ഇടയ്ക്ക് അനിയനോട് തല്ലുകൂടിയും ഉമ്മാനോടും ഉപ്പനോടും സംസാരിച്ചും സമയം പോയതറിഞ്ഞില്ല……….
പിന്നെ ഞങ്ങൾ എല്ലാവരും എണീറ്റ് ഫുഡ് കഴിച്ചു………..
ഞാൻ ഉറങ്ങാനായി റൂമിലേക്ക് പോയി……….
ബെഡിലേക്ക് വീണു………..
ഉറങ്ങാൻ ശ്രമിച്ചു………അതാ പിന്നെയും എൻട്രി………
വേറെയാര്……..അജ്മൽ തന്നെ…………
ഇതെന്താപ്പാ എന്റെ തല വേണ്ടാത്തത് മാത്രം ചിന്തിക്കുന്നെ……….പണ്ടാരമടങ്ങാൻ………..
ഞാൻ ഉമ്മാനോടും ഉപ്പാനോടും അനിയനോടും ഒപ്പം ഉള്ള സന്തോഷമുള്ള നിമിഷങ്ങൾ ചിന്തകൾ മനസ്സിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു………..
രണ്ടു ഓർമകളും ഒരു പൊരിഞ്ഞ യുദ്ധം തന്നെ എന്റെ തലയിൽ നടത്തി……….
പക്ഷെ യുദ്ധത്തിൽ ആര് വിജയിച്ചു എന്നറിയാനൊന്നും ഞാൻ കാത്തുനിന്നില്ല………..ഞാൻ പതിയെ ഉറക്കത്തിലേക്ക് ഊളിയിട്ടു………….
പിറ്റേന്നും രാവിലെ മഴയെ ആ വഴിക്ക് കാണാത്തതുകൊണ്ട് സ്കൂട്ടിയിൽ തന്നെ കോളേജിലേക്ക് പോയി……….
ക്ലാസ്സിലെത്തി……….ഗംഗയെ കണ്ടു…………
ഞാൻ ഇന്നലെ ഞാൻ അജ്മലിനെ കണ്ടതും പിന്നെ ആ ചേച്ചി പറഞ്ഞതും ഗംഗയോട് പറഞ്ഞു………അവൾ അതൊക്കെ കേട്ട് ഞെട്ടിത്തരിച്ചിരുന്നു………….
“അപ്പൊ ലുക്ക് മാത്രം ഒള്ളു അല്ലേ…….. ഉള്ള് മൊത്തം പോക്ക് ആണല്ലേ………..”…………അവൾ എന്നോട് ചോദിച്ചു………..
ഞാൻ അതുകേട്ട് ചിരിച്ചു…………
“അവനെ കൊത്തണം എന്ന് കരുതി ഇരിക്കായിരുന്നു……..എന്തായാലും നേരത്തെ അറിഞ്ഞത് നന്നായി…………”………..അവൾ പറഞ്ഞു………..
“ഉം………..”……..ഞാൻ അതിന് മൂളി………
“നീ അവിടെ നിക്ക്……….ഇവിടെ വേറെ കൊറേ എണ്ണം അവനെ കൊത്തണം എന്ന് പറഞ്ഞു നടന്നിരുന്നു……….അവരോട് കൂടി ഇതൊന്ന് പറയട്ടെ………….”………….ഗംഗ അതും പറഞ്ഞിട്ട് എന്നെ ഒറ്റയ്ക്കാക്കി മറ്റു പെണ്ണുങ്ങളുടെ അടുത്തേക്ക് പോയി…………
ഞാൻ അവൾ മറ്റുള്ളവരോട് ഈ കാര്യം പറയുന്നതും നോക്കി നിന്നു……..എന്തൊക്കെയാണ് ഓളെ ഭാവങ്ങൾ………അത്രയ്‌ക്കൊന്നും ഞാൻ പറഞ്ഞുകൊടുത്തിട്ടില്ലല്ലോ………..മിക്കവാറും മസാല കൂട്ടിയിട്ട് ഉണ്ടാകും………….ഞാൻ അതോർത്ത് ചിരിച്ചു…………
ഞാൻ ചുറ്റും നോക്കി………..അജ്മൽ ഇനിയും എത്തിയിട്ടില്ലല്ലോ………….
ഗംഗ എന്റെ അടുത്തേക്ക് വന്നു……….അവളും ഞാൻ ആലോചിച്ചത് തന്നെ ചോദിച്ചു…………..
“അവൻ ഇനിയും വന്നിട്ടില്ലല്ലോ………..”………..ഗംഗ എന്നോട് ചോദിച്ചു………….
ഞാൻ അതിന് തലയാട്ടി കൊടുത്തു…………
“ചിലപ്പോൾ ഇന്നലത്തെ ഷാരോണിന്റെ ഞെട്ടിക്കലിൽ പേടിച്ചിട്ടുണ്ടാകും………..”…………അവൾ ഒരു ചാൻസ് പറഞ്ഞു………….