എനികറിയാമായിരുന്നു.. അവൾ തന്നോടതു തുറന്നു കൊടുക്കാൻ പറയുമെന്ന്..
അവളതുവാങ്ങി അവളുടെ റൂമിൽ കൊണ്ടുപോയി ചാർജിൽ ഇട്ടു..
അരമണിക്കൂർ കഴിഞ്ഞു ഞാൻ അവളെ വിളിച്ചു ചോദിച്ചു..
മോളെ.. മൊബൈൽഎന്തിയെ ചാർജ് ആയോ ന്നു നോക്കിയേ..
നോക്കട്ടെ അച്ഛാ..
മോളു എടുക്കാനായി റൂമിലോട്ടുപോയി
ഞാൻ രാജി എങ്ങാനും വരുന്നുണ്ടോന്നു നോക്കി ഇല്ല അവൾ കിച്ചനിൽ തിരക്കിലാണ്..
കുറച്ചുനേരം കഴിഞ്ഞു മോളു അകത്തുനിന്നും എന്നെ വിളിച്ചു..
അച്ഛാ..ചാർജ് കുറച്ചേ കയറിയുള്ളൂ..
ഇപ്പോഴും ആയില്ലേ മോളെ..
ഇല്ലച്ചാ..
മോൾ മൊബൈൽകയ്യിലെടുത്തുകൊണ്ടു.. എന്റെ അടുത്തേക്ക് വന്നു..
അച്ഛാ..
ഇതിന്റെ paswrd ഒന്നു പറഞ്ഞേ.?
എന്തിനാ മോളെ..?
ഇതിൽ ഡാറ്റ ഓണ് ആയി കിടക്കുവാണ് അതു ഓഫ്ചെയ്തു വെച്ചാൽ പെട്ടന്ന് ചാർജ് ആവും അതിനാ..