രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13

Rathishalabhangal Life is Beautiful 13

Author : Sagar Kottapuram | Previous Part

 

 

ദിവസങ്ങൾ പിന്നെയും നീങ്ങി . ഒപ്പം ഞങ്ങളുടെ ജീവിതവും . അതിനിടക്ക് എന്തക്കെയോ കാരണങ്ങൾ കൊണ്ട് ഞങ്ങളുടെ ഗെറ്റ് ടുഗതർ പ്ലാനും നീണ്ടുപോയി . മഞ്ജുസിനു മാത്രമാണ് അതിൽ സ്വല്പം ആശ്വാസവും സന്തോഷവും ഒക്കെ ഉണ്ടായതു . കല്യാണം കഴിഞ്ഞു പിള്ളേർ ആയെങ്കിലും ഞങ്ങളുടെ റൊമാന്സിനു അപ്പോഴും കുറവൊന്നും ഉണ്ടായിരുന്നില്ല . ഫോണിൽ കൂടി ആണെങ്കിലും അതൊക്കെ അങ്ങനെ നടന്നു പോകും .അതിനിടക്ക് കോയമ്പത്തൂരിലെ ബിസിനെസ്സുകളും ബാംഗ്ലൂരിലെ റോസമ്മയുടെ ഗാര്മെന്റ്സ് ബിസിനെസ്സുമൊക്കെ ആയി ഞാനും തിരക്കിലേക്ക് നീങ്ങി . റോസ്‌മേരിയുടെ നിര്ബന്ധ പ്രകാരം ആണ് ഞാൻ അവളുടെ സംരംഭത്തിൽ പങ്കു കച്ചവടം നടത്തിയത് . അന്നത്തെ മണിക്കൂറുകൾ നീണ്ട ഞങ്ങളുടെ ഫോണിലുള്ള സംസാരം ആണ് മഞ്ജുസിനെ ചൊടിപ്പിച്ചതും ഞങ്ങളെ തമ്മിൽ തെറ്റിച്ചതും .

റോസമ്മ മനസാവാചാ അറിയാത്ത കാര്യം ആണെങ്കിൽ കൂടി മഞ്ജുസ് ഓരോന്ന് പറഞ്ഞു പറഞ്ഞു ഉടക്കും വീട്ടിൽ നിന്നുള്ള എന്റെ ഇറങ്ങിപോക്കുമൊക്കെ സംഭവിച്ചു . അതേത്തുടർന്ന് ബോണസ് ആയി ഒരു ആക്സിഡന്റും മഞ്ജുസിന്റെ സ്നേഹ കൂടുതലുള്ള കരുതലും കിട്ടി എന്നുള്ളത് വാസ്തവം ആണ് ! കാലു പ്ലാസ്റ്റർ ഇട്ടു വീട്ടിൽ കിടക്കുന്ന സമയത്താണ് പിന്നെ റോസമ്മയെ നേരിട്ട് കാണുന്നത് . അവള് തന്നെ കാർ ഓടിച്ചാണ് എന്റെ വീട്ടിൽ എത്തിയത് . അവിടെ വെച്ചാണ് വീണ്ടും ആ ബിസിനസ്സിന്റെ കാര്യം അവൾ എടുത്തിട്ടത് . കാലിന്റെ കേടൊക്കെ മാറി ഉഷാറായാൽ നമുക്ക് നോക്കാം എന്ന് ഞാനും വാക്കു കൊടുത്തു . അതിനിടയിൽ പറയാതെ പോയ ഒരു പ്രേമത്തിന്റെ സ്പാർക്കും ഞങ്ങൾക്കിടയിൽ വിങ്ങലായി അവശേഷിച്ചിരുന്നു !

അങ്ങനെയാണ് മഞ്ജുസിന്റെ അച്ഛനുമായി സംസാരിച്ചു ഞങ്ങളുടെ സ്വന്തം ബിസിനെസ്സിൽ നിന്ന് കൊറച്ചു പണം റോൾ ചെയ്തു റോസമ്മയുടെ ഗാര്മെന്റ്സ് ബിസിനസിലേക്ക് ഇൻവെസ്റ്റ് ചെയ്തത് ! അവള് ഒറ്റ ഒരുത്തിയുടെ വാക്കും വിശ്വസിച്ചാണ് ഞാൻ അതിനൊക്കെ ഇറങ്ങി പുറപ്പെട്ടത് . എന്തായാലും അത് പച്ചപിടിച്ചതോടെ പകുതി ആശ്വാസമായി .

മഞ്ജുസ് പ്രെഗ്നന്റ് ആയി ഒരു മാസം ഒക്കെ ആകുമ്പോഴാണ് ഞങ്ങളുടെ സംരംഭത്തിന്റെ ലോഞ്ച് നടക്കുന്നത് .അതുവരെ ആ വിഷയം മഞ്ജുവിൽ നിന്ന് ഞാനും അവളുടെ അച്ഛനും മറച്ചുപിടിച്ചിട്ടുണ്ട് . എന്നാലും ഇടക്കു ഞാനൊരു സൂചന നൽകിയിരുന്നു .

“നീ ഇത് ആരോടാടാ എപ്പോഴും സംസാരിക്കുന്നെ ?”
എന്ന് മഞ്ജുസ് എന്നോട് വന്നു പലപോഴും ചോദിച്ചിട്ടുണ്ട് .

“റോസമ്മ …”

Leave a Reply

Your email address will not be published. Required fields are marked *