സുഹൃത്തുക്കളെ……..
ഞാൻ വീണ്ടും വേറെ ഒരു കഥയുമായി വന്നിരിക്കുകയാണ്………
മൂന്നുഭാഗങ്ങൾ മാത്രം നീളുന്ന കഥ…………
വലിച്ചു നീട്ടിയാൽ കുറെ നീളുന്ന ഒരു കഥയാണ്……..പക്ഷെ എന്നെ അലട്ടുന്ന ചില പ്രശ്നങ്ങൾ അതിന് അനുവധിക്കുന്നില്ല……….
ശരി………തുടങ്ങാം………
ഒരു മഴക്കാലം…….
മഴത്തുള്ളികൾ ഇടതടവില്ലാതെ ഭൂമിയിൽ പതിക്കുന്ന കാലം…….
ഓരോ മഴത്തുള്ളിക്കും ഒരു കഥ പറയാനുണ്ട്……..
ഓരോ നഷ്ടപ്രണയത്തിന്റെ………..
ഓരോ മഴത്തുള്ളിയും അവയുടെ നഷ്ടപ്രണയം നമ്മളോട് പറയുന്നുണ്ട്……
ഒരു താളത്തിൽ……
വേറിട്ട ഒരു സംഗീതത്തിൽ……..
നമ്മൾ അതിനെ വിളിക്കുന്ന പേരാണ്……..
മഴത്തുള്ളികിലുക്കം………..
മഴത്തുള്ളികിലുക്കം 1
Mazhathulli kilukkam Part 1 | Author : Villan
“ഫാത്തിമാ………”….
“പാത്തൂ……….”……
“ഡീ……വെട്ടുപോത്തേ………”…..ആ മൂന്നാം വിളി കുറച്ചു കനം ഉള്ളതായിരുന്നു……….അത് ഫാത്തിമക്ക് മനസ്സിലായി……….
“യെസ് മമ്മീ……….”…..പുതപ്പിൽ നിന്ന് തല പൊക്കിക്കൊണ്ട് ഫാത്തിമ മറുപടി കൊടുത്തു……….ഇനിയും മറുപടി കൊടുത്തില്ലെങ്കി സുബൈദക്കുട്ടി തന്റെ വേറിട്ട കലാപരിപാടികൾ ചിലപ്പോൾ സ്റ്റാർട്ട് ചെയ്‌തേക്കും……….തലയിൽ വെള്ളം ഒഴിക്കുക,തലയിൽ കിഴുക്കുക അങ്ങനെ പോകുന്നു ഞാൻ പറഞ്ഞ വേറിട്ട കലാപരിപാടികൾ…………
“ഹൌ…..വിളിക്കേണ്ട പേര് വിളിച്ചപ്പോ ഓൾ വിളി കേട്ടു….”….അടുക്കളയിൽ നിന്ന് സുബൈദ പിറുപിറുത്തു…..
പുറത്ത് മഴ ചാറുന്നുണ്ട്……….ജൂൺ മാസം…….മൺസൂൺ കാലം…………രാവിലെ കിടന്നുറങ്ങാൻ ഇതിനേക്കാൾ പറ്റിയ കാലാവസ്ഥ വേറെയില്ല…………
ഫാത്തിമ പതിയെ പുതപ്പിൽ നിന്ന് പുറത്തേക്ക് വന്നു……….കട്ടിലിന്റെ സൈഡിൽ ഇരുന്നു……….തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി………..
മഴ പെയ്യുന്നത് അവൾ നോക്കി നിന്നു……….എത്ര സുന്ദരമാണല്ലേ മഴ പെയ്യുന്നത് കാണാൻ……..ഓരോരോ തുള്ളികളായി വരിവരിയായി അത് ഭൂമിയിലേക്ക് പതിക്കുന്നത് കാണാൻ എത്ര സുന്ദരമാണ്………..മേഘങ്ങളിൽ നിന്ന് ഉറവെടുത്ത് മണ്ണിലേക്കുന്ന പതിക്കുമ്പോൾ നമ്മൾ ഒരു പൂർണത കണ്ടെത്തിയ യാത്രയ്ക്ക് സാക്ഷിയാകും………..
ഫാത്തിമ ജനലിലെ കമ്പികളിൽ പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കി……..കമ്പിയിലെ മഴത്തുള്ളികളുടെ നനവ് പാത്തുവിന് ഒരു ഉന്മേഷം നൽകി………ഇക്കിളി തരുന്ന നനവ്……….പാത്തു ഒരു വിരൽ കൊണ്ട് ജനൽ കമ്പികളിൽ വീണുകിടന്നിരുന്ന ഒരു മഴത്തുള്ളി തോണ്ടിയെടുത്തു……….എന്നിട്ട് അതിന്റെ ഉരുണ്ട ഷെയ്പ്പിലേക്ക് നോക്കി……..അവൾ അത് വിരൽ കൊണ്ട് പുറത്തേക്ക് തെറിപ്പിച്ചു……..ഒരു തുള്ളി പലതുള്ളികളായി പുറത്തെ മഴയിൽ സംഗമിക്കുന്നത് അവൾ കണ്ടു………..