********** ***********
പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും വളരെ പ്രയാസം നിറഞ്ഞത് ആയിരുന്നു…
ഞാൻ ഇപ്പൊൾ കടന്ന് പോയികൊണ്ടിരിക്കുന്ന മാനസികാവസ്ഥയിൽ നിന്നും മോചനം നേടാൻ ഞാൻ നന്നേ പാട് പെട്ടു..
ചെയ്യുന്ന ഓരോ ചെറിയ കാര്യങ്ങളിൽ പോലും ഞാൻ ആഷികയെ മിസ്സ് ചെയ്യാൻ തുടങ്ങി.. ഞാൻ എത്രത്തോളം അവളിൽ ഒബ്‌സസ്ഡ് ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു കൊണ്ടിരുന്നു..
പക്ഷേ എല്ലാവരും പറഞ്ഞത് പോലെ അവളെ അവളുടെ ലോകത്ത് പറക്കാൻ വിട്ടിട്ട് ഞാൻ എന്റെ ലോകം തേടിപിടിക്കാൻ ഉള്ള ശ്രമങ്ങൾ തുടർന്നു..
ആദ്യത്തെ രണ്ടാഴ്ച വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത് തന്നെ ഇല്ല..
നാട്ടിൽ നിന്നാൽ ഇനി ശരിയാവില്ല.. എന്തെങ്കിലും ജോലി കണ്ടു പിടിക്കണം…
ജൂലി അവളുടെ ആശുപത്രി വാസം എല്ലാം അവസാനിപ്പിച്ച് അപ്പോളേക്കും പൂർണ ആരോഗ്യവതി ആയിരുന്നു…
ഞങൾ എല്ലാവരും തമ്മില് പഴയത് പോലെ ഉള്ള ആ ഐക്യം വീണ്ടും വന്നു ചേർന്നു…
ഒരു ഞായറാഴ്ച ഞങൾ എല്ലാവരും ഫാമിലി ആയി സിനിമക്ക് പോയി,പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു, ഫുൾ എൻജോയ് ചെയ്തു…
അങ്ങനെ ഞാൻ ആ പഴയ ഷോണും, ജൂലി ആ പഴയ ജൂലിയും ആയി മാറുകയായിരുന്നു…
അങ്ങനെ അധികം വൈകാതെ ജൂലിക്ക് ഒരു ടെലി മാർക്കറ്റിംഗ് കമ്പനിയിൽ ജോലി ലഭിച്ചു.. ഞാൻ അപ്പോളും തൊഴിൽ രഹിത ൻ ആയി തന്നെ തുടർന്നു…
ഇനിയും ഈ പോക്ക് പോയാൽ ശരിയാവില്ല എന്ന് മനസ്സിലായപ്പോൾ ഞാൻ നേരെ ബാംഗ്ലൂരിലേക്ക് വണ്ടി കയറി..
പരിചയമുള്ള ഐ ടി കമ്പനികളിൽ ഒക്കെ കയറി ഇറങ്ങി എങ്കിലും എക്സ്പീരിയൻസ് ഇല്ലാത്ത എനിക്ക് എവിടെയും ജോലിയിൽ കയറാൻ ആയില്ല..
അവസാനം ഒരു ഗെയിം ഡെവലപ്പ് കമ്പനിയിൽ ജോലി കിട്ടും എന്നായിരുന്നു പക്ഷേ അവസാന നിമിഷം അതും ഇല്ലാതായി…
അങ്ങനെ സകലതും കെട്ടിപൂട്ടി ഞാൻ വീണ്ടും നാട്ടിലേക്ക് തന്നെ തിരികെ പോന്നു…
അങ്ങനെ ഒരു ദിവസം വെറുതെ വീട്ടിൽ ഗെയിം കളിച്ച്‌കൊണ്ട് ഇരുന്നപ്പോൾ ആണ് ഫോൺ ബെൽ അടിച്ചത്..
ചേ.. ആരാ ഈ നേരത്ത്.. ഹരം കേറി വന്നതായിരുന്നു…
ഞാൻ ഫോൺ എടുത്ത് നോക്കി.. ജൂലി ആണ്…
ഹാ.. ഈ പിശാശ് ആണോ…