാനും ജീവനും സോഫയിൽ ഇരുന്ന് ഗെയിം കളിക്കുകയാണ്…